Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടമ്മമാര്‍ക്കും വേണം വ്യായാമം

വീട്ടുജോലികളില്‍ മുഴുകുമ്പോള്‍ വ്യായാമം ചെയ്യാന്‍ ചിലപ്പോള്‍ സമയം കിട്ടിയെന്നു വരില്ല. ചിലപ്പോള്‍ മറന്നുപോകുകയും ചെയ്യും. എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ വ്യായാമം ചെയ്യാമെന്ന ചിന്ത മാറ്റി വയ്ക്കുക. അല്പം നേരത്തെ ഉണര്‍ന്ന് വ്യായാമത്തിനായി കൃത്യസമയം കണ്ടെത്തുക. രാവിലെ വ്യായാമം ചെയ്യുന്നതാണ് ഏറ്റവും നല്ലത്. വീട്ടുജോലികള്‍ ചെയ്ത് തളര്‍ന്നു കഴിയുമ്പോള്‍ വ്യായാമം ചെയ്യാനും തോന്നിയെന്നു വരില്ല.
വീട്ടിലെ ജോലികള്‍ തന്നെ നല്ല വ്യായാമമാക്കി മാറ്റാം. വീട്ടില്‍ അടിച്ചുവാരലും തുടയ്ക്കലും നല്ല വ്യായാമം തന്നെയാണ്. വീട്ടില്‍ സ്റ്റെയര്‍കേസുകള്‍ ഉണ്ടെങ്കില്‍ അത് കയറിയറങ്ങാം. കുനിഞ്ഞും നിവര്‍ന്നും സാധനങ്ങളെടുക്കുകയോ വയ്ക്കുകയോ ചെയ്യാം.
നടക്കുന്നത് വീട്ടമ്മമാര്‍ക്ക് ചെയ്യാവുന്ന നല്ല വ്യായാമമാണ്. നടക്കാനായി രാവിലെയോ വൈകിട്ടോ പത്തുമിനിറ്റ് മാറ്റി വയ്ക്കാം. ജോലികള്‍ക്കിടയിലും നടക്കാവുന്ന അവസരങ്ങളുണ്ടാക്കാം.
ഒരുമിച്ചു ചേര്‍ന്ന് വ്യായാമം ചെയ്യുന്നത് കൂടുതല്‍ നല്ലതായിരിക്കും. വീട്ടമ്മമാരായ കൂട്ടുകാര്‍ക്ക് താല്പര്യമുണ്ടെങ്കില് ഒരുമിച്ചു ചേര്‍ന്ന് ഒരു സമയം നിശ്ചയിച്ച് വ്യായാമം ചെയ്യാം. താല്പര്യവും സൗകര്യവുമുള്ളവരാണെങ്കില് ഫിസിക്കല്‍ ട്രെയ്നറെ വയ്ക്കുകയോ ജിമ്മില്‍ പോകുകയോ ചെയ്യുകയുമാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
