Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വ്യായാമം ശീലമാക്കാന്‍ വഴിയുണ്ട്

വ്യായാമം പല്ലുതേപ്പും കുളിയും ഭക്ഷണം കഴിക്കുന്നതുമൊക്കെ പോലെ തന്നെ ഒരു സ്വാഭാവമാക്കി മാറ്റിക്കൂടെ. ഇതിനെന്താകും വഴിയെന്നായിരിക്കും ചിന്തിക്കുന്നത്.
ഒരു ലക്ഷ്യം മുന്നില്‍ വയ്ക്കാതെ വ്യായാമം ചെയ്യുക. ഒരു മാസം വ്യായാമം ചെയ്ത് തടി കുറയ്ക്കണമെന്നൊരു ലക്ഷ്യം മുന്നില്‍ വച്ച് വ്യായാമം ചെയ്തെന്നിരിക്കൂ. തടി കുറയാതെ വന്നാല്‍ ഇതിനോടുള്ള താല്പര്യമേ ഇല്ലാതാകും. തടി കുറഞ്ഞില്ലല്ലോ എന്നായിരിക്കും തോന്നുക. തടി കുറഞ്ഞാലുമുണ്ട് പ്രശ്നം. തടി കുറഞ്ഞല്ലോയെന്നോര്ത്ത് വ്യായാമം നിര്‍ത്തും. നല്ലത് പ്രത്യേക ലക്ഷ്യങ്ങളൊന്നും തന്നെ മുന്നില്‍ വയ്ക്കാതെ വ്യായാമം ചെയ്യുന്നതു തന്നെയാണ്.
കഴിവതും രാവിലെ തന്നെ വ്യായാമം ചെയ്യുക. ഇതിനായി ഒരു സമയം നിശ്ചയിക്കുക. ആ സമയത്തു തന്നെ ചെയ്യുകയും വേണം. പണികള്‍ ഒഴിഞ്ഞിട്ടു വ്യായാമം ചെയ്യാമെന്നു കരുതരുത്. പിന്നീടിത് നടക്കാതെ വരും.
ഒറ്റക്കു വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഏതെങ്കിലും സുഹൃത്തുക്കളുടെ കൂടെ ചെയ്യുന്നതായിരിക്കും. ഇത് നിര്‍ബന്ധമായും വ്യായാമം ചെയ്യാനുള്ള ഒരു കാരണം കൂടിയാകും. മടി തോന്നിയാലും സുഹൃത്തുണ്ടല്ലോ എന്നു കരുതി വ്യായാമത്തിന് പുറപ്പെടും.
വ്യായാമം ചെയ്യാനായി വ്യായാമം ചെയ്യരുത്. ആസ്വദിച്ചു ചെയ്യുക. വേണമെങ്കില്‍ പാട്ടു കേട്ട് വ്യായാമം ചെയ്യാം. വ്യായാമത്തിന്റെ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല. അവനവന് ആവുന്ന വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ വ്യായാമത്തോടുള്ള താല്പര്യമേ ഇല്ലാതാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
