Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
സ്ത്രീകള്‍ വരുത്തുന്ന 'ഡയറ്റ് 'തെറ്റുകള്‍

വിശപ്പു വരുമ്പോള്‍ അത് മാറാന്‍ മാത്രം പേരിന് കഴിക്കും. ഇതു കൊണ്ട് തടി കൂടില്ലെന്ന് വിശ്വാസം. എന്നാല്‍ ആവശ്യത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ വീണ്ടും വിശപ്പും തോന്നും. അപ്പോഴും കഴിയ്ക്കും. ഇങ്ങനെ ഉള്ളില്‍ ചെല്ലുന്ന ഭക്ഷണത്തിന്റെ അളവ് സാധാരണത്തേക്കാള്‍ കൂടുതലാകുകയും ചെയ്യും.
സാലഡുകള്‍ ഡയറ്റില്‍ പ്രധാനമാണ്. വിശപ്പു കുറയ്ക്കുകയും പോഷകം നല്‍കുകയുമാണ് ഇവയുടെ ഉദ്ദേശ്യം. എന്നാല്‍ ഇതിനൊപ്പം ബട്ടറും മയോണീസും ഇതുപോലുള്ള മറ്റു സാധനങ്ങളും ചേര്‍ത്ത് കഴിച്ചാല്‍ ഫലമില്ലാതാകും.
ഡയറ്റ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ലഭിക്കുന്ന പാനീയങ്ങള്‍ കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതില്‍ മിക്കപ്പോഴും മധുരം അടങ്ങിയിരിക്കും. ഇത് വണ്ണം കൂട്ടാന്‍ മാത്രമല്ലാ, അസുഖങ്ങള്‍ വരുത്താനും ഇട വരുത്തും. ഇത്തരം എനര്‍ജി, ഡയറ്റ് ഡ്രിങ്കുകള്‍ക്ക് പകരം മധുരമില്ലാത്ത പഴച്ചാറോ ഗ്രീന്‍ ടീയോ കുടിയ്ക്കുന്നതാണ് നല്ലത്.
എത്രയും പെട്ടെന്ന് വണ്ണം കുറയ്ക്കാനായിരിക്കും എല്ലാവര്ക്കും തിരക്ക്. ഇതിനായി പട്ടിണി കിടക്കുന്നവരുമുണ്ട്. 65 കിലോയുള്ള സ്ത്രീ ഒരാഴ്ച കൊണ്ട് 50 കിലോ ആകണമെന്ന് വാശി പിടിച്ചിട്ടു കാര്യമുണ്ടോ. സാധിക്കുന്ന വിധത്തിലുള്ള ലക്ഷ്യങ്ങള്‍ വക്കുക. ഇതിനായി പരിശ്രമിക്കുക. പട്ടിണി കിടന്നോ അമിത വ്യായാമം ചെയ്തോ പെട്ടെന്ന് തടി കുറയ്ക്കാന്‍ നോക്കുന്നത് മറ്റസുഖങ്ങള്‍ വരുത്തിവയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
