Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പോഷകം വേണമെങ്കില്‍ റോ ഫുഡ് ഡയറ്റ്

ഭക്ഷണം പാചകം ചെയ്യുന്നത് ഇതിലെ പോഷകാംശങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് റോ ഫുഡ് ഡയറ്റ് ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും പച്ചക്കറികള്‍ പാചകം ചെയ്യുന്നത് ഇവയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുത്തുമെന്നു പറയും. റോ ഫുഡ് ഡയറ്റില്‍ പാലിക്കേണ്ട ഭക്ഷണക്രമങ്ങളും ചിട്ടകളും താഴെപ്പറയുന്നു.
റോ ഫുഡ് ഡയറ്റില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണം. ഇവയില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ തുടങ്ങി ആരോഗ്യത്തിന് സഹായിക്കുന്ന എല്ലാതരം പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളായ റാഡിഷ്, ക്യാരറ്റ്, ക്യാബേജ്, സെലറി തുടങ്ങിയ പച്ചക്കറികളും ആപ്പിള്‍, പൈനാപ്പിള്‍, പഴം, മാങ്ങ തുടങ്ങിയവയും റോ ഫുഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നട്സുകള്‍, സീഡുകള്‍ എന്നിവയും റോ ഫുഡ് ഡയറ്റിന്റെ പ്രധാന ഭാഗമാണ്. ബദാം, നിലക്കടല, പിസ്ത, വാള്‍നട്ട്, എള്ള് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ സ്നാക്സായി ഉപയോഗിക്കാം.
മസാല ഗണത്തില്‍ പെടുന്ന ജാതിക്ക, വെളുത്തുള്ളി, കുരുമുളക്, ഗ്രാമ്പൂ, ഇഞ്ചി തുടങ്ങിയവയും ഈ ഗണത്തില്‍ പെടുന്നവയാണ്. ഇവയും റോ ഫുഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പാലുല്പന്നങ്ങളും റോ ഫുഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. മുട്ട, പാല്, തൈര്, ബട്ടര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഉപയോഗിക്കാം.
ചായ, കാപ്പി, മദ്യം, സോഡ എന്നിവയെല്ലാം റോ ഫുഡ് ഡയറ്റില്‍ നിഷിദ്ധമാണ്. കരിക്കിന് വെള്ളം, ജ്യൂസുകള്‍, സൂപ്പ് എന്നിവയെല്ലാം ഇതില്‍ റോ ഡയറ്റ് ഭക്ഷണത്തില്‍ ഉപയോഗിക്കാം.
ഇവയ്ക്കു പുറമെ തേന്‍, ശര്‍ക്കര, ചെറുനാരങ്ങ തുടങ്ങിവയും റോ ഫുഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നവയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
