Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
ആറു ദിവസവും ഇന്ദു തമ്പി ജിമ്മില്‍!

ആഴ്ചയില്‍ ആറു ദിവസം ജിമ്മില്‍ പോയി ദിവസവും 2 മണിക്കൂര്‍ വീതം ഇന്ദു വ്യായാമം ചെയ്യും. മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ് താന്‍ വ്യായാമത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയതെന്നും ഇന്ദു.
വ്യായാമം റിലാക്സ് ചെയ്യാന്‍ കൂടിയുള്ള ഒരു കാര്യമാണ് ഇന്ദുവിന്. ശരീരം ഫിറ്റാക്കി വയ്ക്കണമെന്നുണ്ടെങ്കിലും തടി കുറക്കാനായുള്ള ലക്ഷ്യത്തോടെയല്ലാ, താന്‍ ജിമ്മില്‍ പോകുന്നതെന്നും ഇന്ദു.
ശരീരത്തിന് ഏതു തരം വ്യായാമമാണ് ആവശ്യമെന്ന് അറിയാത്തതു കൊണ്ട് ട്രെയ്നറുടെ സഹായത്തോടെയാണ് ഇന്ദു ജിമ്മില്‍ പരിശീലനം തുടങ്ങിയത്. കാര്‍ഡിയോ, ഫ്ളോര്‍ വ്യായാമങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്.
വ്യായാമം വഴി തന്റെ ശരീരഭാരം അധികമൊന്നും കുറഞ്ഞിട്ടില്ലെന്ന് ഇന്ദു സാക്ഷ്യപ്പെടുത്തുന്നു. 56 കിലോ ആയിരുന്നു വെയ്റ്റ്. ജിമ്മില്‍ പോയ ശേഷം ഒരു കിലോ മാത്രമാണ് കുറഞ്ഞിട്ടുള്ളത്. എന്നാല്‍ അഞ്ചു കിലോയെങ്കിലും നഷ്ടപ്പെട്ട പോലെ കാണുന്നവര്‍ക്കു തോന്നും. ശരീരത്തിലെ കൊഴുപ്പ് മസിലുകളായി രൂപാന്തരപ്പെട്ടതാണ് ഇതിന് കാരണം.
ബ്രേക് ഫാസ്റ്റിന് ഇഡ്ഢലി, ദോശ, പുട്ട് എന്നിങ്ങനെ എന്തെങ്കിലുമാണ് പതിവ്. സസ്യാഹാരത്തോട് വലിയ താല്പര്യമില്ല, മിക്കവാറും ദിവസങ്ങളില്‍ മുട്ട, മത്സ്യം എന്നിവ കഴിയ്ക്കും. ഉച്ചയ്ക്കുള്ള ഭക്ഷണത്തിലായിരിക്കും മിക്കവാറും മീന്‍ ഉള്‍പ്പെടുത്തുക.
തടി വയ്ക്കുന്ന പ്രകൃതമായതു കൊണ്ട് ചോറ് ഒഴിവാക്കുകയാണ് പതിവ്. രാത്രിയില്‍ ചപ്പാത്തി അല്ലെങ്കില്‍ സാന്റ്വിച്ച്, സൂപ്പ് എന്നിവയാണ് പതിവ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
