Latest Updates
-
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും?
പ്രമേഹം: അപകടം ഒഴിവാക്കാന്‍ ശൈത്യകാലത്ത് ഡയറ്റ് ശ്രദ്ധിക്കാം
നിങ്ങളുടെ ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ അല്ലെങ്കില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരത്തിന് പ്രതികരിക്കാന്‍ കഴിയാത്തതോ ആയ ഒരു ഉപാപചയ അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഗുരുതരമായ ഒരു അവസ്ഥയാണ്, ഇത് നിയന്ത്രിക്കുകയും നന്നായി കൈകാര്യം ചെയ്യുകയും ചെയ്തില്ലെങ്കില്‍ ഹൃദയം, വൃക്ക തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്ക് കാര്യമായ നാശമുണ്ടാക്കാം. പ്രമേഹ രോഗികള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള അപകടസാധ്യത ഏറെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
പതിവായി മൂത്രമൊഴിക്കുന്നത് പ്രമേഹത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. മാത്രമല്ല രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കൂടിയാണ് ഇത്. ശൈത്യകാലത്ത്, നിങ്ങള്‍ കുറച്ച് വെള്ളം മാത്രം കുടിക്കുന്നു, പക്ഷേ അപ്പോഴും കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. കാരണം വിയര്‍പ്പിലൂടെ വെള്ളം നഷ്ടപ്പെടുന്നില്ല. ശൈത്യകാലത്ത് പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ നിരീക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരവും സാധാരണവുമായി നിലനിര്‍ത്തുന്നതിന് പ്രമേഹരോഗികള്‍ ശൈത്യകാലത്ത് അവരുടെ ഡയറ്റ് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ബ്രേക്ക്ഫാസ്റ്റ് എന്ത് കഴിക്കണം
ശൈത്യകാലത്ത് പ്രമേഹമുള്ളവര്‍ക്ക് ഉയര്‍ന്ന ഫൈബര്‍, പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നന്ന്. പ്രമേഹരോഗികള്‍ക്ക് അവരുടെ പ്രഭാതഭക്ഷണത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന ചില ശൈത്യകാല സീസണല്‍ ഭക്ഷണങ്ങളാണ് മധുരക്കിഴങ്ങ് സാലഡ്, പുഴുങ്ങിയ മുട്ട, മധുരമില്ലാത്ത കോഫി / ചായ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സീസണല്‍ പഴങ്ങള്‍.

ഉച്ചഭക്ഷണം എങ്ങനെയായിരിക്കണം
പ്രമേഹരോഗികള്‍ക്ക് അവരുടെ എല്ലാ ഭക്ഷണത്തിലും ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് പ്രധാനമാണ്. ഉച്ചഭക്ഷണത്തിനായി ചപ്പാത്തി, പച്ചക്കറികളായ ചീര, കാരറ്റ്, റാഡിഷ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സാലഡും കഴിക്കാവുന്നതാണ്.

ലഘുഭക്ഷണം
പ്രമേഹരോഗികള്‍ ഇടവിട്ട് ലഘുഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. മിഡ് ഡേ അല്ലെങ്കില്‍ സായാഹ്ന ലഘുഭക്ഷണമായി അവര്‍ക്ക് കഴിക്കാന്‍ കഴിയുന്ന ചില ശൈത്യകാല സീസണല്‍ ഭക്ഷണങ്ങളാണ് ആപ്പിള്‍ പോലുള്ള കുറഞ്ഞ കലോറി അടങ്ങിയ പഴങ്ങള്‍, കാരറ്റ് പോലുള്ള അസംസ്കൃത പച്ചക്കറികള്‍ എന്നിവ.

രാത്രിഭക്ഷണത്തിന്
അത്താഴത്തിന്, പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതുമായ ഭക്ഷണം കഴിക്കണം. പച്ചക്കറികള്‍, ചിക്കന്‍ സൂപ്പ്, സാലഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് അത്താഴത്തില്‍ ഉള്‍പ്പെടുത്താം.

പ്രമേഹ ലക്ഷണങ്ങള്‍
പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ലളിതമായ രക്തപരിശോധനയിലൂടെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്.

അപകട സാധ്യതകള്‍
പ്രമേഹത്തിന് പല ഘട്ടങ്ങളുണ്ട്. പ്രീ ഡയബറ്റിസ്, ടൈപ്പ് 1, ടൈപ്പ് 2, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപതി എന്നിങ്ങനെ പോകുന്നു അത്. ടൈപ്പ് 2 പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്നതാണ് പ്രീ ഡയബറ്റിസ്. ടൈപ്പ് 2 പ്രമേഹമാണ് സാധാരണയായി മിക്കവരിലും കണ്ടുവരുന്നത്. ഇത് ബാധിച്ചാല്‍ നിങ്ങളില്‍ ഇനിപ്പറയുന്ന സങ്കീര്‍ണതകള്‍ കണ്ടേക്കാം:
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന കൊളസ്ട്രോള്‍
ഹൃദ്രോഗം
സ്ട്രോക്ക്
വൃക്കരോഗം
ഞരമ്പുകളുടെ തകരാറ്
കാഴ്ച പ്രശ്നങ്ങള്‍

പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കാം
* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക
* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.
* ഉയര്‍ന്ന പോഷകങ്ങളും കലോറി മൂല്യവുമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.
* ഹൃദയാരോഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക.



Click it and Unblock the Notifications