Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വണ്ണം കുറയ്ക്കാന്‍ റൈസ് ഡയറ്റ്

റൈസ് ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. വെളുത്ത അരിക്കു പകരം ചുവന്ന അരി ഉപയോഗിക്കുക. അതായത് തവിടു കളയാത്ത അരി. എല്ലാ നേരവും ചോറു മാത്രമെ ഉണ്ണാവൂ എന്നും ഈ ഡയറ്റില്‍ പറയുന്നില്ല.
ചോറിനൊപ്പം പച്ചക്കറികളും കഴിയ്ക്കാം. വേവിച്ച പച്ചക്കറികള്‍ അല്പം കുരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ ഉത്തമം. റൈസ് ഡയറ്റിനൊപ്പം തക്കാളി, ക്യാരറ്റ് തുടങ്ങിയ കഴിയ്ക്കുന്നത് വളരെ നല്ലതാണ്.
ചോറിനൊപ്പം വറുത്ത സാധനങ്ങള്‍ ഒഴിവാക്കുക, പകരം പച്ചക്കറിയും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് വിശപ്പു കുറയ്ക്കാനും തടി കൂട്ടാതിരിക്കാനും സഹായിക്കും.
നട്സും റൈസ് ഡയറ്റിനൊപ്പം ആകാം. ബദാം, ആപ്രിക്കോട്ട്, ഉണക്കമുന്തിരി തുടങ്ങിയവ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ചോറില്‍ സ്വാഭാവിക രീതിയില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ ഉപ്പു ചേര്‍ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകും.
ഈ ഡയറ്റിനൊപ്പം കൊഴുപ്പു കുറഞ്ഞ തൈര്, പാല് എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ചോറിനൊപ്പം മീന്‍, ഇറച്ചി തുടങ്ങിയവ മിക്കവാറും പേര്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ റൈസ് ഡയറ്റ് പൊതുവെ വെജിറ്റേറിയന്‍ ഡയറ്റെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഇതിനൊപ്പം ഇറച്ചി, മത്സ്യം തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. പുഴുങ്ങിയ മുട്ട വേണമെങ്കില്‍ ഉപയോഗിക്കാം.
ചോറ് മാത്രം പോരെന്നുള്ളവര്‍ക്ക് ചപ്പാത്തിയും ഈ ഡയറ്റിനൊപ്പം ഉപയോഗിക്കാം. വേണ്ട രീതിയില്‍ പാലിച്ചാല്‍ റൈസ് ഡയറ്റ് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
