Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഷാറൂഖ് ഖാനും സിക്സ്പായ്ക്കും
സിക്സ് പായ്ക്കുകളുടെ കാലമാണിത്. ബോളിവുഡിലാണ് ഇതിന് പ്രാധാന്യം കൂടുതലെന്നു വേണമെങ്കില്‍ പറയാം. പ്രത്യേകിച്ച് ഖാന്മാരുടെ കാര്യത്തില്‍.
കിംഗ് ഖാന് എന്നറിയപ്പെടുന്ന ഷാറൂഖ് ഖാനും സ്വന്തമാക്കിയിട്ടുണ്ട്, സിക്സ് പാക്സ്. ഇപ്പോഴല്ല, സിക്സ് പാക്സ് പലരുടേയും മനസില്‍ സ്ഥാനമുറപ്പിച്ചപ്പോഴേ ഖാന് ഇക്കാര്യം സാധിച്ചെടുത്തു. ഓം ശാന്തി ഓം എന്ന ചിത്രത്തിലാണ് സിക്സ് പാക്സുകമായി ഷാറൂഖ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

സിക്സ് പാക്സ് സ്വന്തമാക്കാന്‍ മറ്റേതു നടന്മാരെപ്പോലെയും ഷാറൂഖിനുമുണ്ട്, ഡയറ്റ്-ഫിറ്റ്നസ് തന്ത്രങ്ങള്‍.
ഇതിനായി 100 പുഷ്അപ്, 60 പുള്‍അപ് എന്നിവ വീതം ദിവസേന ചെയ്യാറുണ്ടായിരുന്നുവെന്നാണ് കിംഗ് ഖാന്റെ സാക്ഷ്യപ്പെടുത്തല്‍. ഇത് അടുപ്പിച്ച് ഒരു മാസത്തോളം ചെയ്തത് മസിലുകള്‍ വളരാന്‍ ഏറെ സഹായിച്ചുവെന്ന് ഷാറൂഖ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴും ആഴ്ചയില്‍ നാലു ദിവസം വ്യായാമം ചെയ്യുവാന്‍ ഈ താരം ശ്രദ്ധിക്കുന്നു. ഇതില്‍ അര മണിക്കൂര്‍ വെയ്റ്റ് ലിഫ്റ്റിംഗിനാണ് ഉപയോഗിക്കാറ്.
വ്യായാമത്തിനു പുറമെ ഭക്ഷണകാര്യത്തിലും ഷാറൂഖ് ഏറെ ശ്രദ്ധിക്കുന്നുണ്ട്. ചോറോ ചപ്പാത്തിയോ കഴിയ്ക്കുന്ന ഇദ്ദേഹം ധാരാളം വെള്ളവും ഉപയോഗിക്കും. വറുത്തതിനു പകരം ഗ്രില്‍ ഫുഡാണ് ഷാറൂഖ് ഉപയോഗിക്കുന്നത്. ഡെസെര്‍ട്ട് പോലുള്ളവ തടി കൂട്ടുമെന്നതു കൊണ്ടുതന്നെ ഒഴിവാക്കുകയും ചെയ്യും.
ഭക്ഷണസമയങ്ങള്‍ക്കിടയില്‍ ചെറിയ തോതില്‍ ഭക്ഷണം കഴിയ്ക്കുന്ന പതിവോ സ്നാക്സോ കഴിയ്ക്കുന്ന ശീലം ഷാറൂഖിനില്ല.
വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണങ്ങളിലേക്കു തിരിയുക, ദിവസവും 50 മിനിട്ടെങ്കിലും വ്യായാമത്തിനായി ചെലവാക്കുക തുടങ്ങിയവയാണ് തന്റെ ആരാധകര്‍ക്കായി ഷാറൂഖ് നിര്‍ദേശിക്കുന്ന ഫിറ്റ്നസ് സൂത്രങ്ങള്‍. ദിവസവും എട്ടു ഗ്ലാസെങ്കിലും വെള്ളവും കുടിയ്ക്കേണ്ടതും അത്യവശ്യമാണെന്നും ഷാറൂഖ് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
