For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് പിസ്ത ഉത്തമം, കാരണമിതാണ്

|

ഇന്‍സുലിനോട് പ്രതികരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ഇത് ഒടുവില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അസാധാരണമായ മെറ്റബോളിസത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം, വ്യായാമം, യോഗ, പ്രതിദിനം ഭക്ഷണത്തില്‍ ശ്രദ്ധ എന്നിവ ഉള്‍പ്പെടുന്ന ശക്തമായ ദിനചര്യ പിന്തുടരേണ്ടതും പതിവായി മരുന്നുകളും ആരോഗ്യ പരിശോധനകളും നടത്തേണ്ടതും അത്യാവശ്യമാണ്.

Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണത്തിലൂടെ പ്രമേഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ നേരിടാന്‍ ഭക്ഷണത്തിലൂടെയുള്ള നിയന്ത്രണം പ്രധാനമാണ്. ഡ്രൈ ഫ്രൂട്‌സും നട്‌സും പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

നിശ്ചിത അളവില്‍ നട്‌സ്

നിശ്ചിത അളവില്‍ നട്‌സ്

അവശ്യ പോഷകങ്ങളും സൂക്ഷ്മ പോഷകങ്ങളും ലഭിക്കുന്നതിന് ദിവസവും ഒരു നിശ്ചിത അളവില്‍ നട്‌സ് കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. പ്രമേഹത്തിന് അനുയോജ്യമായ ഒരു ആരോഗ്യകരമായ ഭക്ഷണമാണ് പിസ്ത. ശരിയായ അളവില്‍ കഴിക്കുകയാണെങ്കില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും പ്രധാനമാണ്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പിസ്ത പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ്. പിസ്ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

Most read: പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ

ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കുന്നു

ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കുന്നു

ആരോഗ്യഗുണങ്ങളാല്‍ പിസ്ത വളരെക്കാലമായി അറിയപ്പെടുന്നു. പിസ്തയുടെ ഉപഭോഗവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മിലുള്ള ബന്ധം നിരീക്ഷിക്കാന്‍ ധാരാളം ഗവേഷണങ്ങളും നടന്നിട്ടുണ്ട്. പിസ്ത കഴിച്ചതിനുശേഷം പ്രമേഹരോഗിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിന് മുമ്പായി അവ കഴിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തോടുള്ള നിങ്ങളുടെ ശരീരത്തിന്റെ ആസക്തി നിയന്ത്രിക്കുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണം അനുസരിച്ച്, പിസ്ത കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിലെ സമ്മര്‍ദ്ദത്തോടുള്ള രക്തക്കുഴലുകളുടെ പ്രതികരണത്തെ കുറയ്ക്കുമെന്നാണ്.

ടൈപ്പ് 2 പ്രമേഹത്തിന് ഉത്തമം

ടൈപ്പ് 2 പ്രമേഹത്തിന് ഉത്തമം

ഇന്‍സുലിന്‍ പ്രതിരോധം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ള രോഗികളില്‍ സാധാരണയായി കണ്ടുവരുന്നതാണ് ടൈപ്പ് 2 പ്രമേഹം. ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന അപകട ഘടകമാണ് അമിതവണ്ണം. പ്രമേഹരോഗികള്‍ ദിവസവും പിസ്ത കഴിക്കുന്നത് സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുകയും ഹൃദയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍, പ്രതിദിനം രണ്ട് തവണ പിസ്ത കഴിക്കുന്നത് സമ്മര്‍ദ്ദസമയത്ത് രക്തക്കുഴലുകളുടെ പ്രയാസം കുറയ്ക്കുകയും ഹൃദയത്തിന്റെ ന്യൂറല്‍ നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ചു.

Most read: പ്രമേഹ രോഗികള്‍ക്ക് പഴങ്ങള്‍ കഴിക്കാമോ?

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

മിതമായ അളവില്‍ പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. വിവിധ ഭക്ഷണങ്ങളില്‍ നിന്ന് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, നിങ്ങളുടെ ഹൃദയം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരു പിടി പരിപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക, അതില്‍ പിസ്തയും അടങ്ങിയിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

പിസ്തയില്‍ ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. അവ നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഫൈബര്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പിസ്തയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ശരീരഭാരം തടയാന്‍ സഹായിക്കുന്നു.

Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

മെച്ചപ്പെട്ട ദഹനം

മെച്ചപ്പെട്ട ദഹനം

ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതിന് ഉയര്‍ന്ന അളവിലുള്ള നാരുകള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. പിസ്ത കുടല്‍ ബാക്ടീരിയയ്ക്ക് നല്ലതാണെന്നും നല്ല കുടല്‍ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് പിസ്ത.

ആന്റിഓക്‌സിഡന്റുകളില്‍ സമ്പന്നം

ആന്റിഓക്‌സിഡന്റുകളില്‍ സമ്പന്നം

ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനു സഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ പിസ്തയില്‍ ഉണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം ശരീരത്തില്‍ കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്ന ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.

നേത്രാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

നേത്രാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

പിസ്തയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കണ്ണുകളെ മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസ്റ്റാസില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയും കണ്ണുകള്‍ക്ക് മികച്ച ആന്റിഓക്‌സിഡന്റുകളാണ്.

Most read: കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ പിസ്ത കഴിക്കുന്നത് സഹായിക്കും. ഇതില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ബി 6 ഉണ്ട്, ഇത് രോഗപ്രതിരോധ ശേഷി ശരിയായി പ്രവര്‍ത്തിക്കാന്‍ പ്രധാനമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ അണുബാധ തടയാനും സഹായിക്കുന്നു.

English summary

How Pistachios Can Help Control Blood Sugar Levels

Pistachio is a diabetes-friendly which can help in regulating blood sugar levels. Take a look.
Story first published: Wednesday, June 3, 2020, 17:47 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X