Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
പ്രമേഹമോ, ചായ കുടിയ്ക്കൂ
പ്രമേഹമൊരിയ്ക്കല് വന്നാല്‍ പിന്നെ അരുതുകള്‍ ധാരാളമാണ്. പ്രത്യേകിച്ചു ഭക്ഷണശീലങ്ങളില്‍. കാരണം മറ്റു ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും ഭക്ഷണത്തിന് പ്രമേഹം വരുത്തുന്ന കാര്യത്തില്‍ പ്രധാന സ്ഥാനമുണ്ട്.
പ്രമേഹരോഗികള്‍ക്കു കഴിയ്ക്കരുതാത്തവ മാത്രമല്ല, കഴിയ്ക്കാവുന്നതായ പല ഭക്ഷണങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ചായയും പെടുന്നു.
പ്രമേഹരോഗികള്‍ ചായ കുടിയ്ക്കുന്നതു കൊണ്ടു പല ഗുണങ്ങളുമുണ്ടെന്നാണ് പറയുന്നത്. പാല് ചേര്‍ക്കാത്ത, മധുരം ചേര്‍ക്കാത്ത ചായയാണ് കൂടുതല്‍ നല്ലത്. ഗുണകരമായ ചായകളുടെ കൂട്ടത്തില്‍ കട്ടന്‍ ചായ, ഗ്രീന്‍ ടീ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നു. മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടുമോ?
പ്രമേഹരോഗികള്‍ ചായ കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

പ്രമേഹമോ, ചായ കുടിയ്ക്കൂ
ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവര്‍ ദിവസവും കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഗുണകരമാണ്. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൃത്യമായ രീതിയില്‍ നില നിര്‍ത്താന്‍ സഹായിക്കും.

പ്രമേഹമോ, ചായ കുടിയ്ക്കൂ
പ്രമേഹമുള്ളവര്‍ക്ക് ബിപിയുണ്ടാകാനും സാധ്യതയേറെയാണ് ബിപി നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ചായ നല്ലതാണ്.

പ്രമേഹമോ, ചായ കുടിയ്ക്കൂ
ഡയബെറ്റിസ് ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള ഹൃദയപ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

പ്രമേഹമോ, ചായ കുടിയ്ക്കൂ
കുടംബത്തില്‍ ടൈപ്പ് 2 പ്രമേഹസാധ്യതയുണ്ടെങ്കില്‍ ഇത് തടയാന്‍ കട്ടന്‍ ചായ, ഗ്രീന്‍ എന്നിവ കുടിയ്ക്കുന്നത് നല്ലതാണ്.

പ്രമേഹമോ, ചായ കുടിയ്ക്കൂ
ചായയിലെ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. പ്രത്യേകിച്ച് ലിവര്‍, എന്‍ഡോമെട്രിയല്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍.

പ്രമേഹമോ, ചായ കുടിയ്ക്കൂ
ചായയിലെ തിയാനൈന്‍ എന്ന ഘടകം സ്ട്രെസ് കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്.

പ്രമേഹമോ, ചായ കുടിയ്ക്കൂ
ചായ പഞ്ചസാര ശരീരം ആഗിരണം ചെയ്യുന്നതിനെ പതുക്കെയാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കുന്നു.



Click it and Unblock the Notifications
