Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കൂടുതലൊന്നും വേണ്ട വെറും ഒരു മിനിറ്റ്

എന്നാല് ഭക്ഷണം ക്രമീകരിച്ചാലും വ്യായാമം ഒട്ടും വയ്യെന്നതാണ് പലരുടെയും നിലപാട്. എന്നാല് ഒരു പുതിയ പഠനത്തില് പറയുന്നത് ദീര്ഘനേരത്തേ വ്യായാമം ആവശ്യമില്ല, ദിവസം ഒരുമിനിറ്റ് എന്ന നിലയിലെങ്കിലും വ്യായാമം ചെയ്താല് അത് സാധാരണ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തെ അകറ്റിനിര്ത്തുമെന്നാണ്.
ബാത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ദിവസം 20സെക്കന്റ് സൈക്കിള് വ്യായാമത്തില് ഏര്പ്പെടാന് പറയുന്നത്. ആഴ്ചയില് മൂന്നു ദിവസത്തില് ഇങ്ങനെ വ്യായാമം ചെയ്യണമെന്നും ഗവേഷകര് പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പഠനത്തിന്റെ ഭാഗമായി ഇത്തരത്തില് വ്യായാമം ചെയ്തവരില് ഇന്സുലിന്റെ പ്രവര്ത്തനത്തില് ആറ് ആഴ്ചകൊണ്ട് 28ശതമാനം പുരോഗതിയാണത്രേ കണ്ടത്.
നമ്മുടെ മസിലുകളില് ശേഖരിക്കപ്പെട്ടിരിക്കുന്ന പഞ്ചസാരയായ ഗ്ലക്കോജന് സൈക്കിള് വ്യായാമത്തിനിടെ ഉപയോഗിക്കപ്പെടുകയാണ്. അതുവഴിയാണ് ഇന്സുലിന്റെ പ്രവര്ത്തനത്തില് ഫലപ്രദമായ മാറ്റമുണ്ടാകുന്നത്. വ്യായാമം കഴിയുമ്പോള് മസിലുകള്ക്ക് വീണ്ടും രക്തത്തില് നിന്നും ഗ്ലൈക്കോജന് ശേഖരിക്കേണ്ടിവരുന്നു. അങ്ങനെ വരുമ്പോള് രക്തത്തിലെ പഞ്ചസാര വേണ്ടവിധത്തില് ഊര്ജ്ജമായി ശരീരം ഉപയോഗിക്കുന്നു. ഇത് പ്രമേഹത്തെ തടയാന് സഹായിക്കും- ഗവേഷകര് പറയുന്നു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
