Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഡയറ്റില്‍ തെറ്റു വേണ്ട

ഡയറ്റിന്റെ പേരില്‍ രുചിയുള്ള, ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നവരുണ്ട്. ഇതിന് പകരം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം അളവ് കുറച്ചു കഴിയ്ക്കാം. ഡയറ്റെന്നാല്‍ ഒന്നും കഴിയ്ക്കാതിരിക്കുന്നതല്ല.
ആഴ്ചയിലെ അവധി ദിനങ്ങളില്‍ ഡയറ്റെടുത്ത് വിഷമിച്ചിരിക്കുന്നവരുണ്ട്. ഇത്തരം ദിവസങ്ങളില്‍ ഡയറ്റിംഗ് ഒഴിവാക്കുക. എന്നാല്‍ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കുക തന്നെ വേണം.
വിശപ്പൊഴിവാക്കാന് വെള്ളം മാത്രം കുടിച്ചും ഡയറ്റ് ചെയ്യുന്നവരുണ്ട്. തെറ്റായ ഒരു പ്രവൃത്തിയാണിത്. ശരീരത്തെയും ചര്‍മത്തെയും നശിപ്പിക്കുകയാകും ഭക്ഷണം വല്ലാതെ കുറച്ചാലുള്ള ഫലം. വെള്ളം കുടിയ്ക്കുന്നത് നല്ലതു തന്നെ. കൂട്ടത്തില്‍ പഴച്ചാറുകളും സൂപ്പുകളും കുടിച്ചാല്‍ കൂടുതല്‍ ആരോഗ്യം ലഭിക്കും.
ഇടയ്ക്കിടെ പോയി ഭാരം നോക്കുന്നവരുണ്ട്. ഭാരം കുറഞ്ഞില്ലെങ്കില്‍ ഇതോര്‍ത്ത് വിഷമിച്ചിരിക്കുകയും ചെയ്യും. ഈ സമയം നടക്കുകയോ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുകയോ ആവാം. ടെന്‍ഷനും കുറയ്ക്കാം.
ഡയറ്റെടുത്തിട്ടും വ്യത്യാസം കണ്ടില്ലെങ്കില്‍ ഡയറ്റ് മാറ്റിക്കൊണ്ടിരിക്കുന്നവരുണ്ട്. ഇതുകൊണ്ട് പ്രയോജനമുണ്ടാകില്ല. ഒരേ തരം ഡയറ്റാണ് വണ്ണം കുറയ്ക്കാന്‍ കൂടുതല്‍ നല്ലത്. ഡയറ്റില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുകയും വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
