Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
സോനം കപൂറിന്റെ ഡയറ്റ്

ഭക്ഷണപ്രിയയാണെങ്കിലും ഇഷ്ടപ്പെട്ട ചോക്ലേറ്റുകളും ഐസ്ക്രീമും ഉപേക്ഷിച്ചു, ഈ സുന്ദരി. എന്നാല്‍ മെലിയാനായി പട്ടിണി കിടിക്കുന്നുമില്ല. ദിവസവും അഞ്ചുനേരം ഭക്ഷണം കഴിയ്ക്കും. കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ അധികവുമുള്ള ഭക്ഷണമാണ് കഴിയ്ക്കുകയെന്നു മാത്രം.
രാവിലെ വെറുംവയറില് ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിച്ചാണ് ഈ കപൂര്‍ പുത്രി ദിവസം തുടങ്ങുന്നത്. പ്രഭാതഭക്ഷണത്തില്‍ ഫലങ്ങളും ധാന്യങ്ങളും, പ്രധാനമായും ഓട്സ് ഉള്‍പ്പെടുത്തും. ഇടനേരത്ത്, അതായത് ബ്രേക്ഫാസ്റ്റിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള സമയത്ത് ബ്രൗണ്‍ ബ്രെഡ്, പ്രോട്ടീന്‍ ഷേയ്ക്ക്, മുട്ട വെള്ള എന്നിവ കഴിയ്ക്കും.
ഉച്ചഭക്ഷണത്തിന് റൊട്ടി, ദാല്‍, സാലഡ്, ഗ്രില്‍ ചെയ്ത മീന്‍ അല്ലെങ്കില്‍ ചിക്കന്‍ എന്നിവയുണ്ടാകും. വൈകീട്ട് ബ്രൗണ്‍ ബ്രെഡും മുട്ടവെള്ളയും വീണ്ടും. അത്താഴമാകട്ടെ, സൂപ്പ്, സാലഡ്, ഗ്രില്‍ഡ് ചിക്കന്‍ അല്ലെങ്കില്‍ മിന് എന്നിവ.
ഇടയ്ക്കു വിശപ്പു തോന്നുമ്പോള്‍ പഴങ്ങളോ നട്സോ കഴിയ്ക്കും. യാത്ര ചെയ്യുമ്പോള്‍ കരിക്കന്‍ വെള്ളം, സംഭാരം, വെള്ളരിക്കാജ്യൂസ് എന്നിവയും കുടിയ്ക്കാറുണ്ട്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനുള്ള എളുപ്പവഴികളാണ് ഇവ. കൂടാതെ ധാരാളം വെള്ളവും.
യോഗ, വെയ്റ്റ് ട്രെയിനിംഗ്, പൈലേറ്റ്സ് തുടങ്ങിയ വ്യയാമമുറകളും സോനം കപൂര്‍ ചെയ്യാറുണ്ട്. നീന്താനും സ്വാഷ് കളിക്കാനും ഈ ബോളിവുഡ് സുന്ദരി സമയം കണ്ടെത്തുന്നു.
ഇത്തരം വഴികളിലൂടെ ഒരു വര്‍ഷം 30 കിലോ വരെ കുറയ്ക്കാമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications