Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹം പാരമ്പര്യമോ

പാരമ്പര്യമായിട്ടുള്ള പ്രമേഹത്തെ പറ്റി പറയുമ്പോള് എടുത്തു പറയേണ്ട ഒന്നുണ്ട്, പത്തു പേരില് ഒരാള് വീതം പ്രമേഹബാധിതരാണ്. ഓരോ കുടുംബത്തിലും ഒരാള് വീതം പ്രമേഹരോഗികളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാരമ്പര്യമായി പ്രമേഹം കൂടാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.
അടുത്ത രക്തബന്ധമുള്ളവരില് പ്രമേഹരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അമ്മയ്ക്കു പ്രമേഹമുണ്ടെങ്കില് മക്കള്ക്കും ഇതിന് സാധ്യത കൂടും. അല്ലാതെ അമ്മയുടെ ബന്ധുവിന് പ്രമേഹരോഗമുണ്ടെങ്കില് അമ്മയ്ക്കു വരാതെ അത് അമ്മയുടെ മക്കള്ക്ക് വരാനുള്ള സാധ്യത കുറവാണ്.
പ്രമേഹത്തില് തന്നെ രണ്ടു തരമുണ്ട്, ടൈപ്പ് 1, ടൈപ്പ് 2. ഇതില് തന്നെ ടൈപ്പ് 1 പ്രമേഹമാണ് പാരമ്പര്യമായി വരാന് സാധ്യത കൂടുതല്. ടൈപ്പ് 2 പ്രമേഹം ഇന്സുലിന് വേണ്ട രീതിയില് ഉപയോഗിക്കാന് ശരീരത്തിന് കഴിയാതെ വരുമ്പോളാണ് ഉണ്ടാകുന്നത്.
അച്ഛന് പ്രമേഹമുണ്ടെങ്കില് മക്കള്ക്കുള്ള പ്രമേഹസാധ്യത 17ല് ഒന്നാണ്. അമ്മയ്ക്കാണ് പ്രമേഹമുള്ളതെങ്കില് 24ല് 1 ശതമാനം പ്രമേഹസാധ്യതയാണ് ഉള്ളത്. പ്രസവിക്കുമ്പോള് അമ്മയുടെ പ്രായം 25ല് താഴെയാണെങ്കില് മാത്രമെ 24 ശതമാനമെന്ന കണക്കിന് സാധുതയുള്ളൂ.
ചില സ്ത്രീകള്ക്ക് ഗര്ഭകാലത്ത് പ്രമേഹമുണ്ടാകാറുണ്ട്. ഇങ്ങനെയുണ്ടാവുന്ന കുട്ടികളില് മുതിരുമ്പോള് പ്രമേഹസാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളില് അമിതവണ്ണത്തിനും സാധ്യത കൂടുതലാണ്.
പാരമ്പര്യമായി പ്രമേഹമുള്ളവരാണെങ്കിലും ചിട്ടയായ ജീവിതശൈലിയും വ്യായാമവുമുണ്ടെങ്കില് പ്രമേഹത്തെ ദൂരെ നിര്ത്താവുന്നതേയുള്ളൂ.
പാരമ്പര്യമായി പ്രമേഹമില്ലാത്തവരാണെങ്കിലും ജീവിതരീതിയും ഭക്ഷണവും ശരിയല്ലെങ്കില് പ്രമേഹമുണ്ടാവുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
