Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഹൃത്വിക് റോഷനും ഡയറ്റും
മസില്മാന്മാരില് എടുത്തു പറയേണ്ട പേര് ഹൃത്വിക് റോഷന്റേതു തന്നെയാണ്. മറ്റുള്ള ഖാന്മാരും മാന്മാരും മസിലില്‍ പണിതു തുടങ്ങിയപ്പോഴേ തരക്കേടില്ലാത്ത ഒരു മസില് ഹൃത്വിക് സ്വന്തമാക്കിയിരുന്നു. ഇപ്പോഴും കാര്യമായ കേടുപാടില്ലാതെ ഹൃത്വികിന്റെ മസില് നില നില്‍ക്കുന്നുമുണ്ട്.
മസില് നില നിര്‍ത്തുന്നതിന് സ്വന്തമായ ആരോഗ്യചിട്ടകള്‍ പാലിക്കുന്നയാളാണ് ഹൃത്വിക്. ഇതാ നോക്കൂ, ഈ മസില്‍മാന്റെ ആരോഗ്യചിട്ടകള്‍.

ദിവസവും ജിമ്മില്‍ പോയി അധ്വാനിക്കുന്ന രീതിയൊന്നും ഇദ്ദേഹത്തിനില്ല. ആഴ്ചയില്‍ നാലഞ്ചു ദിവസം മാത്രം. അതും രാവിലെയും വൈകീട്ടുമായാണ് വ്യായാമം ചെയ്യുക. അധികവും കാര്‍ഡിയോ വ്യായാമങ്ങള്‍.
രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന വ്യായാമ മുറകളില്‍ കാര്ഡിയോക്കു പുറമെ ബൈസെപ്സ് വ്യായാമങ്ങളും ഹൃത്വിക് ചെയ്യും. ഡംമ്പെല്സ് ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഇദ്ദേഹത്തിന്റെ വ്യായാമമുറകളില്‍ പെടുന്നു.
ഹൃത്വിക്കിന്റെ മറ്റു ചില ആരോഗ്യശീലങ്ങളെക്കുറിച്ച് അറിയൂ.
* ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിയ്ക്കും.
* വ്യായാമത്തിന് മുക്കാല്‍ മണിക്കൂറിന് ശേഷം മാത്രം ഭക്ഷണം കഴിയ്ക്കും.
* വറുത്ത ഭക്ഷണം, പാലുല്പന്നങ്ങള് എന്നിവയും ഹൃത്വിക് ഉപയോഗിക്കാറില്ല.
* ഭക്ഷണം കഴിയ്ക്കുമ്പോള്‍ വയര്‍ നിറയെ കഴിയ്ക്കില്ല. 30 ശതമാനമെങ്കിലും വയറ്റില്‍ ബാക്കി സ്ഥലം കാണും.
* പുകവലി, മദ്യപാനശീലങ്ങളില്‍ നിന്നും അകന്നു നില്ക്കുന്ന നടന് കൂടിയാണ് ഹൃത്വിക്.
* ദിവസം രണ്ടു സ്പൂണില്‍ കൂടുതല്‍ എണ്ണ കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ഹൃത്വിക്.
* നാല് മുട്ട, രണ്ടു കഷ്ണം ബ്രൗണ്‍ ബ്രെഡ്, പ്രോട്ടീന്‍ ഷേക്ക്, നട്സ്, പഴങ്ങള്‍് എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്തും.
* ഉച്ചയ്ക്ക് രണ്ടു ചപ്പാത്തി, മുട്ട വെള്ള കൊണ്ടുള്ള സാന്റ്വിച്ച്, ചിക്കന്‍ ബ്രെസ്റ്റ്, മീന്‍, സാലഡ്, പച്ചക്കറികള്‍ എന്നിവയാണ് ഉച്ചഭക്ഷണത്തിന്.
* അത്താഴത്തിന് ആറു മുട്ട, ബ്രൗണ്‍ ബ്രെഡ്, പച്ചക്കറികള്‍, സാലഡ്, ചെറിയ കഷ്ണം ചിക്കന്‍ അല്ലെങ്കില്‍ മീന്‍ എന്നിവ.
* ഊര്‍ജം ലഭിക്കാനായി ചോക്ലേറ്റ് മില്‍ക് ഷേയ്ക്കും ഹൃത്വിക് കുടിയ്ക്കാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
