Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഡയറ്റിനെ കൊല്ലരുത്

പലരും ചില ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കണ്ടാല്‍ ഡയറ്റ് മറക്കുകയാണ് പതിവ്. ആര്‍ത്തി അടക്കാനാവാതെ ഇത്തരം ഭക്ഷണങ്ങള്‍ വാരിവലിച്ചു കഴിയ്ക്കും. ഇതോടെ ഡയറ്റിന്റെ താളം തെറ്റുകയും ചെയ്യും. ഭക്ഷണം നിങ്ങളെ നിയന്ത്രിക്കാതെ, ഭക്ഷണത്തെ നിങ്ങള്‍ നിയന്ത്രിക്കാന്‍ ശീലിക്കണം.
നല്ല ഭക്ഷണം, ചീത്ത ഭക്ഷണം എന്ന വേര്‍തിരിവില്‍ നിര്‍ത്താതെ വേണമെങ്കില്‍ എല്ലാ ഭക്ഷണവും കഴിയ്ക്കാം. നിയന്ത്രിതമായ അളവിലാണെന്നു മാത്രം. അല്ലാതെ ചീത്ത ഭക്ഷണമെന്നൊന്നില്ല.
കഠിനമായ ഭക്ഷണക്രമം പാലിച്ച് തടി കുറയ്ക്കും. എന്നാല്‍ തടി കുറഞ്ഞാല്‍ ഡയറ്റും മറക്കും. ഇതുകൊണ്ടു കാര്യമില്ല. പോയ വണ്ണം തിരിച്ചു വരും. ഭക്ഷണക്രമം എല്ലായ്പോഴും പാലിക്കുക തന്നെ വേണം.
തടിയുള്ള പലരും ഭക്ഷണം കുറച്ചാണ് തടി കുറയ്ക്കാന്‍ ശ്രമിക്കാറ്. ഇതിന് വേണ്ടി പട്ടിണി കിടക്കാനും തയ്യാറാകും. എന്നാല്‍ ദേഹമനങ്ങി വ്യായാമം ചെയ്യാന്‍ തയ്യാറാകില്ല. ഇതുകൊണ്ടു കാര്യമില്ല. ഡയറ്റിനൊപ്പം വ്യായാമവുമുണ്ടെങ്കിലേ പൂര്‍ണമായ പ്രയോജനം ലഭിക്കൂ.
ഭക്ഷണം കുറച്ച് പകരം ധാരാളം ജ്യൂസു കുടിയ്ക്കുന്നവരുണ്ട്. ഫ്രഷ് ജ്യൂസ് കാര്യമായ ദോഷം ചെയ്യില്ല. എന്നാല്‍ പായ്ക്കറ്റ് ജ്യൂസിന് ഇത്തരം ഗുണങ്ങള്‍ കുറവാണ്. മാത്രമല്ലാ, മധുരം കലര്‍ന്നിരിക്കുന്നതു കൊണ്ട് അത് ദോഷമുണ്ടാക്കുകയും ചെയ്യും. ഫ്രഷ് ജ്യൂസില്‍ തന്നെ മധുരമിട്ട് കുടിയ്ക്കാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.
എല്ലാ തരം കൊഴുപ്പും ചീത്തയാണെന്ന ധാരണ വേണ്ട. നല്ല കൊഴുപ്പുമുണ്ട്. നട്സിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്. കൊഴുപ്പ് ഡയറ്റിന്റെ പേരില്‍ പൂര്‍ണമായി അകറ്റി നിര്‍ത്തിയാലും ദോഷമുണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
