Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
പ്രമേഹരോഗികള്‍ക്ക് സെക്സ് ആകാമോ?
ഒരിക്കല്‍ വന്നു പോയാല്‍ ഒരിക്കലും പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാനാവാത്ത ഒന്നാണ് പ്രമേഹം. പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്താമെന്നു മാത്രം.
പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ മാത്രമല്ല, നിയന്ത്രണം. പല കാര്യങ്ങളിലും ശ്രദ്ധ വേണം. ഇതിലൊന്നാണ് സെക്സ്.
പ്രമേഹം സെക്സിനെ ബാധിയ്ക്കുമോയെന്നും പ്രമേഹരോഗികള്‍ക്ക് ഇതാകാമോയെന്നും സംശയങ്ങളുണ്ട്. പ്രമേഹം സെക്സിന് തടസമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാനുണ്ടെന്നു മാത്രം.

നിയന്ത്രിച്ചു നിര്‍ത്തുക
പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിര്‍ത്തുക. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകളും ഡയററും സ്വീകരിയ്ക്കുക. ഇത് ശാരീരിക പ്രശ്നങ്ങളും സെക്സ് പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

ഗ്ലൂക്കോസ് തോത്
സെക്സിനു മുന്‍പ് ഗ്ലൂക്കോസ് തോത് പരിശോധിയ്ക്കുന്നതു നല്ലതായിരിയ്ക്കും. കാരണം ഗ്ലൂക്കോസ് തോത് ഉയരുന്നത് ഉദ്ധാരണപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും. കുറയുന്നതാകട്ടെ, ക്ഷീണം വരുത്തും. സ്ത്രീകള്‍ക്കാകട്ടെ, ലൈംഗിക താല്പര്യം കുറയും. ഇവ സുഖരമായ സെക്സിന് തടസം നില്‍ക്കുകയും ചെയ്യും.

മരുന്നുകള്‍
പ്രമേഹരോഗികള്‍ക്ക് സെക്സിന് സഹായകമാകുന്ന ചില മരുന്നുകളുണ്ട്. സ്ലൈഡ്നാഫില്, വാസോഡയാല്റ്റേഴ്സ്, ഫോസ്ഫോഡയാസ്റ്റിറേസ് തുടങ്ങിയ മരുന്നുകള്‍ പുരുഷലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. സ്ലൈഡ്നാഫില് സ്ത്രീകളില്‍ വജെനല്‍ വരള്‍ച്ച തടയാന്‍ സഹായിക്കും. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഉപയോഗിയ്ക്കാവൂ.

ലൂബ്രിക്കന്റുകള്‍
ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഷുഗര്‍ ഫ്രീ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുക. ഗ്ലിസറിന്‍, പ്രൊപ്പലീന്‍ ഗ്ലൈക്കോള്‍ തുടങ്ങിയവ അടങ്ങിയത് ഉപയോഗിയ്ക്കാതിരിയ്ക്കുക.

മൂഡ്
പ്രമേഹം ലൈംഗികതാല്പര്യക്കുറവിന് വഴിയൊരുക്കും. മൂഡ് ലഭിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം. പൂര്‍വലീലകള്‍ പരീക്ഷിയ്ക്കാം.

വ്യായാമം
പ്രമേഹത്തിനു മാത്രമല്ല, പ്രമേഹം കാരണമുണ്ടാകുന്ന സെക്സ് പ്രശ്നങ്ങള്‍ക്കും വ്യായാമം നല്ല പരിഹാരമാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗിക സംവേദനക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ക്ഷീണമോ താല്പര്യക്കുറവോ
ശരീരത്തിന് ക്ഷീണമോ താല്പര്യക്കുറവോ തോന്നുന്നുവെങ്കില്‍ സെക്സ് ഒഴിവാക്കുന്നതായിരിയ്ക്കും നല്ലത്.

പങ്കാളി
പ്രമേഹരോഗികള്‍ തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും മറ്റും പങ്കാളികളോടു തുറന്നു ചര്‍ച്ച ചെയ്യണം. പങ്കാളിയുടെ പൂര്‍ണസഹകരണം നല്ലൊരു ലൈംഗിക ജീവിതത്തിനു സഹായിക്കും. ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം



Click it and Unblock the Notifications
