Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഐടി പ്രൊഫഷണലുകള്ക്ക് ചേര്ന്ന ഭക്ഷണക്രമം

എന്നാല് ഇത് ആരോഗ്യത്തിന് തീരെ നല്ലതല്ല. ശ്വാസം വിടാന് സമയമില്ലെങ്കിലും ശാരീരിക അധ്വാനം തീരെയില്ലാത്ത ജോലിയാണ് ഐടി പ്രൊഫഷണലുകളുടേത്. അതുകൊണ്ട് തന്നെ കൊഴുപ്പധികമില്ലാത്ത ഭക്ഷണമാണ് ഇവര് കഴിക്കേണ്ടതും.
ഓഫീസില് എത്താനുള്ള വെപ്രാളത്തില് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഇത് അനാരോഗ്യകരമായ പ്രവണതയാണ്. രാജാവിനെപ്പോലെ പ്രഭാതഭക്ഷണം കഴിക്കുകയെന്നതാണ് പഴഞ്ചൊല്ല്. ഇത് അക്ഷരംപ്രതി അനുസരിക്കുന്നതാണ് ശരീരത്തിന് നല്ലത്. പ്രഭാതഭക്ഷണത്തില് നിന്നാണ് ഒരു ദിവസത്തേക്ക് വേണ്ട ഏതാണ്ട് മുഴുവനും ഊര്ജം ശരീരം സ്വന്തമാക്കുന്നത്. ഇത് ഉപേക്ഷിക്കുന്നത് ക്ഷീണത്തിനൊപ്പം ഗ്യാസ്, അസിഡിറ്റി, മനംപിരട്ടല്, പൊണ്ണത്തടി തുടങ്ങിയ പാര്ശ്വഫലങ്ങളുണ്ടാക്കും. അതുകൊണ്ട് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉള്പ്പെടുത്തി നല്ലൊരു പ്രഭാതഭക്ഷണം കഴിയ്ക്കുക.
വിശക്കുമ്പോള് വറുത്ത സാധനങ്ങള് കൊറിക്കുന്ന ശീലം ഒഴിവാക്കുക. അതിനു പകരം പഴങ്ങളോ സാലഡോ കഴിക്കാം. ഇത് ശരീരത്തിന് ദോഷം ചെയ്യില്ല. ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നതും വിശപ്പ് കുറയ്ക്കും. കോള, സോഡ തുടങ്ങിയവ ഉപേക്ഷിക്കുക. നാരങ്ങാവെള്ളവും സംഭാരവും നല്ലതാണ്.
കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ ഒഴിവാക്കും. ഉണര്ന്ന ചായ, കാപ്പി എന്നിവ കുടിയ്്ക്കുന്നതിന് മുന്പ് ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിയ്ക്കുക. പകരം വീട്ടിലുണ്ടാക്കുന്ന ജ്യൂസുകളും ഉപയോഗിക്കാം. ദഹനേന്ദ്രിയത്തിന് ഇത് ഏറെ നല്ലതാണ്. ഇടയ്ക്കിടെ ചായ, കാപ്പി എന്നിവ കുടിക്കുന്ന ശീലം നല്ലതല്ല. ഭക്ഷണം വയറു നിറയെ കഴിക്കാതെ വിശപ്പു മാറാന് കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം.
വ്യായാമം വളരെ പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ലാ, ടെന്ഷന് കുറയ്ക്കുവാനും വ്യായാമം ഏറെ പ്രയോജനം ചെയ്യും. യോഗ, മെഡിറ്റേഷന് തുടങ്ങിയ ചെയ്യാന് നേരത്തെ ഉണര്ന്ന് അല്പം സമയം കണ്ടെത്തുക. ാഫീസില് ലിഫ്റ്റിന് പകരം കോണിപ്പടികള് ഉപയോഗിക്കുക. ജോലിക്കിടയിലും അല്പം എഴുന്നേറ്റ് നടക്കുക
ജോലിക്കു മാത്രം പ്രാധാന്യം കൊടുത്ത് മറ്റുള്ള കാര്യങ്ങള് പിറകിലേക്ക് മാറ്റി വയ്ക്കരുത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ എന്ന് ഓര്ക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
