Latest Updates
-
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
രക്തത്തിലെ കൂടിയ പഞ്ചസാര കുറയ്ക്കും, പ്രമേഹം നീക്കാന്‍ ഉത്തമം ഈ പാനീയം
ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും പ്രമേഹം എന്നത് ആളുകള്‍ക്കിടയില്‍ ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്നത്തെ ജീവിതശൈലി കാരണം പ്രമേഹ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഒരിക്കല്‍ ഒരാള്‍ക്ക് പ്രമേഹം വന്നാല്‍ അത് പൂര്‍ണമായും ചികിത്സിച്ചുമാറ്റാന്‍ സാധിക്കില്ല, അതിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ മാത്രമേ കഴിയൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രിക്കാം എന്ന് ചിന്തിച്ച് ജീവിതകാലം മുഴുവന്‍ തള്ളിനീക്കണം.
ഡയറ്റും വ്യായാമവുമാണ് പ്രമേഹം നിയന്ത്രണവിധേയമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒരു പാനീയമുണ്ട്. അതാണ് ബാര്‍ലി വെള്ളം. ഇത് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുകയും പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രമേഹം നിയന്ത്രിക്കാനായി ബാര്‍ലി വെള്ളം നിങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

പ്രമേഹത്തിന് ബാര്‍ലി വെള്ളം
പൊട്ടാസ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, വിറ്റാമിന്‍ ബി-6, ഇരുമ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ബാര്‍ലി. ഇത് പോഷകങ്ങളുടെ, പ്രത്യേകിച്ച് ധാതുക്കളുടെ ഒരു പവര്‍ഹൗസാണ്. ഇത് നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും നല്കുന്നു. ആളുകള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്കായി ബാര്‍ലി ഉപയോഗിച്ച് പാകം ചെയ്ത വെള്ളം കുടിക്കുന്നു. ഒരു പഠനമനുസരിച്ച്, ബാര്‍ലി വെള്ളം രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കുന്നു. ഈ പാനീയത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ പ്രമേഹത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ കുറയ്ക്കുകയും പ്രമേഹം വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

പ്രമേഹത്തിന് ബാര്‍ലി വെള്ളം എങ്ങനെ കഴിക്കാം
ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് കുടിക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്ന് ബാര്‍ലി ധാന്യം അരിച്ചെടുത്തും മറ്റൊന്ന് പഴച്ചാറില്‍ ബാര്‍ലി കലര്‍ത്തിയും. എന്നാല്‍ നിങ്ങള്‍ ബാര്‍ലി വെള്ളം അനിയന്ത്രിതമായി കഴിക്കുകയാണെങ്കില്‍, കലോറിയുടെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കപ്പ് ബാര്‍ലി വെള്ളത്തില്‍ ശരാശരി 700 കലോറി അടങ്ങിയിട്ടുണ്ട്. അമിതമായ ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. എന്നിരുന്നാലും, ബാര്‍ലി വെള്ളത്തില്‍ നാരുകള്‍ വളരെ കൂടുതലാണ്, ഇത് വിവിധ ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. ബാര്‍ലി വെള്ളം കുടിക്കാനുള്ള മികച്ച മാര്‍ഗം അത് അരിച്ചെടുത്ത് കുടിക്കുക എന്നതാണ് മധുരമില്ലാത്ത ബാര്‍ലി വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഇത് ഗുണം ചെയ്യും. രാവിലെയോ ഭക്ഷണത്തിന് ശേഷമോ ഒരു കപ്പ് ബാര്‍ലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും.

കലോറി കുറവ്
മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാര്‍ലിയില്‍ കൊഴുപ്പും കലോറിയും കുറവാണ്. നല്ല അളവില്‍ പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുന്നു. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ഡയറ്റിന് അനുയോജ്യമായ ഭക്ഷണമായി ബാര്‍ലിയെ മാറ്റുന്നു.

ബാര്‍ലി വെള്ളം എങ്ങനെ തയാറാക്കാം
ആദ്യം ബാര്‍ലി നന്നായി വെള്ളത്തില്‍ കഴുകിയെടുക്കുക. കുറഞ്ഞത് 4 മണിക്കൂര്‍ വരെ ഇത് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു കപ്പ് കുതിര്‍ന്ന ബാര്‍ലിയില്‍ 3:4 ഗ്ലാസ് എന്ന തോതില്‍ വെള്ളം ചേര്‍ക്കുക. ഇത് തിളപ്പിക്കാന്‍ വയ്ക്കുക. ബാര്‍ലി നന്നായി വെന്ത് പാകമാകുന്നതുവരെ മൂടിവച്ചയ്ക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം പാത്രത്തില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുക. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് അല്ലെങ്കില്‍ വാനില എസ്സന്‍സ് എന്നിവ ചേര്‍ക്കാവുന്നതാണ്.

എങ്ങനെ കഴിക്കാം
തയാറാക്കിയ ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് വളരെനേരം കേടാകാതെ നിലനില്ക്കും. മാത്രമല്ല, ബാര്‍ലി വെള്ളം തണുക്കുന്നതാണ് ശരീരത്തിനും നല്ലത്. ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ നേടുന്നതിനായി ഒരു ദിവസം 3 ഗ്ലാസ് ബാര്‍ലി വെള്ളം കുടിക്കുക. എന്നാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.

വിഷാംശം ഇല്ലാതാക്കുന്നു
ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ നിന്നും കുടലില്‍ നിന്നും വിഷവസ്തുക്കളെ മൂത്രനാളിയിലൂടെ പുറന്തള്ളാന്‍ സഹായിക്കുന്നു. ബാര്‍ലിയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍സ് എന്ന പഞ്ചസാരയാണ് ഈ പ്രക്രിയയെ സഹായിക്കുന്നത്. ഇത് ശരീരത്തിന്റെ ആന്തരിക ശാരീരിക വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

ദഹനപ്രശ്നങ്ങള്‍ നീക്കുന്നു
ദഹന പ്രക്രിയയെ സുഗമമാക്കുന്നതിന് സഹായിക്കുന്ന ദഹനരസമായി ബാര്‍ലി വെള്ളത്തെ കണക്കാക്കപ്പെടുന്നു. ധാരാളം നാരുകള്‍ അടങ്ങിയതാണ് ബാര്‍ലി. ഇത് ദഹനപ്രക്രിയ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. അതിസാരം, മലബന്ധം, മൂലക്കുരു, ആമാശയവീക്കം എന്നിങ്ങനെയുള്ള ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള മികച്ച പ്രതിവിധി കൂടിയാണ് ബാര്‍ലി വെള്ളം.

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഉത്തമ പാനീയമാണ് ബാര്‍ലി വെള്ളം. ഫൈബര്‍, ബീറ്റാ ഗ്ലൂക്കണ്‍ എന്നിവയുടെ മികച്ച ഉറവിടമാണ് ബാര്‍ലി. ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ തടയാന്‍ ബാര്‍ലി വെള്ളം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
