Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല ഫിഗറിന് ചില കാര്യങ്ങള്‍

കൃത്യമായ ഭക്ഷണവും ചിട്ടയായ ആരോഗ്യവുമായിരിക്കും മിക്കവാറും ഈ അഴകളവിന് കാരണം. ഭക്ഷണനിയന്ത്രണം വളരെ അത്യാവശ്യം. ഇക്കാര്യത്തില്‍ പഴമക്കാര്‍ പറയുന്ന കാര്യം പ്രാവര്ത്തികമാക്കുന്നതായിരിക്കും നല്ലത്. പ്രാതല്‍ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെയും. ഇതില്‍ സത്യമുണ്ട്.
പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. വയറു നിറയെ കഴിയ്ക്കുന്നതിനേക്കാളുപരി, പോഷകഗുണമുള്ളവ പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍, മുട്ട, പാല് എന്നിവയടങ്ങിയ ബ്രേക്ഫാസ്റ്റ് കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും വളരെ പ്രധാനം. നാലുനേരം, അല്ലെങ്കില്‍ മൂന്നുനേരം മൂക്കുമുട്ടെ കഴിയ്ക്കാതെ, കുറേശെ വീതം ഭക്ഷണം പലപ്പോഴായി കഴിയ്ക്കുന്നതായിരിക്കും നല്ലത്. ആരോഗ്യത്തിനും തടി കൂടാതിരിക്കാനും പാലിക്കേണ്ട ഒരു പ്രധാന ഭക്ഷണശീലം.
അത്താഴം കിടക്കുന്നതിന് ഒന്നര, രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കുവാന്‍ ശ്രമിക്കണം. ദഹനത്തിനും കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കുന്നതിനും പാലിക്കേണ്ട മറ്റൊരു ചിട്ട.
മറ്റൊരു പ്രധാന കാര്യമുണ്ട്. വണ്ണത്തെക്കുറിച്ച് ടെന്നടിക്കാതിരിക്കുക. ചിലരിലെങ്കിലും വണ്ണം തടി കൂട്ടുന്നതായി കണ്ടുവരുന്നുണ്ട്. ടെന്‍ഷനടിച്ച് സൈസ് സീറോയ്ക്കു പകരം സീറോ പോലെ ആകരുതല്ലോ.
വ്യായാമവും ശരീരഭംഗിക്ക് അത്യാവശ്യം. ചിട്ടയായ വ്യായാമവും ആഹാരക്രമവുമുണ്ടെങ്കില് സിനിമാ സുന്ദരികളെക്കണ്ട് അദ്ഭുതപ്പെടേണ്ടി വരില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
