Latest Updates
-
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം
തണുപ്പുകാലത്ത് ഭക്ഷണശീലം ഇങ്ങനെ മാറ്റാം, പ്രമേഹത്തെ പിടിച്ചുനിര്‍ത്താം
ആഗോളതലത്തില്‍ തന്നെ വളരെ ഭീഷണി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. ശരീരത്തില്‍ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകുമ്പോഴോ ഇന്‍സുലിന്‍ ഉല്പാദനത്തില് കുറവുണ്ടാകുമ്പോഴോ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ദീര്‍ഘകാലം പ്രമേഹം നിയന്ത്രിക്കാതെയിരുന്നാലോ ചികിത്സിക്കാതിരുന്നാലോ അത് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഹൃദ്രോഗം, വൃക്കരോഗം, ന്യൂറോപ്പതി, കാല് മുറിച്ചുമാറ്റല്‍, കാഴ്ചശക്തി നഷ്ടപ്പെടല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ പ്രമേഹം മൂലം വന്നേക്കാം.
അതിനാല്‍ പ്രമേഹം കൈകാര്യം ചെയ്യുമ്പോള്‍ മതിയായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഒരു പരിധിവരെ കാലാവസ്ഥയും സ്വാധീനം ചെലുത്തും. വേനല്‍ക്കാലത്തും ശൈത്യകാലത്തും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നു. ശൈത്യകാലത്ത് പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ബ്രേക്ക്ഫാസ്റ്റ് എന്ത് കഴിക്കണം?
ശൈത്യകാലത്ത് പ്രമേഹമുള്ളവര്‍ക്ക് ഉയര്‍ന്ന ഫൈബര്‍, പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നന്ന്. പ്രമേഹരോഗികള്‍ക്ക് അവരുടെ പ്രഭാതഭക്ഷണത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന ചില ശൈത്യകാല സീസണല്‍ ഭക്ഷണങ്ങളാണ് മധുരക്കിഴങ്ങ് സാലഡ്, പുഴുങ്ങിയ മുട്ട, മധുരമില്ലാത്ത കോഫി / ചായ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സീസണല്‍ പഴങ്ങള്‍.
ഉച്ചഭക്ഷണം എങ്ങനെയായിരിക്കണം
പ്രമേഹരോഗികള്‍ക്ക് അവരുടെ എല്ലാ ഭക്ഷണത്തിലും ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് പ്രധാനമാണ്. ഉച്ചഭക്ഷണത്തിനായി ചപ്പാത്തി, പച്ചക്കറികളായ ചീര, കാരറ്റ്, റാഡിഷ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സാലഡും കഴിക്കാവുന്നതാണ്.
ലഘുഭക്ഷണം
പ്രമേഹരോഗികള്‍ ഇടവിട്ട് ലഘുഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. മിഡ് ഡേ അല്ലെങ്കില്‍ സായാഹ്ന ലഘുഭക്ഷണമായി അവര്‍ക്ക് കഴിക്കാന്‍ കഴിയുന്ന ചില ശൈത്യകാല സീസണല്‍ ഭക്ഷണങ്ങളാണ് ആപ്പിള്‍ പോലുള്ള കുറഞ്ഞ കലോറി അടങ്ങിയ പഴങ്ങള്‍, കാരറ്റ് പോലുള്ള അസംസ്കൃത പച്ചക്കറികള്‍ എന്നിവ.
രാത്രിഭക്ഷണത്തിന്
അത്താഴത്തിന്, പ്രമേഹരോഗികള്‍ക്ക് കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതുമായ ഭക്ഷണം കഴിക്കണം. പച്ചക്കറികള്‍, ചിക്കന്‍ സൂപ്പ്, സാലഡ് തുടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ക്ക് അത്താഴത്തില്‍ ഉള്‍പ്പെടുത്താം.
പ്രമേഹ ലക്ഷണങ്ങള്‍
പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ലളിതമായ രക്തപരിശോധനയിലൂടെ നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ എന്ന് തിരിച്ചറിയാവുന്നതാണ്.
അപകട സാധ്യതകള്‍
പ്രമേഹത്തിന് പല ഘട്ടങ്ങളുണ്ട്. പ്രീ ഡയബറ്റിസ്, ടൈപ്പ് 1, ടൈപ്പ് 2, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപതി എന്നിങ്ങനെ പോകുന്നു അത്. ടൈപ്പ് 2 പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്നതാണ് പ്രീ ഡയബറ്റിസ്. ടൈപ്പ് 2 പ്രമേഹമാണ് സാധാരണയായി മിക്കവരിലും കണ്ടുവരുന്നത്. ഇത് ബാധിച്ചാല്‍ നിങ്ങളില്‍ ഇനിപ്പറയുന്ന സങ്കീര്‍ണതകള്‍ കണ്ടേക്കാം:
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന കൊളസ്ട്രോള്‍
ഹൃദ്രോഗം
സ്ട്രോക്ക്
വൃക്കരോഗം
ഞരമ്പുകളുടെ തകരാറ്
കാഴ്ച പ്രശ്നങ്ങള്‍
പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കാം
* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക
* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.
* ഉയര്‍ന്ന പോഷകങ്ങളും കലോറി മൂല്യവുമുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.
* നിങ്ങളുടെ ശരീരഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.
* ഹൃദയാരോഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications