Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
ഡയറ്റെടുത്ത് വണ്ണം കുറയ്ക്കാനും ശരീരഭംഗി കാത്തുസൂക്ഷിക്കാനും ശ്രമിക്കുന്നവര്‍ ധാരാളം. എന്നാല്‍ പലരും ഡയറ്റിന്റെ പേരില്‍ തെറ്റുകള്‍ കാണിക്കാറുമുണ്ട്. ഇത്തരത്തില്‍ വരുത്തുന്ന പ്രധാന തെറ്റുകള്‍ മനസിലാക്കൂ.
ഇത്തരം തെറ്റുകള്‍ തിരുത്തി ആരോഗ്യകരമായ ഒരു ജീവിതം നേടുകയും ചെയ്യാം.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
ക്രാഷ് ഡയറ്റാണ് മിക്കവാറും പേര് കാണിക്കുന്ന വലിയ അബദ്ധം. ഒറ്റയടിയ്ക്ക് വണ്ണം കുറയ്ക്കാന്‍ നോക്കുന്നതാണ് ക്രാഷ് ഡയറ്റെന്ന് അറിയപ്പെടുന്നത്. ഇതിന് അവലംബിക്കാറുള്ള പ്രധാന മാര്‍ഗം ഭക്ഷണത്തിന്റെ അളവ് തീരെ കുറയ്ക്കുകയെന്നതാണ്. ഇത് അനാരോഗ്യകരമാണെന്നു മാത്രമല്ല, അസുഖങ്ങളും വരുത്തി വയ്ക്കുമെന്ന കാര്യം ഓര്‍ക്കണം.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
വണ്ണം കുറയ്ക്കാനായി ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇത് വിശപ്പു കൂടാനും കൂടുതല്‍ കഴിയ്ക്കാനും ഇട വരുത്തും. ഭക്ഷണത്തിന്റെ ളഇവ് കുറയ്ക്കുകയോ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയോ ചെയ്യുകയാണ് വേണ്ടത്. ഡയറ്റിന്റെ പേരില്‍ പ്രാതല്‍ യാതൊരു കാരണവശാലും ഒഴിവാക്കരുത്.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
കലോറി കുറഞ്ഞ ഭക്ഷണം അധികം കഴിച്ചാലും പ്രശ്നമില്ലെന്നു കരുതുന്നതും തെറ്റ്. കൊഴുപ്പു കുറഞ്ഞ ഭക്ഷണമെന്നു കരുതി ധാരാളം കഴിയ്ക്കുന്നതും തടി കൂടുവാനുള്ള ഒരു കാരണമാണ്.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
ഡയറ്റിന്റെ പേരില്‍ വെള്ളം കുടിയ്ക്കുന്നതിന്റെ അളവ് കുറയ്ക്കുന്നവരുമുണ്ട്. ഇത് തികച്ചും തെറ്റായ ശീലമാണ്. വെള്ളം കൂടുതല്‍ കുടിയ്ക്കുന്നത് കൊഴുപ്പ് കളയാന്‍ സഹായിക്കുകയാണ് ചെയ്യുക. ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മാരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
ഡയറ്റിന്റെ പേരില്‍ പാലും പാലുല്പന്നങ്ങളും ഉപേക്ഷിക്കുന്നവരുണ്ട്. തടി വയ്പ്പിക്കുമെന്ന ന്യായമായിരിക്കും ഇതിനു പുറകില്‍ എന്നാല്‍ ഇവയിലെ കാല്‍സ്യം എല്ലുകളുടെ ബലത്തിന് പ്രധാനമാണെന്നോര്‍ക്കുക.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
ഡയറ്റിന്റെ പേരില്‍ പാലും പാലുല്പന്നങ്ങളും ഉപേക്ഷിക്കുന്നവരുണ്ട്. തടി വയ്പ്പിക്കുമെന്ന ന്യായമായിരിക്കും ഇതിനു പുറകില്‍ എന്നാല്‍ ഇവയിലെ കാല്‍സ്യം എല്ലുകളുടെ ബലത്തിന് പ്രധാനമാണെന്നോര്‍ക്കുക.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
ഡയറ്റിലാണെങ്കിലും ധാരാളം മധുരമിട്ട് ജ്യൂസുകള്‍ കുടിയ്ക്കുന്നവരും ഐസ്ക്രീം ചേര്‍ത്ത ഷേയ്ക്കുകള്‍ കഴിയ്ക്കുന്നവരുമുണ്ട്. ഇത് ഡയറ്റിന്റെ ഗുണം ഇല്ലാതാക്കുമെന്ന കാര്യം ഓര്‍ത്തിരിക്കുക തന്നെ വേണം.

വണ്ണം കുറയ്ക്കണമെങ്കിലും ഇതൊഴിവാക്കൂ
സമയാസമയത്തിനുള്ള ഭക്ഷണം ഡയറ്റെന്നു പറഞ്ഞ് ഒഴിവാക്കി പകരം ഇടയ്ക്കിടെ വറുത്തതും പൊരിച്ചതും കഴിയ്ക്കുന്നവരുണ്ട്. ഇത്തരം സാധനങ്ങള്‍ക്കു പകരം ആരോഗ്യകരമായ സ്നാക്സ് കഴിയ്ക്കുക.



Click it and Unblock the Notifications
