Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തടി കുറയ്ക്കും 100 കലോറി ഡയറ്റ്
തടി കുറയ്ക്കുകയെന്നത് പലരുടേയും സ്വപ്നമാണെന്നു പറയാം. ഇതിനായുള്ള പ്രധാന വഴികള്‍ വ്യായാമവും ഡയറ്റുമാണ്.
കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാലാണ് തടിയ്ക്കുകയെന്നതാണ് പൊതുവേയുള്ള സത്യം. കൊഴുപ്പുള്ള ഭക്ഷണങ്ങളാണ് പൊതുവെ കലോറി കൂടുതലുള്ള ഭക്ഷണങ്ങളെന്നറിയപ്പെടുന്നത്.
ആരോഗ്യം കളയാതെ, അതേ സമയം തടി കൂട്ടാതെ നോക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ നിത്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് വഴി.
100 കലോറിയില്‍ കുറവടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ ഏതെന്നറിയൂ, 100 കലോറി ഡയറ്റെന്നു വേണമെങ്കില്‍ പറയാം. ഈ ഡയറ്റ് തടി കുറയുവാന്‍ പരീക്ഷിച്ചു നോക്കുകയുമാകാം.

കിവി
കിവി ഇത്തരത്തിലൊരു പഴവര്‍ഗമാണ്. തടി കൂട്ടുകയുമില്ല. അതേ സമയം വയര്‍ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുകയും ചെയ്യും.

ബ്ലൂബെറി
ബ്ലൂബെറിയിലും കലോറി തീരെ കുറവാണ്. ഇതിലടങ്ങിയിരിയ്ക്കുന്ന കലോറിയുടെ അളവ് 85 മാത്രമാണ്.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ആരോഗ്യം നല്കുന്ന, അതേ സമയം കലോറി കുറഞ്ഞ ഒരു ഭക്ഷണവസ്തുവാണ്. രാവിലെ പുഴുങ്ങിയ മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ബ്രൊക്കോളി
ബ്രൊക്കോളിയും കലോറി മൂല്യം കുറഞ്ഞ ഒരു ഭക്ഷണമാണ്. ഇതില്‍ 95 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ബേക്ക് ചെയ്തു കഴിയ്ക്കാം. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന കലോറി 85 മാത്രമാണ്. എന്നാല്‍ ഉരുളക്കിഴങ്ങ് വറുത്തതൊഴിവാക്കുക തന്നെ വേണം.

ആപ്പിള്‍
100 കലോറി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രധാന ഭക്ഷണമാണ് ആപ്പിള്‍. ഇത് തടി കൂടാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ആരോഗ്യം നല്‍കുകയും ചെയ്യും.

ബദാം
ബദാമില്‍ അടങ്ങിയിരിയ്ക്കുന്ന കലോറി മൂല്യം 85 മാത്രമാണ്. ഇത് തടി കുറയുവാന്‍ സഹായിക്കുകയും അതേ സമയം ആരോഗ്യം ല്കുകയും ചെയ്യും.

പോംഗ്രനേറ്റ്
പോംഗ്രനേറ്റില്‍ 82 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്. ഇത് 100 കലോറി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റിലും കലോറി മൂല്യം 100നേക്കാള്‍ കുറവു തന്നെ. ഇതില്‍ 92 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

ക്രാന്‍ബെറി
ആരോഗ്യവും ഊര്‍ജവും നല്കുന്ന ഒരു ഫലവര്‍ഗമാണ് ക്രാന്‍ബെറി. ഇതില്‍ 75 ശതമാനം കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

മയോണൈസ്
കലോറി മൂല്യം കൂടുതലുള്ള ബട്ടറിനു പകരം സാന്റ്വിച്ചിലും മറ്റും മയോണൈസ് ഉപയോഗിയ്ക്കാം. ഇതില്‍ 85 ശതമാനം കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

ചീര
ചീരയിനങ്ങള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ കലോറി മൂല്യം 75 ശതമാനം മാത്രമാണ്. തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം.

തണ്ണിമത്തന്
വിശപ്പു കുറയ്ക്കുകയും ഇതുവഴി തടി കുറയ്ക്കുകയും ചെയ്യുന്ന ഒരു ഭക്ഷണമാണ് തണ്ണിമത്തന്. ഇതില്‍ 90 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

പീനട്ട് ബട്ടര്‍
പീനട്ട് ബട്ടര്‍ 100 കലോറി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊന്നാണ്. ഇതിലെ കലോറി മൂല്യം 65 മാത്രമാണ്.

മത്തങ്ങ
മത്തങ്ങയില്‍ കലോറി മൂല്യം 85 മാത്രമാണ്. ഇത് 100 കലോറി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു വിഭവമാണ്.



Click it and Unblock the Notifications
