Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
സുരേഷ് ഗോപിയുടെ ഡയറ്റ്

എന്നാല്‍ തടി കുറച്ച് ശരീരം ഫിറ്റാക്കാന്‍ ഉറച്ചിരിക്കുകയാണ് സുരേഷ് ഗോപിയിപ്പോള്‍. ഇതിനായി പ്രിയ വിഭവങ്ങള്‍ പലതും വേണ്ടെന്നു വച്ചു.
ചോറിന്റെ അളവ് കുറച്ചതു തന്നെ പ്രധാന മാറ്റം. ഇത് വിശപ്പുണ്ടാക്കാതിരിക്കാന്‍ ഉച്ചവരെയുള്ള സമയത്ത് മൂന്നു ഗ്ലാസെങ്കിലും മോര് കുടിയ്ക്കും. ധാരാളം കഴിച്ചിരുന്ന തൈര് പൂര്‍ണമായും ഒഴിവാക്കി. തൈരില്‍ കൊഴുപ്പടങ്ങിയിട്ടുണ്ടെന്നതാണ് കാരണം. രാവിലെ രണ്ട്, രണ്ടര ഇഡ്ഢലി മാത്രം.
വൈകീട്ടത്തെ ചായയില്‍ മധുരമില്ല. രാത്രിയോ റവ, ഓട്സ് തുടങ്ങിയവയാണ് പ്രധാന ഭക്ഷണങ്ങള്‍. ഇവയുണ്ടാക്കുമ്പോള്‍ ചേര്‍ത്തിരുന്ന പാലിന്റെ അളവും കുറച്ചു.
ഇറച്ചി കഴിയ്ക്കാറില്ല. പകരം മീന്‍ ധാരാളം കഴിയ്ക്കും. ഇതിലും വറവിന്റെ അളവ് കുറയ്ക്കുകയാണ്.
മൂന്നുനേരം കഴിയ്ക്കുന്ന ഭക്ഷണം അഞ്ചു നേരമാക്കിയാണ് കഴിയ്ക്കുന്നത്. ഭക്ഷണത്തിന്റെ അളവ് കൂടാതിരിക്കാനുള്ള ഒരു വഴി കൂടിയാണിത്.
ദിവസം കാല്‍കിലോ മധുരപലഹാരങ്ങളെങ്കിലും കഴിച്ചിരുന്ന സുരേഷ് ഗോപി പ്രിയപ്പെട്ട കോഴിക്കോട് ഹല്‍വ വരെ വേണ്ടെന്നു വച്ചു,
എങ്കിലും ഒരു ഭക്ഷണവും പൂര്‍ണമായി എഴുതിത്തള്ളുന്ന രീതിയൊന്നും ഈ സ്റ്റാറിനില്ല. ആര്‍ത്തി വരാതിരിക്കാന്‍ വല്ലപ്പോഴും അല്പം എന്നതാണ് ഇദ്ദേഹത്തിന്റെ രീതി.
വിശപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും പറ്റിയ നല്ല മാര്‍ഗമാണ് സാലഡുകള്‍ എന്ന കാര്യവും സുരേഷ് ഗോപി സമ്മതിക്കുന്നു.
ഇഷ്ടമുള്ള പല സാധനങ്ങളോടും നോ പറയേണ്ടത് ഫിറ്റായിരിക്കാന്‍ പ്രധാനമാണെന്ന് സുരേഷ് ഗോപിയും സമ്മതിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
