Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നല്ല കിടിലന്‍ മസിലുകള്‍ വേണോ?
മസിലുകളാണ് കുറച്ചു കാലമായുള്ള ട്രെന്റ്. ബോളിവുഡില്‍ തുടങ്ങിയ ട്രെന്റ് ഇന്ന് സിനിമയില്‍ മാത്രമല്ല, സാധാരണ ചെറുപ്പക്കാരുടെ ഉള്ളിലുമുള്ള സ്വപ്നം തന്നെയാണ് മസിലുകള്‍.
ഒരു സുപ്രഭാതത്തില്‍ ജിമ്മില്‍ പോയി മസിലുകളുണ്ടാക്കാമെന്നു കരുതിയാല്‍ തെറ്റി. ആദ്യം വേണ്ടത് ശരീരത്തില്‍ മസിലുകളുടെ കൂട്ടം വേണം. എന്നാല്‍ മസിലുകള്‍ വളര്‍ത്താന്‍ സാധിക്കൂ. ഇല്ലാത്ത കാര്യം എത്ര വ്യായാമം കൊണ്ടും ഉണ്ടാക്കാന്‍ സാധിച്ചെന്നു വരില്ല. ഇക്കാര്യം മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ശരീരത്തിലെ മസിലുകളുണ്ടാക്കാന്‍ പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്്ക്കുക.

മസിലുകള്‍ ശരീരത്തില്‍ രൂപപ്പെട്ടു കഴിഞ്ഞാല്‍ ഇവ വളര്‍ത്തുകയും ഉറപ്പുള്ളവയുമാക്കി മാറ്റണം. ഇവിടെയാണ് ഡയറ്റും ജിമ്മുമെല്ലാം ഗുണം ചെയ്യുക. കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ് എന്നിവ കുറവുള്ള ഭക്ഷണം കഴിയ്ക്കുക. കൊഴുപ്പില്ലാത്ത ഇറച്ചി, മുട്ട, സോയ എന്നിവയെല്ലാം പ്രോട്ടീന്‍ ഉറവിടങ്ങളാണ്.
ജിമ്മില്‍ പോയി മസിലുകള്‍ വളര്‍ത്താനുള്ള വ്യായാമങ്ങള്‍ തെരഞ്ഞെടുത്തു ചെയ്യുകയാണ് അടുത്തതായി വേണ്ടത്. വെയ്റ്റ് ലിഫ്റ്റിംഗ് വ്യായാമങ്ങള്‍ വളരെ പ്രധാനം. കൈ, വയര്‍ തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസിലുകള്‍ വളരാനായി വ്യത്യസ്ത വ്യായാമങ്ങളാണ് വേണ്ടത്. ഇതിന് വേണ്ട ഉപദേശം നല്കാന് ട്രെയിനര്‍മാര്‍ സഹായിക്കും.
വെയറ്റ് ട്രെയിനിംഗിനോടൊപ്പം മസിലുകള്‍ ശക്തിപ്പെടുത്താനുള്ള സ്ട്രെങ്ത് ട്രെയിനിംഗും ചെയ്യണം. മസിലുകള്‍ക്ക് ശക്തിയും ബലവും ഇവ രണ്ടും കൂടിച്ചേരുമ്പോള്‍ ലഭിക്കും.
ആഗ്രഹിച്ച മസിലുകള്‍ ലഭിച്ചതു കൊണ്ടായില്ല, ഇത് നിലനിര്‍ത്താന്‍ കഠിനാധ്വാനം തന്നെ വേണം. മസിലുകള്‍ ലഭിച്ച സന്തോഷത്തില്‍ വ്യായാമം നിര്‍ത്തിയാല്‍ മസില് മാസ് നഷ്ടപ്പെടും. വ്യായാമം മാത്രമല്ല, ഭക്ഷണക്രമവും വളരെ പ്രധാനം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
