Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹം എന്നാല് എന്ത് ?

ഇങ്ങനെയൊക്കെയാണെങ്കിലും എന്താണ് പ്രമേഹമെന്നോ അതെങ്ങനെ ഉണ്ടാകുന്നോ എന്നൊന്നും പലര്ക്കും വ്യക്തമായി അറിയില്ല. പ്രാചീന ഇന്ത്യയിലെ ആയുര്വേദ വൈദ്യന്മാര് പ്രമേഹം എന്ന രോഗത്തെ കണ്ടെത്തിയിട്ടുണ്ട്. പഴ സംസ്കൃത ഗ്രന്ഥങ്ങളിലുംമറ്റും ഇതേക്കുറിച്ച് പറയുന്നുമുണ്ട്. രക്തത്തില് പഞ്ചസാരയുടെ അളവ് കൂടു്ന്നതാണ് ഈ രോഗാവസ്ഥ.
പ്രമേഹം ഉണ്ടാകുന്നതെങ്ങനെ?
വയറിലുള്ള പാന്ക്രിയാസ് എന്ന ഗ്ലാന്റാണ് ഇന്സുലിന് എന്ന ഹോര്മ്മോണ് ഉല്പാദിപ്പിക്കുന്നത്. ഈ ഇന്സുലിന് ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കന്നത്.
നമ്മള് മധുരം കഴിയ്ക്കുമ്പോഴൊക്കെ അത് വയറ്റില് ചെന്ന് ചേര്ന്ന് പിന്നീട് രക്തത്തില് കലരുകയാണ് ചെയ്യുന്നത്. ഈ ഗ്ലൂക്കോസ് രക്തത്തിലൂടെ ശരീരകോശങ്ങളില് പ്രവേശിച്ച ്പ്രവര്ത്തിക്കുമ്പോഴാണ് ശരീരത്തിന് ഊര്ജ്ജം ലഭിക്കുന്നത്.
ഇങ്ങനെ ഗ്ലൂക്കോസിന്റെ കോശങ്ങളില് പ്രവേശിക്കാന് സഹായിക്കുന്നതും ഇന്സുലിന് തന്നെയാണ്. അപ്പോള് മാനസ്സിലായല്ലോ ഇന്സുലിന് ശരീരത്തില് എത്രമാത്രം ആവശ്യമാണെന്ന്.
എന്നാല് പാന്ക്രിയാസിന് ശരീരത്തിന് ആവശ്യമായത്രയും ഇന്സുലിന് ഉല്പാദിപ്പിക്കാന് കഴിയാതെ വരുമ്പോള് പഞ്ചസാര രക്തത്തില്ത്തന്നെ അടിയുന്നു, അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഈ അവസ്ഥയാണ് പ്രമേഹം.
ചിലപ്പോള് പാന്ക്രിയാസ് ഇന്സുലിന് ഉല്പാദിപ്പിച്ചാലും അതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് കഴിയാതെവരുന്നു, ഇതും പ്രമേഹമെന്ന അവസ്ഥയ്ക്ക് കാരണമാകും.
പ്രമേഹം പാരമ്പര്യമാണോ?
പ്രമേഹത്തെക്കുറിച്ച് പലര്ക്കും സംശയമാണ് ഇത് പകരുന്നതാണോ, പാരമ്പര്യമായി ഉണ്ടാവുന്നതാണോ, ജീവിതരീതിയിലെ പ്രശ്നങ്ങള് കാരണം സംഭവിക്കുമോ എന്നൊക്കെ. എന്നാല് ആദ്യത്തെ സംശയം അടിസ്ഥാന രഹിതമാണ്, ഇത് പകര്ച്ചവ്യാധിയല്ല.
പാരമ്പര്യം ഇതിനെ നിര്ണയിക്കുന്നുണ്ട്. പ്രമേഹ സാധ്യതയുള്ള ജീന് വഹിക്കുന്നയാളില് ഈ രോഗം വരാന് വളരെയേറെ സാധ്യതയുണ്ട്. ഏഷ്യന് രാജ്യങ്ങളില് പ്രമേഹം വരുന്നത് ഏറിയപങ്കും പാരമ്പരാഗതമായിട്ടാണ്.
ഇന്ത്യയില് ഗ്രാമീണരില് 6ശതമാനത്തിനും, നഗരവാസികലില് 14ശതമാനത്തിനും പ്രമേഹബാധയുണ്ട്. ജീവിതശൈലീ രോഗങ്ങളിലും ്പ്രമേഹത്തെ ഉള്പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയുടെ അഭാവം, മധുരത്തിന്റെ അമിതമായ ഉപയോഗം എന്നിവയും പ്രമേഹം ഉണ്ടാകാന് ഇടയാക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
