Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സെയ്ഫിന്റെ ഫിറ്റ്നസ് വഴികള്‍ അറിയൂ

കാര്യമെന്തായാലും ഛോട്ടാ നവാബിന്റെ ഇടിക്ക് ശക്തിക്കുറവുണ്ടാകില്ല. ആഷിക് ആവാരയില്‍ ചോക്ലേറ്റ് ഇമേജിലെത്തിയ പയ്യന് റേസിലെത്തിയപ്പോഴേക്കും മസില്‍മാനായി മാറിക്കഴിഞ്ഞു.
ഈ മസിലിനു പിന്നിലുള്ള അധ്വാനവും ചിട്ടകളും ചില്ലറയൊന്നുമല്ല. സത്യജിത് ചൗരസ്യ എന്ന ഫിസിക്കല്‍ ട്രെയിനറുടെ കീഴിലെ പരിശീലനമാണ് പ്രധാന കാര്യം.
വാം അപ്പോടെ തുടങ്ങുന്ന വ്യായാമം സ്ട്രെച്ചിംഗ്, കിക്ക് ബോക്സിംഗ്, സ്കിപ്പിംഗ്, എന്നിവയിലെത്തും. ബോക്സര്‍മാര്‍ ചെയ്യുന്ന ഷാഡോ ട്രെയിനിംഗും സെയ്ഫിന്റെ വ്യായാമമുറയില്‍ പെടുന്നു. മൂക്കു നോക്കി ഇടിച്ചതിന്റെ ഒരു കാര്യം ഇതാവണം. കാര്‍ഡിയോ, യോഗ തുടങ്ങിയവയും വ്യായാമങ്ങളില്‍ പെടുന്നു. സാധാരണയായി രാവിലെ രണ്ടുമണിക്കൂറാണ് വ്യായാമത്തിനായി സെയ്ഫ് ചെലവാക്കാറ്.
ഡയറ്റിന്റെ കാര്യത്തിലും ചിട്ട പാലിക്കുന്നയാളാണ് ഛോട്ടാ നവാബ്. നോണ്വെജിറ്റേറിയനാണെങ്കിലും ശരീരത്തിനു വേണ്ടി ചിലപ്പോള്‍ പൂര്ണവെജിറ്റേറിയനായും സെയ്ഫ് ചിട്ട പാലിക്കും. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതില്‍ സസ്യാഹാരത്തിനു മാത്രമാണ് പങ്കെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.
ദിവസം അഞ്ചുനേരം ഭക്ഷണം കഴിയ്ക്കുന്ന സെയ്ഫ് ഖാന്റെ ഡയറ്റില്‍ 45 ശതമാനം കാര്‍ബോഹൈഡ്രേറ്റുകളും 30 ശതമാനം പ്രോട്ടീനും 15 ശതമാനം മാത്രം കൊഴുപ്പും ഉള്‍പ്പെടുന്നു.
ആവശ്യത്തിന് വിശ്രമവും സെയ്ഫ് അലി ഖാന്റെ വ്യായാമച്ചിട്ടകളില് ഉള്‍പ്പെടുന്നു.
കരീന കപൂര്‍ സീറോ സൈസാകുമ്പോള് ഇത്രയെങ്കിലും ഛോട്ടാ നവാബും ചെയ്യേണ്ടേ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
