Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബോഡി ടൈപ്പ് ആപ്പിളോ അതോ പെയറോ

ആപ്പിള്‍ ബോഡി ഷേപ്പില്‍ വരുന്നവര്‍ ആപ്പിള്‍ പോലെയായിരിക്കുമെന്നു കരുതേണ്ട. ഇത്തരക്കാര്‍ക്ക് അരയ്ക്കു മേല്പ്പോട്ട് തടി കൂടുതലായിരിക്കും. പൊതുവെ തോള്‍ഭാഗത്തിന് കുടുതല്‍ വിരിവുമുണ്ടായിരിക്കും. എന്നാല്‍ അരയ്ക്കു കീഴ്പോട്ടാകട്ടെ, തടി കുറവുമായിരിക്കും. കഥകളി രൂപം പോലെയെന്നു വേണമെങ്കില്‍ ഉപമിക്കാം.
ഇത്തരക്കാരുടെ നെഞ്ച്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലാണ് കൊഴുപ്പടിഞ്ഞു കൂടാന്‍ കൂടുതല്‍ സാധ്യത. അതുകൊണ്ടുതന്നെ ഇത്തരം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കണം കൂടുതല്‍ വ്യായാമം ചെയ്യേണ്ടത്.
പെയര്‍ ഷേപ്പുള്ള ശരീരം അരയ്ക്കു മുകളില്‍ തടി കുറവും കീഴെ കൂടുതലുമായിരിക്കും. ഇത്തരക്കാരുടെ തുടകളിലും അരക്കെട്ടിലുമാണ് കൂടുതല്‍ കൊഴുപ്പടിഞ്ഞു കൂടുക. ഇത്തരം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കണം വ്യായാമം. ലെഗ് വര്‍ക്കൗട്ടുകള്‍ ഇത്തരക്കാരില്‍ ഗുണം ചെയ്യും.
റൗണ്ട് ഷേപ്പിലുള്ള ശരീരത്തില്‍ വയറിന്റെ വലതുവശം, മാറിടം, തുടയുടെ മുകള്ഭാഗം, അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളിലാണ് കൊഴുപ്പ് അടിഞ്ഞു കൂടാന്‍ സാധ്യത കൂടുതല്‍. ഇത്തരം കൊഴുപ്പ് കുറയ്ക്കേണ്ടത് പ്രധാനം. ഇതിനായി വ്യായാമവും ഭക്ഷണവും ക്രമീകരിക്കാം.
അവര്‍ ഗ്ലാസ് ബോഡി ടൈപ്പ് എന്നൊരു വിഭാഗമുണ്ട്. ഇത്തരക്കാരുടെ ശരീരാകൃതി ഏറ്റവും മികച്ചതാണെന്നു വേണമെങ്കില്‍ പറയാം. മെലിഞ്ഞ് ശരീരവടിവുള്ളവരായിരിക്കും ഇത്തരക്കാര്‍. ഇവര്‍ മസിലിന് വേണ്ടിയുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത്.
അത്ലറ്റിക് ശരീരമുള്ളവര്‍ ഉറച്ച മസിലുകളോടു കൂടിയവരായിരിക്കും. ഇവര്‍ക്ക് ഉയരവും കൂടുതലായിരിക്കും. മിക്കവാറും മെലിഞ്ഞ ഗണത്തിലാണ് ഇത്തരക്കാര്‍ പെടുക. ഇവര്‍ക്ക് പ്രത്യേക വ്യായാമങ്ങള്‍ ആവശ്യമില്ല. സാധാരണ ചെയ്യുന്ന എല്ലാ വ്യായാമങ്ങളും ഇവര്‍ക്ക് ചേരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
