Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഡയറ്റിനോട് അന്യായം വേണ്ട
തടി കൂടിയെന്ന് ആരെങ്കിലും പറഞ്ഞാല്‍, അല്ലെങ്കില്‍ വസ്ത്രങ്ങള്‍ പാകമാകാതെ വന്നാല്‍, തീരുമാനിക്കും, ഡയറ്റെടുത്ത് തടി കുറയ്ക്കുക തന്നെ. ഈ തീരുമാനം തുടക്കത്തില്‍ കൃത്യമായി പാലിച്ചെന്നു വരും. എന്നാല്‍ അല്പം കഴിയുമ്പോള്‍ ഇതിന് ഓരോ ഒഴിവുകഴിവുകള്‍ കണ്ടെത്തുകയും ചെയ്യും.
ഭക്ഷണം കുറയ്ക്കാന്‍ വേണ്ടി, ഡയറ്റ് പാലിക്കാന്‍ വേണ്ടി കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി കഴിയ്ക്കാത്തവരുണ്ട്. ഇത് ചിലപ്പോള്‍ കൂട്ടുകാര്‍ക്കു മുന്നില്‍ ഡയറ്റ് പാലിക്കുന്നുണ്ടെന്നു കാണിക്കാന്‍ കൂടിയാകും. പിന്നീട് ഒറ്റയ്ക്കു പോയി ഇഷ്ടമുള്ളതു കഴിയ്ക്കുകയും ചെയ്യും. രണ്ടു തന്നെയായാലും ഫലം ഒന്നു തന്നെ.

ഇന്ന് ഇതു കഴിയ്ക്കാം, നാളെ മുതല്‍ വേണ്ട. ഇങ്ങനെയുള്ള ഒരു ന്യായം കണ്ടെത്തി ഇഷ്ടമുള്ളതു മുഴുവന്‍ കഴിയ്ക്കുന്നവരുണ്ട്. ഇതുകൊണ്ട് പ്രയോജനമില്ല. ഡയറ്റെടുത്താന് ഇത് എപ്പോഴും കൃത്യമായി പാലിക്കണം. ഇപ്പോള്‍ കഴിച്ച് നാളെ നിയന്ത്രിക്കാം എന്ന് പല തവണ തീരുമാനിച്ചു പ്രവര്‍ത്തിച്ചാല്‍ കാര്യമുണ്ടാകില്ല.
വിശന്നാല്‍ കണ്ണും മൂക്കുമില്ലാതെ കഴിയ്ക്കുന്നവരുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദ്യം കൈയ്യെത്തുക ജങ്ക് ഫുഡിലേക്കായിരിക്കും. വിശക്കുമ്പോള്‍ കഴിയ്ക്കാം, ആരോഗ്യകരമായ പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജങ്ക് ഫുഡ് കഴിയ്ക്കുമ്പോള്‍ ഇത് വാരി വലിച്ചു കഴിയ്ക്കാനും ഇടയാകും.
സ്ട്രെസ് വരുമ്പോള്‍ കൂടുതല്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ടെന്ഷനല്ലേ, തടി കൂടില്ലെന്ന ചിന്ത വേണ്ട. ടെന്‍ഷനും സ്ട്രെസുമുണ്ടെങ്കിലും കൂടുതല്‍ കഴിച്ചാല്‍ തടിയ്ക്കുക തന്നെ ചെയ്യും.
വല്ലാത്ത ക്ഷീണം, എന്തെങ്കിലും കഴിയ്ക്കട്ടേയെന്നു പറഞ്ഞ് കഴിയ്ക്കുന്നവരുണ്ട്. ഇതും നിങ്ങളറിയാതെ തടിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.
ഡയറ്റെടുത്താല്‍ ഇത് കൃത്യമായി പാലിക്കുക തന്നെ വേണം. കഴിയ്ക്കാനായി നൂറു ന്യായം കണ്ടെത്താം. ഇതുകൊണ്ട് തടി കൂടുകയും ചെയ്യുമെന്ന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
