Latest Updates
-
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ
രക്തത്തിലെ പഞ്ചസാര കുറയ്ക്കാം, പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാം; ചീര നല്കുന്ന ഗുണം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വ്യാപകമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ഇന്ത്യയില്‍ ധാരാളം പേര് ഈ വിട്ടുമാറാത്ത രോഗത്തിന്റെ പിടിയിലാണ്. ശരീരത്തിന്റെ സുപ്രധാന അവയവങ്ങളെ തകരാറിലാക്കുന്ന തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു എന്നതാണ് പ്രമേഹത്തിന്റെ സവിശേഷത. പ്രമേഹരോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്തേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. അത് നിയന്ത്രിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിച്ചുവേണം പ്രമേഹത്തെ തടഞ്ഞു നിര്‍ത്താന്‍. അത്തരം ഭക്ഷണങ്ങളിലൊന്നാണ് ചീര.
ഒരു സൂപ്പര്‍ഫുഡ് ആണ് ചീര. ഉയര്‍ന്ന നാരുകള്‍, ല്യൂട്ടിന്‍, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം എന്നിവ ഇതിലുണ്ട്. താരതമ്യേന വലിയ അളവില്‍ കഴിച്ചാലും പ്രമേഹരോഗികള്‍ക്ക് ചീര വളരെ നല്ലതാണ്. നാരുകളും പ്രോട്ടീനും അടങ്ങിയ ചീര പ്രമേഹ രോഗികള്‍ക്ക് മികച്ച ഭക്ഷണമാണ്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന് ചീരയെ ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള സൂപ്പര്‍ഫുഡായി കണക്കാക്കിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനുമുള്ള മികച്ച പച്ചക്കറിയായി ചീര ഉപയോഗിക്കാം. പ്രമേഹ രോഗികള്‍ക്ക് ചീര എങ്ങനെ ഗുണം ചെയ്യുന്നു എന്ന് നമുക്ക് നോക്കാം.

പ്രമേഹം നിയന്ത്രിക്കാന്‍ ചീര
എളുപ്പം ദഹിക്കാത്ത നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ചീര. അതിനാല്‍, ചീര രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തില്ല. ലയിക്കുന്ന നാരുകള്‍ വാസ്തവത്തില്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഉത്തരവാദികളാണ്. പാകം ചെയ്ത ഓരോ കപ്പ് ചീരയിലും ഏകദേശം നാലോ അഞ്ചോ ഗ്രാം നാരുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ചീര അന്നജം ഇല്ലാത്ത സസ്യമാണ്, അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നര്‍ത്ഥം. അതിനാല്‍, നിങ്ങള്‍ക്ക് ആവശ്യമുള്ളത്രയും ചീര കഴിക്കാം.

കുറഞ്ഞ ജി.ഐ ഭക്ഷണം
കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണമായി ചീര കണക്കാക്കപ്പെടുന്നു. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് പറയപ്പെടുന്നു. പ്രമേഹരോഗികള്‍ അവരുടെ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം പരിമിതപ്പെടുത്താന്‍ സാധാരണയായി ശുപാര്‍ശ ചെയ്യുന്നു. പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ഒരു സസ്യമാണ് ചീര. ചീരയില്‍ കലോറി വളരെ കുറവാണ്. കലോറി കുറവുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ, കുറഞ്ഞ കലോറി ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു, ഇത് പ്രമേഹരോഗികള്‍ക്ക് അത്യന്താപേക്ഷിതമാണ്.

പഞ്ചസാര നിയന്ത്രിക്കുന്നു
മഗ്നീഷ്യം, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചീര. ഈ രണ്ട് പോഷകങ്ങളും പ്രമേഹത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. നാരുകള്‍ കാരണം, കുടലില്‍ ഗ്യാസ്ട്രിക് ജ്യൂസിന്റെ ഉത്പാദനം കുറയുന്നു. അതിനാല്‍ വിശപ്പ് പെട്ടെന്ന് അനുഭവപ്പെടില്ല. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നു.
വിറ്റാമിനുകള്‍
ചീര വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ്, വിറ്റാമിന്‍ എ, സി, കെ എന്നിവ കൂടാതെ വിറ്റാമിന്‍ ബി കോംപ്ലക്സും ഇതില്‍ കാണപ്പെടുന്നു. ദിവസവും ഒരു പാത്രം ചീര കഴിക്കുന്നത് ശരീരത്തിന്റെ പല ആവശ്യങ്ങളും നിറവേറ്റുന്നു. ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുകയും അകാല വാര്‍ദ്ധക്യം തടയുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. വിറ്റാമിന്‍ എ ശരീരത്തിലെ വീക്കം തടയുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു.

എല്ലുകളെ ശക്തിപ്പെടുത്തുന്നു
ചീരയില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നു. ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയുെ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദിവസേന പരിമിതമായ അളവില്‍ ചീര കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം നിലനിര്‍ത്തുന്നു.

പ്രമേഹത്തിന് ചീര എങ്ങനെ ഉപയോഗിക്കാം
ചീര നിങ്ങള്‍ക്ക് തോരന്‍ വച്ചോ കറികളിലോ ആയി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചീര നിങ്ങള്‍ക്ക് സാലഡായും കഴിക്കാം. എന്നിരുന്നാലും, ഒരു ഗ്ലാസ് ചീര ജ്യൂസ് കുടിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ചീര ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അല്പം ചീര എടുത്ത് നന്നായി കഴുകുക. ഇത് അരിഞ്ഞ് ബ്ലെന്‍ഡറിലോ ജ്യൂസറിലോ ഇടുക. രുചി കൂട്ടാനായി നിങ്ങള്‍ക്ക് കുറച്ച് പുതിനയിലയും മല്ലിയിലയും ചേര്‍ക്കാം.
ചേരുവകള്‍ ഒന്നിച്ച് ഇളക്കുക. ഒരു അരിപ്പ ഉപയോഗിച്ച് ജ്യൂസ് അരിച്ചെടുത്ത് ഒരു ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് കുറച്ച് നാരങ്ങാനീരും കുരുമുളകും ചേര്‍ത്ത് കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

