Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹത്തിന് ചികിത്സ
എന്ത് രോഗത്തിനായാലും സ്വയം ചികിത്സ ചെയ്യുന്നത് നല്ലതല്ല, വിദഗ്ധരായ ഡോക്ടര്‍മാരെ കണ്ട് അവരുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയാണ് എപ്പോഴും സുരക്ഷിതം.
പ്രമേഹത്തിന്റെ കാര്യവും അങ്ങനെ തന്നെ. എല്ലാ പ്രമേഹരോഗികളും കഴിയ്ക്കുന്നപോലെ ഞാനും മരുന്ന് കഴിച്ചേയ്ക്കാം എന്ന ചിന്ത നല്ലതല്ല, പ്രത്യേകിച്ചും സ്ത്രീകളില്‍ ഗര്‍ഭകാലത്തും മറ്റും ചില മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ലാത്ത അവസ്ഥകളുണ്ട്.
ടൈപ്പ് 2 പ്രമേഹത്തിനാണ് ഗുളികകള്‍ നല്‍കുന്നത്. ഗര്‍ഭിണികള്‍ക്ക് ഇന്‍സുലിന്‍ എടുക്കാന്‍ പറ്റാത്ത സമയത്ത് ഇത്തരം ഗുളികകള്‍ നല്‍കാറുണ്ട്. എന്നാല്‍ ടൈപ്പ് 1 പ്രമേഹമുള്ളവര്‍ക്ക് ഇന്‍സുലിന്‍ അത്യന്താപേക്ഷിതമാണ്. ഇവര്‍ ഒരുവസരത്തിലും ഗുളികകള്‍ കഴിയ്ക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.
ഗുളികകള്‍ കഴിച്ചു തുടങ്ങേണ്ടതെപ്പോള്‍?
പരിശോധനകളില്‍ ടൈപ്പ് 2 പ്രമേഹമുണ്ടെന്ന് കണ്ടാല്‍ ആദ്യം ആഹാരം നിയന്ത്രിച്ച് തുടങ്ങുക, ഇത്തരത്തില്‍ മൂന്നുമാസത്തോളം ശ്രമം നടത്താന്‍. ഇക്കാലത്ത് ഏതൊക്കെ ഭക്ഷണമാണ് ശരീരത്തിന് ചേരാത്തതെന്ന് കണ്ടെത്താന്‍ കഴിയും. ഇതിന് ശേഷം വീണ്ടും പരിശോധന നടത്തുക. പരിശോധനയില്‍ കാര്യമായ വ്യത്യാസം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയറ്റിനൊപ്പം ഗുളികകളും കഴിച്ചുതുടങ്ങാം.
എല്ലാ ഗുളികകളും തുല്യമാണോ?
ഒരേ രോഗത്തിനുള്ള മരുന്നുകളില്‍ത്തന്നെ വ്യ്ത്യാസങ്ങളുണ്ട്, അതുപോലെയാണ് പ്രമേഹത്തിന്റെ കാര്യത്തിലും. ഒട്ടേരെ മരുന്നു കമ്പനികള്‍ പ്രമേഹത്തിനുള്ള മരുന്ന് പുറത്തിറക്കുന്നുണ്ട്.
ചിലപ്പോള്‍ ഓരോ ഗുണങ്ങളുള്ള ഗുളികകള്‍ക്ക് വ്യത്യസ്തമായ പേരുകളായിരിക്കുമുള്ളത്. എന്തായാലും ഡോക്ടര്‍ കുറിച്ചു തരുന്ന മരുന്നുകള്‍ തന്നെ വാങ്ങി കഴിയ്ക്കാന്‍ ശ്രമിക്കണം. പേരില്‍ വ്യത്യാസമുള്ളവയാണ് കിട്ടുന്നതെങ്കില്‍ രണ്ടിന്റെയും ഗുണങ്ങള്‍ ഒന്നുത്ന്നെയെന്ന് ഉറപ്പിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
