Latest Updates
-
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ!
വ്യായാമത്തില്‍ ശ്രദ്ധിക്കൂ

ശരിയായ രീതിയിലുള്ള ഭക്ഷണക്രമം വണ്ണം കുറയാന്‍ വളരെ അത്യാവശ്യമാണ്. ആവശ്യമായ ഭക്ഷണത്തിന്റെ അളവ് പലരിലും പലതരത്തിലാണ്. നിങ്ങളുടെ ദിനചര്യയും ചെയ്യുന്ന ജോലിയും പ്രവൃത്തികളും അനുസരിച്ചാണ് ഏതു തരം ഭക്ഷണമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍.
ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്ന ഒരാള്‍ ബാക്കി സമയം മുഴുവന്‍ വെറുതേയിരിക്കുകയും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളുടെ വണ്ണം കുറയില്ല. നിങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഏതൊക്കെയെന്ന് മനസിലാക്കാന്‍ ഒരു ഡയറ്റീഷ്യന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഭക്ഷണക്രമത്തോടും വ്യായാമത്തോടും പലരുടേയും ശരീരം പല തരത്തിലായിരിക്കും പ്രതികരിക്കുക. വ്യായാമം തുടങ്ങി ഉടനെത്തന്നെ തടി കുറയണമെന്ന് വാശി പിടിച്ചിട്ട് കാര്യമില്ല. ചിലരില്‍ നാലുദിവസം കൊണ്ട് വ്യത്യാസം കാണാം. ചിലര്‍ രണ്ടാഴ്ച കഴിഞ്ഞാലും അല്പം പോലും കുറഞ്ഞില്ലെന്നും വരാം. അതുകൊണ്ട് നമ്മുടെ ശരീരം വ്യായാമത്തോട് പ്രതികരികരിക്കുന്നതുവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.
ഒരേ രിതിയിലുള്ള വ്യായാമം പതിവായി ചെയ്താല്‍ ശരീരം അതുമായി ഇഴുകിച്ചേരും. അപ്പോള്‍ വ്യായാമം കൊണ്ട് വിചാരിച്ച പ്രയോജനം കിട്ടിയെന്ന് വരില്ല. വ്യത്യസ്തരീതികളിലുള്ള വ്യായാമം മാറിമാറി ചെയ്യണം. പതിയെപ്പതിയെ കൂടുതല്‍ കഠിനമായ വ്യായാമരീതികള്‍ അവലംബിക്കണം.
വ്യായാമം ചെയ്യുമ്പോള്‍ കാര്‍ഡിയോ, വെയിറ്റ് വ്യായാമങ്ങള്‍ കൂടിക്കലര്‍ത്തി വേണം ചെയ്യാന്‍. വണ്ണം കുറയുകയാണ് പ്രധാന ഉദ്ദേശ്യമെങ്കില്‍ ട്രെഡ്മില്, വാക്കര്‍,സ്റ്റെപ്പുകള്‍ കയറിയിറങ്ങുക, സൈക്കിള്‍ ചവിട്ടുക, ജോഗിങ്ങ് തുടങ്ങിയവ വണ്ണം കുറയാന്‍ സഹായിക്കുന്ന പ്രധാന വ്യായാമങ്ങളാണ്. ഭാരമുയര്‍ത്തി ചെയ്യുന്ന വ്യായാമങ്ങള്‍ പ്രധാനമായും മസിലുകള്‍ ബലപ്പെടുത്താന്‍ വേണ്ടിയാണ്.
ഹോര്‍മോണ്‍ വ്യതിയാനവും വണ്ണം കുറയാതിരിക്കാനുള്ള ഒരു പ്രധാന കാരണമാണ്. തൈറോയ്ഡ് പ്രശ്നങ്ങളുളളവര്‍ പൊതുവേ വണ്ണം വയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരക്കാന്‍ വ്യായാമം ചെയ്താലും കാര്യമായ വ്യത്യാസങ്ങളുണ്ടാകാറില്ല. ഡോക്ടറുടെ ഉപദേശം തേടുകയാണ് ഇതിനുള്ള പ്രതിവിധി.
കാരണം മനസിലാക്കി കൃത്യമായ പ്ലാനിംഗിലൂടെ വ്യായാമം ചെയ്തിട്ടേ കാര്യമുള്ളൂയെന്ന കാര്യം ഓര്‍ത്തിരിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
