For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം പൂര്‍ണമായും മാറ്റും മരുന്ന്

|

കണക്കുകള്‍ പറയുന്നതു വിശ്വസിയ്ക്കുകയാണെങ്കില്‍ ഇന്ത്യയില്‍ 30 മില്യന്‍ ആളുകള്‍ പ്രമേഹബാധിതരാണ്. മറ്റേതു രാജ്യത്തേക്കാളും മുന്നില്‍. ഇതുകൊണ്ടുതന്നെ പ്രമേഹം ഒരു നിസാര പ്രശ്‌നമായി തള്ളിക്കളയാനും സാധിയ്ക്കില്ല.

ഇതൊരിക്കല്‍ വന്നാല്‍ മാറില്ലെന്നാണ് പറയുക. എന്നാല്‍ ഒരു നാട്ടുമരുന്നുണ്ട്, പ്രമേഹം പൂര്‍ണമായും മാറ്റുമെന്നവകാശപ്പെടുന്നത്. ഹൈപ്പോതൈറോയ്ഡും വെളിച്ചെണ്ണയും??

ഉലുവയ്ക്കാണ് പ്രമേഹം പൂര്‍ണമായി മാറ്റാന്‍ കഴിയുമെന്നവകാശപ്പെടുന്നത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

പ്രമേഹം

പ്രമേഹം

ഉലുവയില്‍ അലിയുന്ന തരം ഫൈബറുകള്‍ ധാരാളമുണ്ട്. ഇത് ദഹനത്തിന് സഹായിക്കുന്നു. ഇതുവഴി കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുക്കാന്‍ സാധിയ്ക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ തോത് കുറയ്ക്കാന്‍ സഹായിക്കും.

പ്രമേഹം

പ്രമേഹം

ഇതു കഴിയ്ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടുക. കാരണം പ്രമേഹത്തിനുള്ള ചില മരുന്നുകള്‍ ഉലുവയുമായി ചേര്‍ന്നാല്‍ പ്രതിപ്രവര്‍ത്തനമുണ്ടാകും.

പ്രമേഹം

പ്രമേഹം

2.5 ഗ്രാം മുതല്‍ 12 ഗ്രാം വരെ ഇത് ദിവസവും രണ്ടു നേരമായി കഴിയ്ക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. അല്ലെങ്കില്‍ വെള്ളം ചേര്‍ത്തു കുടിയ്ക്കാം.

പ്രമേഹം

പ്രമേഹം

വെള്ളത്തില്‍ ഇത് ചേര്‍ത്തു കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്നു തെളിഞ്ഞിട്ടുണ്ട്. 2.5 ഗ്രാം പൊടിയ്ക്കുക. ഇതിലേയ്ക്ക് എട്ട് ഔണ്‍സ് തിളപ്പിച്ച വെള്ളം ഒഴിയ്ക്കുക. ഇത് കലക്കിച്ചേര്‍ക്കുക. തണുത്ത കഴിയുമ്പോള്‍ ഈ മ്ിശ്രിതം കുടിയ്ക്കാം.

പ്രമേഹം

പ്രമേഹം

ഉലുവയുടെ സപ്ലിമെന്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയേക്കാളേറെ ഉലുവ തന്നെയുപയോഗിയ്ക്കുന്നതാണ് നല്ലത്.

പ്രമേഹം

പ്രമേഹം

ചിലര്‍ക്ക് ഉലുവ ഉപയോഗിയ്ക്കുന്നത് വയറുവേദന, ഗ്യാസ്, ഛര്‍ദിതുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ചിലരിലാകട്ടെ, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

പ്രമേഹം

പ്രമേഹം

ആറു മാസത്തില്‍ കൂടുതല്‍ ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കരുത്.ഗര്‍ഭിണികളും കുഞ്ഞുങ്ങളും ഉലുവ നേരിട്ടുപയോഗിയ്ക്കരുത്. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും ഇതുപോലെ പാലൂട്ടുന്ന അമ്മമാരും ഇതുപയോഗിയ്ക്കരുത്.

പ്രമേഹം

പ്രമേഹം

ഉലുവ കഴിയ്ക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിത, ഭക്ഷണ ചര്യകളും കൂടിയുണ്ടെങ്കിലേ പ്രമേഹത്തെ പമ്പ കടത്താനാവൂ.

English summary

One food That Completely Cure Diabetes

This morbid condition causes high blood sugar level in a person. The two types are type 1 and type 2. Out of these, type 2 is highly common, to an extent
Story first published: Friday, April 22, 2016, 13:48 [IST]
X
Desktop Bottom Promotion