Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
ഹൃത്വിക് റോഷന് ജൂഹു ബിച്ചില്‍ എന്തു ചെയ്യുന്നു?
ഹൃത്വിക് റോഷന് രാത്രി ജൂഹു ബീച്ചില്‍ എത്തുന്നതാണ് പുതിയ വാര്‍ത്ത. വെറുതെ കാറ്റു കൊള്ളാനാണെന്നു കരുതിയെങ്കില്‍ തെറ്റി, വ്യായാമത്തിന്റെ ഭാഗമായി ജോഗിംഗ് ചെയ്യാനാണ് ഹൃത്വിക് ഇവിടെയെത്തുന്നത്.

സിക്സ് പാക്ക് മസിലുകളുടെ തുടക്കക്കഥകളില് ആദ്യപേരുകളിലൊന്നാണ് ഡഗുവെന്ന ഓമനപ്പേരു വീണിട്ടുള്ള ഹൃത്വിക് റോഷന്റേത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുവായ ഹൃത്വിക് ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമെങ്കിലും വ്യായാമം ചെയ്യും. രാവിലെ ഒരു മണിക്കൂറും വൈകീട്ട് ഒരു മണിക്കൂറുമാണ് ഇദ്ദേഹത്തിന്റെ വ്യായാമസമയം.
കാര്‍ഡിയോ വാസ്കുലാര്‍ വ്യായാമങ്ങളിലാണ് കൂടുതലും ഹൃത്വിക് ശ്രദ്ധിക്കുന്നത്. മെഷീനുകളുടെ സഹായത്തോടെയുള്ള വ്യായാമവും ഡമ്പെല്സും ഉള്‍പ്പെടെ വ്യായാമമുറകള്‍ പലതും ഇദ്ദേഹം പരീക്ഷിക്കാറുമുണ്ട്.
ഇന്ത്യന്‍, ചൈനീസ് ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന ഹൃത്വിക് എണ്ണയും കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാറില്ല. ചോക്കലേറ്റ് ഇഷ്ടപ്പെടുന്നതു കൊണ്ട് ചോക്കലേറ്റ് മില്‍ക് ഷേയ്ക്ക് രാവിലെ വ്യായാമശേഷം ഇദ്ദേഹം കുടിയ്ക്കാറുണ്ട്. പ്രാതല്‍ ഹൃത്വികിന് പ്രധാനം തന്നെ. അതുകൊണ്ട് നല്ല കനത്തില്‍ കഴിയ്ക്കുകയും ചെയ്യും. ഉച്ചയ്ക്കും രാത്രിയിലും ലളിതമായ ഭക്ഷണമേ കഴിയ്ക്കാറുള്ളൂ.
പാര്‍ട്ടികളില്‍ ബക്കാര്‍ഡി മാത്രം കഴിയ്ക്കുന്ന ഹൃത്വിക് മറ്റ് മദ്യങ്ങളില്‍ നിന്നും പുകവലി പോലുള്ള ശീലങ്ങളില്‍ നിന്നും അകലം പാലിയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
