Latest Updates
-
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം!
പ്രമേഹത്തെ കൊല്ലും ചുട്ട നേന്ത്രക്കായ,ചക്കക്കുരു
പ്രമേഹത്തെ കൊല്ലും ചുട്ട നേന്ത്രക്കായ,ചക്കക്കുരു
ഇന്നു ലോക പ്രമേഹ ദിനമാണ്. ലോകത്തെ ഏറ്റവു കൂടുതല്‍ പേരെ കീഴക്കിയിരിയ്ക്കുന്ന രോഗമെന്ന ഖ്യാതിയുളള ഒന്നാണിത്.
പ്രമേഹം നേരിട്ട് അപകരകാരിയല്ലെങ്കിലും ഒരു പിടി രോഗങ്ങള്‍ സമ്മാനിയ്ക്കുന്ന ഒന്നാണ്. അമിതമായ പ്രമേഹം ഹൃദയത്തിന്റെ ആരോഗ്യത്തെ തന്നെ തകരാറിലാക്കി മരണം വരെ ക്ഷണിച്ചു വരുത്താം. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുകയും ശരീരം വേണ്ട വിധത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിനു കാരണമാകുന്നത്.
പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാന വില്ലനാണ്. പാരമ്പര്യമായി പ്രമേഹമുള്ളവര്‍ക്ക് ഇതു വരാനുള്ള സാധ്യത ഏറെയുമാണ്. ഇതിനു പുറമേ ചില മരുന്നുകള്‍, ഭക്ഷണ രീതി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങള്‍ തന്നെയാണ്.
കുട്ടികളില്‍ ചിലരില്‍ ചെറുപ്പത്തില്‍ തന്നെ കണ്ടു വരുന്ന പ്രമേഹമുണ്ട്. ഗര്‍ഭകാലത്തു ഗര്‍ഭിണികളില്‍ കണ്ടു വരുന്ന ജെസ്റ്റേഷണല്‍ ഡയബെറ്റിസുണ്ട്. ഇത്തരം സ്ത്രീകളുടെ കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ തന്നെ അമിത വണ്ണത്തോടെയാണ് ജനിക്കുക. ഷുഗര്‍ ബേബീസ് എന്നാണ് ഇവരെ പൊതുവേ പറയുക. കുട്ടികളിലും മുതിര്‍ന്നവരിലുമെല്ലാം പ്രമേഹം അമിത വണ്ണത്തിനുള്ള ഒരു കാരണമാണ്.
പ്രമേഹം തന്നെ രണ്ടു വിധത്തിലുണ്ട്. സാധാരണ പ്രമേഹം കൂടാതെ പ്രമേഹം കൂടുമ്പോഴുണ്ടാകുന്ന ടൈപ്പ് 2 ഡയബെറ്റിസുമുണ്ട്. അമിതമായ പ്രമേഹമുളളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ്പടക്കം പലതും എടുക്കേണ്ടി വരും.
പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന സ്വാഭാവിക വഴികളുണ്ട്. ഭക്ഷണ കാരണം പ്രമേഹമാണെങ്കില്‍ ഭക്ഷണത്തിലൂടെയും ഇതിനു പരിഹാരമുണ്ട്.
ചില പ്രത്യേക ഭക്ഷണങ്ങളും ചേരുവകളുമെല്ലാം പ്രമേഹം തടുത്തു നിര്‍ത്തുന്നതില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നു. ഇവയെക്കുറിച്ചറിയൂ,

കോവയ്ക്ക
കോവയ്ക്ക പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്. ഇതിന്റെ പ്രമേഹ നിയന്ത്രണ ഗുണം പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

കോവയ്ക്ക
പ്രമേഹ നിയന്ത്രണത്തിനു മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യപരമായ ഗുണങ്ങള്‍ക്കും ഏറെ നല്ലതാണു കോവയ്ക്ക. കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.ഇതിലെ വൈറ്റമിന്‍ കെ, സി, ആന്റിഓക്സിഡന്റുകള്‍ എ്ന്നിവ ചര്‍മകാന്തിയ്ക്കും ഗുണം ചെയ്യും.വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.

മധുരക്കിഴങ്ങ്
മധുരമെങ്കിലും പ്രമേഹ രോഗികള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്സ് തീരെ കുറവാണ്. ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരമാകുന്നത്. ഇതിലെ നാരുകളും ഗുണം നല്കുന്നു.

പച്ച നേന്ത്രക്കായ,അധികം പഴുക്കാത്ത നേന്ത്രപ്പഴം
നേന്ത്രപ്പഴം, അതായത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം പൊതുവേ പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. എന്നാല്‍ ഒരുവിധം പഴുത്ത, അതായത് പച്ചപ്പു മാറി എന്നാല്‍ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുളള പ്രകൃതിദത്ത മരുന്നാണ്. ഫൈബര്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുമുണ്ട്. ഇതുപോലെ പച്ച നേന്ത്രക്കായ പ്രമേഹത്തിനുളള നല്ലൊരു മരുന്നാണ്. ഇത് ചുട്ടു കഴിയ്ക്കുന്നതോ തോരന്‍ വച്ചോ കറി വച്ചോ കറിയ്ക്കുന്നതോ നല്ലതാണ്. പ്രമേഹത്തിനു പരീക്ഷിയ്ക്കാവുന്ന മരുന്നാണിത്.

കുമ്പളങ്ങ
കുമ്പളങ്ങ മറ്റൊരു പ്രമേഹ നിയന്ത്രണ പച്ചക്കറിയാണ്. ഇതിന്റെ നീരു രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതു പ്രമേഹം മാത്രമല്ല, ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് ഉപ്പിച്ചു വേവിച്ചു കഴിയ്ക്കുന്നതും ഉപ്പും മഞ്ഞളും ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നതും കറികളില്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

ഓട്സ്
മറ്റേതു രോഗികള്ക്കുമെന്ന പോലെ പ്രമേഹ രോഗികള്‍ക്കും കഴിയ്ക്കാവുന്ന നല്ലൊരു മരുന്നാണ് ഓട്സ്. നാരുകള്‍ ധാരാളം അടങ്ങിയ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രമേഹം കാരണം നമുക്കുണ്ടാകുന്ന ക്ഷീണവും ആരോഗ്യ പ്രശ്നങ്ങളുമെല്ലാം നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്.

നെല്ലിക്ക
നെല്ലിക്ക പ്രമേഹ പരിഹാരത്തിന് പൊതു സമ്മതി നേടിയ ഒന്നാണ്. ഇതിലെ കയ്പ് പ്രമേഹത്തെ ഒതുക്കുവാന്‍ സഹായിക്കും. വൈറ്റമിന്‍ സി, ഫൈബര്‍ തുടങ്ങിയവയെല്ലാം പ്രമേഹത്തെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്.

പച്ചച്ചക്ക
പഴുത്ത ചക്ക പ്രമേഹത്തിനു നല്ലതല്ലെങ്കിലും പച്ചച്ചക്കയും ചക്കക്കുരുവുമെല്ലാം പ്രമേഹത്തിനുള്ള പ്രകൃതി ദത്ത വഴികളാണ്. ചക്കക്കുരു ചുട്ടു കഴിയ്ക്കാം. ചക്കയിലെ ഫൈബറുകളാണ് ഏറെ ഗുണം നല്‍കുന്നത്. ഇടിയന് ചക്കയും ഏറെ നല്ലതാണ്. ചക്കപ്പുഴുക്കുണ്ടാക്കി ഇതിനൊപ്പം മത്സ്യമോ പയര്‍ വര്‍ഗങ്ങളോ കൂടി കഴിയ്ക്കുന്നതും പ്രമേഹത്തിന് നല്ലൊരു പിരഹാരമാണ്.

ഉലുവ
ഉലുവ മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കും. ഉലുവ കുതിര്‍ത്തി ഒരു ടീസ്പൂണ്‍ വീതം രാവിലെ ചവച്ചരയച്ചു കഴിയ്ക്കാം. തലേന്ന് രാത്രി ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി ഈ വെള്ളവും ഉലുവയും രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഉലുവ ചവച്ചരച്ചു കഴിയ്ക്കണം. ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ഏറെ നല്ലതാണ്.

വെളുത്തുള്ളി
വെളുത്തുള്ളിയാണ് പ്രകൃതിദത്തമായ മറ്റൊരു വഴി. ഇതിലെ അലിസിന് ഏറെ നല്ലതാണ്. വെളുത്തുള്ളി രാവിലെ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കാം. ചുട്ടും കഴിയ്ക്കാം. ഇത് പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കാം. ചതച്ചു പാലില്‍ ചേര്‍ത്തും ഭക്ഷണത്തില്‍ കലര്്ത്തിയുമെല്ലാം കഴിയ്ക്കാം.

ഉള്ളി
ഉള്ളിയിലെ ക്വര്‍സെറ്റനിന്‍ പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നു. ചെറിയ ഉള്ളിയും സവാളയുമെല്ലാം പ്രമേഹത്തിന് ഏറെ നല്ലതാണ്. ചെറിയുള്ളി ഏറെ ഗുണകരമാണെന്നു പറയാം.

പച്ചപ്പപ്പായ
പച്ചപ്പപ്പായ ഉപ്പു ചേര്‍ത്തു വേവിച്ചു കഴിയ്ക്കുന്നത്, പാവയ്ക്കാ നീര്, പിണ്ടിയുടെ നീര്, പിണ്ടിത്തോരന്‍ എന്നിവയെല്ലാം ഇതിനുള്ള നാടന്‍ മരുന്നുകളാണ്.



Click it and Unblock the Notifications