Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്മാര്‍ട്ട്, പക്ഷേ ഡയറ്റ് മിസ്റ്റേക്ക്

വണ്ണം കുറയ്ക്കാന്‍ മൂന്നു നേരം കഴിയ്ക്കേണ്ട ഭക്ഷണം ആറു നേരമായി കഴിയ്ക്കുന്നതു നല്ലതാണെന്നു പറയും. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതനുസരിച്ച് ആറുനേരം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ അളവ് കുറയ്ക്കില്ല. ഇത് വണ്ണം കുറയ്ക്കുന്നതിന് പകരം വണ്ണം കൂട്ടുകയാണ് ചെയ്യുക.
സാലഡ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സാലഡില്‍ ചേര്‍ക്കുന്ന ചീസ്, മയോനീസ് പോലുള്ള സാധനങ്ങള്‍ അധികമാകാതെ നോക്കണം. സാലഡ് ആരോഗ്യം നല്കി ശരീരം തടിപ്പിക്കാതെ നോക്കുമെങ്കിലും ഇത്തരം സാധനങ്ങള്‍ തടി കൂട്ടുന്നവയാണ്.
പോഷകം ലഭിക്കാനായി പ്രോട്ടീന്‍ പാനീയങ്ങളും വൈറ്റമിന്‍ ഗുളികകളും കഴിയ്ക്കുന്നവരുണ്ട്. ഇത് നല്ലതല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പല പ്രോട്ടീന്‍ പാനീയങ്ങളിലും ധാരാളം മധുരം അടങ്ങിയിട്ടുമുണ്ട്. വൈറ്റമിന്‍ ഗുളികകളും അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. പ്രകൃതിദത്തമായ പോഷകങ്ങളിലേക്കു തിരിയുകയാണ് നല്ലത്.
ഡയറ്റ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ഒരു വിഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. മറ്റു പാനീയങ്ങള്‍ കുടിയ്ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തടി ഭയന്ന് കുടിയ്ക്കാത്തവര്‍ ഡയറ്റ് ഡ്രിങ്കുകളുടെ പുറകെ പോകുന്നു. ഇവയും ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. അവയില്‍ കൊഴുപ്പും മധുരവും കുറവാണെങ്കിലും ഇവ വിശപ്പു കൂട്ടുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. ഇത് തടി കൂട്ടാനേ ഉതകൂ.
എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഇത് നേടാന്‍ കഴിഞ്ഞില്ലെന്നു വിഷമിക്കുന്ന സ്ത്രീകളുണ്ട്. ഉദാഹരണമായി ഒരാഴ്ച കൊണ്ട് 5 കിലോ കുറയ്ക്കും എന്നതു പോലുള്ള ലക്ഷ്യങ്ങള്‍. കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യങ്ങളായിരിക്കണം മുന്നില്‍ വയ്ക്കേണ്ടത്. അല്ലെങ്കില്‍ ടെന്‍ഷന്‍ കൂടി ആരോഗ്യം കളയാനേ ഇത് ഉപകരിക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
