Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
അനന്യയുടെ ഡയറ്റ്, ഫിറ്റ്നസ്
ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ സ്വന്തമായ സ്ഥാനം നേടിയ നടിയാണ് അനന്യ. വിവാഹ സംബന്ധമായ വിവാദങ്ങളും അനന്യയെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കി.
അനന്യയും ഡയറ്റെടുക്കുന്നതില് പുറകോട്ടല്ല. ഇൗ പെണ്‍കുട്ടിയുടെ ഡയറ്റ്, ഫിറ്റ്നസ് കാര്യങ്ങളെക്കുറിച്ച് അറിയൂ.

അനന്യ
സിനിമയില്‍ വന്നെത്തുന്ന കാലത്ത് അത്യാവശ്യം തടിയുണ്ടായിരുന്ന അനന്യ പിന്നെ തടിയെല്ലാം കുറച്ച് സുന്ദരിയായി. അനന്യ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും ഭക്ഷണശീലങ്ങളും വെൡപ്പെടുത്തുന്നു.

അനന്യ
യോഗയാണ് അനന്യയുടെ പ്രധാന വ്യായാമമെന്നു പറയാം. കഴിവതും ദിവസവും അര മണിക്കൂര്‍ യോഗ ചെയ്യാന്‍ അനന്യ ശ്രദ്ധിക്കാറുണ്ട്. ഇതില്‍ തന്നെ സൂര്യനമസ്കാരം വണ്ണം കുറയ്ക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗമാണെന്നാണ് അനന്യയുടെ അഭിപ്രായം.

അനന്യ
ശരീരത്തിന്റെ ആകൃതി നിലനിര്‍ത്താന്‍ വെയ്റ്റ് ലിഫ്റ്റിംഗ്, സൈക്കിളിംഗ് എന്നിവയും ഇവര്‍ അഭ്യസിക്കാറുണ്ട്. ഏകാഗ്രത പോകാതിരിക്കാന്‍ അമ്പെയ്ത്തും അനന്യ പരിശീലിക്കാറുണ്ട്.

അനന്യ
തടി പേടിച്ച് അരിയാഹാരം കഴിവതും ഒഴിവാക്കും. ചപ്പാത്തി, ഓട്സ് തുടങ്ങിയവയാണ് പകരം കഴിയ്ക്കുക.
വറുത്ത ഭക്ഷണങ്ങളോടും അനന്യക്ക് വലിയ താല്പര്യമില്ല.

അനന്യ
ഉറക്കം സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രധാനമാണെന്നും അനന്യ കരുതുന്നു. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറക്കവും ഇവര്‍ക്ക് പ്രധാനം തന്നെ.



Click it and Unblock the Notifications
