Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വ്യാപകമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ഈ വിട്ടുമാറാത്ത രോഗത്തിന് അടിമപ്പെട്ടവര്‍ ഇന്ത്യയിലും വളരെ കൂടുതലാണ്. ശരീരത്തിന്റെ സുപ്രധാന അവയവങ്ങളെ തകരാറിലാക്കുന്ന തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നതാണ് പ്രമേഹ രോഗത്തിന്റെ സവിശേഷത. പ്രമേഹരോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ രോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തേണ്ടതുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ തുടര്‍ച്ചയായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് ഹൃദയാഘാതം, സ്ട്രോക്ക് അല്ലെങ്കില്‍ വൃക്ക തകരാര്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. പ്രമേഹ രോഗികള്‍ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന കാര്യത്തില്‍ എപ്പോഴും ആശയക്കുഴപ്പം ഉണ്ടാകും. പ്രമേഹരോഗികള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഒരു പ്രമേഹ രോഗിയുടെ ഭക്ഷണത്തില്‍ സ്വാഭാവികമായും പോഷകസമ്പുഷ്ടവും കുറഞ്ഞ കലോറിയും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില മികച്ച പയര്‍വര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. പയര്‍വര്‍ഗ്ഗങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

കറുത്ത പയര്‍
ദിവസവും ഒരു കപ്പ് ബീന്‍സ് കഴിക്കുന്ന ആളുകള്‍ക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു കപ്പ് ബ്ലാക്ക് ബീന്‍സില്‍ 5 ഗ്രാം ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോളും കൊഴുപ്പും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഇതുകൂടാതെ കറുത്ത പയറില്‍ പ്രോട്ടീന്‍, പോഷകങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് സൂചികയും അടങ്ങിയതാണ് കറുത്ത പയര്‍.

വെള്ളക്കടല
പ്രോട്ടീനും നാരുകളും നിറഞ്ഞ വെള്ളക്കടല പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമായ പയര്‍വര്‍ഗ്ഗമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും കുറഞ്ഞ അളവില്‍ മാത്രം സോഡിയവുമുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വളരെയേറെ ഗുണം ചെയ്യും. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഇത് നല്ലതാണ്. വെള്ളക്കടലയുടെ ഗ്ലൈസെമിക് സൂചിക 8 ആണ്.

ചെറുപയര്‍ പരിപ്പ്
38 ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ചെറുപയര്‍ പരിപ്പ് ആരോഗ്യകരമായ പയര്‍വര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. പ്രോട്ടീന്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ ചെറുപയര്‍ പരിപ്പ് ഹൃദ്രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെ നല്ലതാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

കിഡ്നി ബീന്‍സ്
കിഡ്നി ബീന്‍സിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് ലെവല്‍ വെറും 19 ആണ്. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും മികച്ച പയര്‍വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കിഡ്നി ബീന്‍സ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമാക്കാനും വന്‍കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും കിഡ്നി ബീന്‍സ് സഹായിക്കുന്നു. മോളിബ്ഡിനം, ഫോളേറ്റ്, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കിഡ്നി ബീന്‍സ്.

ചെറുപയര്‍
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തില്‍, പ്രമേഹ രോഗികളെ സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് ചെറുപയര്‍. 164 ഗ്രാം ഉള്ള ഒരു കപ്പ് ചെറുപയര്‍ 12.5 ഗ്രാം നാരുകള്‍ നിങ്ങള്‍ക്ക് നല്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ സമ്പന്നമായ സ്രോതസ്സായ ഇത് നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കും. ചെറുപയറിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് 28 ആണ്.

പ്രമേഹം നിയന്ത്രിക്കാന്‍
കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക
കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ കലോറി ഉപഭോഗം നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. ആരോഗ്യകരമായ ശരീരഭാരം പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കലോറി നിയന്ത്രിക്കുമ്പോള്‍ അവശ്യ പോഷകങ്ങള്‍ വിട്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം.

പതിവായി വ്യായാമം ചെയ്യുക
ചിട്ടയായ വ്യായാമം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പലതരത്തില്‍ ഗുണം ചെയ്യും. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പതിവ് വ്യായാമത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അനുയോജ്യമായ ശരീരഭാരം കൈവരിക്കാന്‍ കഴിയും. പ്രമേഹരോഗികള്‍ ദിവസവും പതിവായി വ്യായാമം ചെയ്യണം. എന്നാല്‍, അമിതമായി വ്യായാമം ചെയ്യരുത്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാന്‍ ഇടയാക്കും.

മരുന്ന് മുടക്കരുത്
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കൃത്യമാക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ മുടക്കരുത്. നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഒഴികെ മറ്റേതെങ്കിലും മരുന്ന് കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുകയും വേണം.

രക്തത്തിലെ പഞ്ചസാര പതിവായി പരിശോധിക്കുക
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതായി കണ്ടെത്തുന്ന നിമിഷം അത് നിയന്ത്രണത്തിലാക്കാന്‍ നിങ്ങള്‍ എല്ലാ മുന്‍കരുതലുകളും എടുക്കുമെന്ന് ഉറപ്പാണ്. അതിനാല്‍, വലിയ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക.



Click it and Unblock the Notifications
