Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പുരുഷന് ചേരും ഡയറ്റുകള്‍
പുരുഷന്മാരുടെയും സ്ത്രീകളുടേയും ശരീരപ്രകൃതി വ്യത്യസ്തമാണ്. അതുകൊണ്ട് ഇരു കൂട്ടരും എടുക്കേണ്ട ഡയറ്റുകളിലും വ്യത്യാസമുണ്ട്. ഇതനുസരിച്ച് ഇരുകൂട്ടരും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളും വ്യത്യസ്തം തന്നെ. ഡയറ്റെടുത്ത് തടി കുറയ്ക്കാന്‍ നോക്കുന്ന പുരുഷന്മാര്ക്ക് സ്വീകരിക്കാനാകുന്ന ഡയറ്റ് മാര്‍ഗങ്ങളിതാ,
സ്ത്രീകളേക്കാളും പുരുഷന്മാര്ക്ക് ഹൃദയരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു പറയും. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനുള്ള ഭക്ഷണങ്ങള്‍ ഇവര്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. കൊളസ്ട്രോള്‍ കുറയ്ക്കുന്ന, കൊഴുപ്പു കുറഞ്ഞ, എന്നാല്‍ പ്രോട്ടീന്‍ അംശം ധാരാളമുള്ള ഭക്ഷണമാണ് ഇവര്‍ കഴിയ്ക്കേണ്ടതും.

കൊഴുപ്പില്ലാത്ത ഇറച്ചി, മീന്‍, മുട്ടവെള്ള, ഒലീവ് ഓയില്‍ തുടങ്ങിയവ ഇവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
സ്ത്രീകളേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ പുരുഷന്മാര്ക്ക് വേണം. അതേ സമയം കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറഞ്ഞിരിക്കുകയും വേണം. അരിയാഹാരം കുറയ്ക്കുക. അതേ സമയം പയര്‍ വര്‍ഗങ്ങള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പാലിയോ ഡയറ്റ് എന്നൊരു ഡയറ്റുണ്ട്. ഗുഹാമനുഷ്യര്‍ ഉപയോഗിച്ചിരുന്ന രീതി. ഇതില്‍ പുരുഷന്മാര്‍ക്കാവശ്യമായ എല്ലാതരം ഭക്ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. പച്ചക്കറികള്‍, പഴങ്ങള്‍, മീന്‍, മുട്ട, ഇറച്ചി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ഡയറ്റില്‍ പഞ്ചസാര. ഉപ്പ്, ബട്ടര്‍ തുടങ്ങിയവയെല്ലാം തീരെ കുറച്ചിരിക്കുന്നു. ഇൗ ഡയറ്റ് പുരുഷന്മാര്ക്ക് പിന്തുടരാവുന്ന ഒരു ഡയറ്റാണ്.
സ്ത്രീകളെപ്പോലെ പുരുഷന്മാരും വയര്‍ കുറയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. വയറ്റിലും മസിലുകളുണ്ടാകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സാലഡുകള്‍, ധാധ്യങ്ങള് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ആബ്സ് ഡയറ്റ് സ്വീകരിക്കാം. ഇത്തരം ഡയറ്റ് ഒരു പരിധി കഴിഞ്ഞ് വെള്ളം കുടിയ്ക്കുന്നതു പോലും നിയന്ത്രിക്കുന്നു.
സോണ്‍ ഡയറ്റ് എന്നൊരു ഡയറ്റുണ്ട്. ഇത് ശരീരത്തിന്റെ അപചയപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു ഡയറ്റാണെന്നു പറയാം. ഇതില്‍ 30 ശതമാനം പ്രോട്ടീന്‍, 30 ശതമാനം ഫാറ്റ്, 40 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉള്‍പ്പെടുന്നു. കൊഴുപ്പ് പെട്ടെന്നു കുറയ്ക്കുന്ന ഒരു ഡയറ്റാണിത്.
ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് പുരുഷാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
