Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സല്മാന് ഖാനും മസില് കഥകളും

തന്റെ രണ്ടാമത്തെ സിനിമായ മേനേ പ്യാര് കിയാ എന്ന സിനിമ മുതലാണ് ജിമ്മില് പോയി വ്യായാമം ചെയ്യുന്ന ശീലം സല്മാന് ആരംഭിച്ചത്.
ഇപ്പോഴത്തെ യുവതയ്ക്കൊപ്പം പിടിച്ചു നില്ക്കാന് അവരുടെ മൂന്നിരട്ടി വ്യായാമമെങ്കിലും ചെയ്യേണ്ടി വരാറുണ്ടെന്നത് തുറന്നു സമ്മതിക്കാനും സല്മാന് ഖാന് മടിയില്ല. അഞ്ചടി എട്ടിഞ്ച് ഉയരവും 74 കിലോ തൂക്കവുമുള്ള സല്മാന് ഖാന് 1000 പുഷ്അപ് വരെ വ്യായാമം ചെയ്യുമ്പോള് ആവര്ത്തിക്കാറുമുണ്ട്. നെഞ്ചിലേയും കൈകളിലേയും മസിലുകളെ കേന്ദ്രീകരിച്ചുള്ള വ്യായാമങ്ങളാണ് സല്ലു ഭായ് കൂടുതല് ചെയ്യുന്നത്.
സൈക്കിള് ചവിട്ടിയാണ് സല്മാന് വ്യായാമം തുടങ്ങുന്നത്. ഇത് വ്യായാമം മാത്രമല്ലാ, ഒരു വിനോദം കൂടിയാണ് ഇദ്ദേഹത്തിന്.
ആഴ്ചയില് ആറു ദിവസം രണ്ടു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും. തിരിക്കു കാരണം കൃത്യമായ സമയത്തല്ലാ, വ്യായാമമെന്നു മാത്രം. പുഷ് അപിനു പുറമെ 2000ളം സിറ്റ് അപ്, 500 ക്രഞ്ചസ് എന്നിവയും വ്യായാമമുറകളില് പെടും. കാര്ഡിയോ വാസ്കുലാന് വ്യായാമങ്ങളും ഇതില് പെടുന്നു. ദിവസവും 15 മിനിറ്റ് ട്രെഡ് മില് ഉപയോഗിക്കുകയും ചെയ്യും.
ഭക്ഷണകാര്യത്തിലും സല്മാന് ഖാന് കാര്യമായി ശ്രദ്ധിക്കാറുണ്ട്. ജങ്ക് ഫുഡ് ഇനത്തില് പെടുന്നവ കഴിവതും ഒഴിവാക്കും. രാവിലെ വ്യായാമത്തിന് ശേഷം പ്രോട്ടീന് അടങ്ങിയ പാനീയവും മൂന്നു മുട്ടയുടെ വെള്ളയും കഴിയ്ക്കും. ഒരു ബൗള് ഓട്സും.
ഉച്ചഭക്ഷണത്തിന് മൂന്നോ ആറോ ചപ്പാത്തി, പച്ചക്കറികള്, ഇലക്കറികള് എന്നിവ കഴിയ്ക്കും. വൈകീട്ട് നട്സ് ഷേക്ക്. രാത്രിയില് ഇറച്ചി, മുട്ട, സൂപ്പ്, പ്രോട്ടീന് ഷേക്ക് എന്നിവയും സല്മാന്റെ ഭക്ഷണക്രമത്തില് ഉള്പ്പെടുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
