Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മലൈകയുടെ ശരീരവടിവിന്റെ രഹസ്യം

എടുത്തു പറയേണ്ട കാര്യം ഇതൊന്നുമല്ലാ, രണ്ടു കുട്ടികളുടെ അമ്മയാണ് മലൈക എന്നതാണ്. എന്നിട്ടും ശരീരവടിവ് കാത്തു സൂക്ഷിക്കാന്‍ മലൈകയ്ക്ക് ആയിട്ടുണ്ടെന്നുള്ളതാണ് സത്യം. ഇതിന് പിന്നിലെ ഡയറ്റ് രഹസ്യങ്ങള്‍ അറിയണോ.
ഭക്ഷണം ഉപേക്ഷിക്കുകയോ കഴിയ്്ക്കാതിരിക്കുകയോ ചെയ്യുന്ന ശീലമൊന്നും മലൈകയ്ക്കില്ല. മാത്രമല്ലാ, ചെറിയ അളവിലാണെങ്കിലും ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്ന ശീലം ഉണ്ടുതാനും.
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലം ഇവര്‍ക്കുണ്ട്. രാവിലെ ഇളംചൂടുവെള്ളത്തില്‍ തേനും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കും. കുറച്ചു സമയത്തിന് ശേഷം ഒരു ലിറ്റര്‍ വെള്ളവും.
പ്രഭാതഭക്ഷണം രാജാവിനെപ്പോലെ എന്ന പ്രമാണവും ഇവര്‍ കാത്തുസൂക്ഷിക്കുന്നു. മുട്ട, മള്‍ട്ടി ഗ്രെയ്ന്‍ ബ്രെഡ്, ഇഡ്ഢലി എന്നിവയില്‍ ഏതെങ്കിലുമെല്ലാം ഉള്‍പ്പെട്ട പ്രഭാതഭക്ഷണം. ഇവയല്ലെങ്കില്‍ ഒരു ബൗള്‍ നിറയെ ഫ്രൂട്സ്.
പ്രഭാതഭക്ഷണത്തിന് ശേഷം വ്യായാമം. ഇതിന് ശേഷം മുട്ടവെള്ള, പഴം, പ്രോട്ടീന്‍ ഷേയ്ക് എന്നിവ കഴിയ്ക്കും.
ഉച്ചഭക്ഷണത്തില്‍ തവിട് കളയാത്ത അരിയുടെ ചോറ്, അല്ലെങ്കില്‍ ബാജ്ര ചപ്പാത്തി. കൂടെ ചിക്കന്‍, മീന്‍, പച്ചക്കറി, പയര്‍, പരിപ്പ്, സാലഡ് എന്നിവ കഴിയ്ക്കും.
അത്താഴം ഏഴ്, ഏഴരയോടെ കഴിയ്ക്കും. കിടക്കുന്നതിന് മുന്നൂ നാലു മണിക്കൂര്‍ മുന്‍പ്. ഗ്രില്‍ ചെയ്ത സാല്‍മണ്‍, സൂപ്പ്, ആവിയില്‍ വേവിച്ച പച്ചക്കറി എന്നിവയില്‍ അത്താഴം ഒതുങ്ങും.
വെള്ളത്തിന് പുറമെ കരിക്കിന് വെള്ളം, വെജിറ്റബിള്‍ ജ്യൂസ്, ഗ്രിന്‍ ടീ എന്നിവയും മലൈകയുടെ ജീവിതചര്യകളില്‍ പെടുന്നു.
ഭക്ഷണത്തില്‍ അധികം മസാലയോ എണ്ണയോ ഈ സുന്ദരി ഉപയോഗിക്കാറില്ല. മധുരപ്രിയയാണെങ്കിലും ഒരു കഷ്ണം ശര്‍ക്കരയിലോ ടീ കേക്കിലോ ഈ ഇഷ്ടം ഒതുക്കാനും മലൈക അറോറ ശ്രദ്ധിക്കാറുണ്ട്.
ദബാംഗില്‍ മുന്നീ ബദ്നാം ഹുയീ എന്ന പാട്ടും പാടി മലൈക കത്തിക്കയറുന്നതിന്റെ കാര്യം പിടികിട്ടിയോ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
