Latest Updates
-
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഡയറ്റുകള്‍ പരീക്ഷിക്കൂ, വണ്ണം കുറയ്ക്കൂ
വണ്ണം കുറയ്ക്കാനായി ഡയറ്റ് എന്ന മാര്‍ഗത്തെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇവര്‍ക്ക് വിവിധ ഡയറ്റുകളെക്കുറിച്ച് അറിയുന്നത് സഹായകമായിരിക്കുകയും ചെയ്യും.

വിവിധ തരം ഡയറ്റുകളുണ്ട്. അവയ്ക്കോരോന്നിനും അതിന്റേതായ പ്രത്യേകതയുമുണ്ട്. ഇവയെക്കുറിച്ച് അറിയൂ.
വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് : ഇത്തരം ഡയറ്റില്‍ ഒരോ ഭക്ഷണത്തിനും ഓരോ പോയന്റ് നല്‍കും. ഓരോരുത്തരുടേയും പൊക്കത്തിനും വണ്ണത്തിനും അനുസരിച്ച് ഒരു പോയന്റ് നല്‍കും. ഇതിനുള്ളിലായിരിക്കണം നിങ്ങളുടെ ഓരോ ഭക്ഷണവും കഴിയ്ക്കുന്നതിന്റെ ആകെ പോയന്റ് നില.
ഈ ഡയറ്റ് അനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണത്തിന് കൂടുതല്‍ പോയന്റും ആരോഗ്യകരമായ ഭക്ഷണത്തിന് കുറവു പോയന്റുമായിരിക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചാല്‍ കുറവു പോയന്റായതു കൊണ്ട് നിങ്ങള്‍ക്കനുവദിച്ചിട്ടുള്ള പോയന്റാകാന് ആവശ്യമുളളത്രയും കഴിയ്ക്കാം.
അനാരോഗ്യകരമായ ഭക്ഷണമാണെങ്കില്‍ പോയന്റ് കൂടുതലായതു കൊണ്ട് പിന്നീട് കുറവു ഭക്ഷണമേ കഴിയ്ക്കാവാകൂ. ഇത്തരം ഡയറ്റനുസരിച്ച് ഏതുതരം ഭക്ഷണവും കഴിയ്ക്കാം. എന്നാല്‍ അളവ് കുറയുമെന്നു മാത്രംം.
ആറ്റ്കിന്‍സ് ഡയറ്റ്: റോബര്‍ട്ട് ആറ്റ്കിന്‍സ് എന്ന ഡോക്ടറാണ് ഈ ഡയറ്റ് കണ്ടുപിടിച്ചത്. കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കി പ്രോട്ടീന്‍ മാത്രം കഴിയ്ക്കുന്ന ഭക്ഷണരീതിയാണിത്. കെറ്റോസിസ് എന്ന പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഡയറ്റ്.
ശരീരത്തിലെ കൊഴുപ്പ് നീങ്ങുന്നതാണ് കെറ്റോസിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടും. ശരീരത്തിന് ക്ഷീണമുണ്ടാകില്ല എന്നു മാത്രമല്ല, വണ്ണം കുറയുകയും ചെയ്യുന്നത് ഇത്തരം ഡയറ്റിന്റെ പ്രത്യേകതയാണ്.
ജിഐ ഡയറ്റ് : ഗ്ലൈസെമിക്സ് ഇന്‍ഡെക്സ് അഥവാ ജിഐ ഡയറ്റില്‍ ഭക്ഷണം ദഹിയ്ക്കുവാനെടുക്കുന്ന സമയമാണ് കണക്കാക്കുന്നത്. ഭക്ഷണം വേഗം ദഹിച്ചാല്‍ ജിഐ കൂടുതയാണെന്ന് പറയും. കുറവ് ജിഐ ഭക്ഷണം പതുക്കെ ദഹിക്കുന്നതിനാണ്.
വേഗം ഭക്ഷണം ദഹിച്ചാല്‍ വേഗം വിശപ്പ് വരികയും ഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യും. ഈ ഡയറ്റില്‍ ജിഐ കുറവായ ഭക്ഷണസാധനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൗത്ത് ബീച്ച് ഡയറ്റ് : വണ്ണം കുറയുവാന്‍ വളരെ സഹായകമായ ഡയറ്റാണ് ഇത്. വളരെ ലളിതാമായ ഡയറ്റ് കൂടിയാണ് ഇത്. ഈ ഡയറ്റ് പ്രകാരം മീനെണ്ണ, ഒലീവ് ഓയില്‍ എന്നിവ നല്ലതാണ്. ഇവയില്‍ കൊഴുപ്പ് കുറവാണെന്നതും ഒമേഗ 3 ഫാറ്റി ആസിഡുണ്ടെന്നതുമാണ് കാരണം. എണ്ണയില്‍ വറുത്ത ഭക്ഷണസാധനങ്ങള്‍ ഈ ഡയറ്റ് പ്രകാരം ഒഴിവാക്കേണ്ടത് ആവശ്യമാണ്.
മെഡിഫാസ്റ്റ് ഡയറ്റ് : ഈ ഡയറ്റ് പ്രകാരം ദിവസം മൂന്നുനേരം കഴിക്കുന്ന ഭക്ഷണം ആറു നേരം കൊണ്ടാണ് കഴിയ്ക്കുക. ഭക്ഷണത്തിന്റെ അളവ് കൂട്ടരുത്. അവസാനം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ പച്ച നിറത്തിലുള്ള സാധനങ്ങള്‍ (പച്ചക്കറികള്‍, ഇലക്കറികള്‍) എന്നിവ ഉള്‍പ്പെടുത്തണം. ലളിതമായിരിക്കുകയും വേണം.
ഓരോരുത്തരുടേയും ശരീരപ്രകൃതിയും ആവശ്യങ്ങളുമനുസരിച്ച് ചേര്‍ന്ന ഡയറ്റ് ഇതില്‍ നിന്നും തെരഞ്ഞെടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications