Latest Updates
-
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
ഉഷ്ണതരംഗം വരുന്നു; ചൂടിനെ തുരത്താൻ ഈ പാനീയങ്ങൾ മതി -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ തളരാതെ ഫിറ്റ്നസ് നിലനിർത്താം -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികളും പിസിഒഎസ് ഉള്ളവരും സൂക്ഷിക്കണം!
ഈന്തപ്പഴം ചേരേണ്ട പോലെ ചേര്‍ന്നാല്‍ ഗുണങ്ങള്‍ ഇരട്ടി: ആയുസ്സും ആരോഗ്യവും ഒരുപോലെ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നാം ഓരോ കാലത്തും അനുഭവിക്കുന്നുണ്ട്. അതില്‍ തന്നെ കഴിക്കുന്ന ഭക്ഷണം തന്നെയാണ് വളരെ പ്രധാനപ്പെട്ടത്. പലപ്പോഴും ആരോഗ്യത്തിന് ധാരാളം ഗുണവും ദോഷവും നല്കുന്ന ഭക്ഷണങ്ങളുണ്ട്. അതില്‍ വരുന്ന ചില കാര്യങ്ങളുണ്ട്. ഈന്തപ്പഴം ഇത്തരത്തില്‍ ഒന്നാണ്. ഗുണങ്ങള്‍ ധാരാളം നല്‍കുമെങ്കിലും പലപ്പോഴും അത് ആരോഗ്യത്തിന് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത് മറ്റ് ചില ഭക്ഷണങ്ങള്‍ക്ക് ഒപ്പം ചേരുമ്പോഴാണ്.
ശരീരത്തിന് ഈന്തപ്പഴം നല്കുന്ന ഒട്ടും നിസ്സാരമല്ല. ദഹനാരോഗ്യം ഉള്‍പ്പടെ നമ്മളെ സ്ഥിരമായി വലക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന്സഹായിക്കുന്നതാണ് ഈന്തപ്പഴം. അത് മാത്രമല്ല ധാരാളം ഫൈബര്‍ ഇതിലുണ്ട് എന്നതും ഏറ്റവും വലിയ പ്രത്യേകതയാണ്. ഡയറ്റ് എടുക്കുന്നവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ.് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം തന്നെ മികച്ച ആരോഗ്യത്തിനും സഹായിക്കുന്നു.

കഴിക്കുന്ന രീതി
എന്നാല്‍ ഈന്തപ്പഴം ചില ഭക്ഷണങ്ങളോടൊപ്പം കവിക്കുമ്പോള്‍ അല്പം ഗുണങ്ങള്‍ കൂടുതല്‍ ലക്ഷഭിക്കുന്നു. ശരീരത്തെ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഈന്തപ്പഴത്തോടൊപ്പം ചേരുമ്പോള്‍ അത് ആരോഗ്യത്തിന് എത്രത്തോളം മാറ്റങ്ങള്‍ നല്കുന്നു എന്ന് നോക്കാം
ഓട്സ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓട്സ് വളരെയധികം സഹായിക്കുന്നതാണ്. ഇത് പലരും ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കുന്നു. എന്നാല്‍ ഇനി ഓട്സ് കഴിക്കുമ്പോള്‍ അതില്‍ അല്പം ഈന്തപ്പഴവും കൂടി ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഈന്തപ്പഴം ചേര്‍ക്കുമ്പോള്‍ അതില്‍ പഞ്ചസാരയോ മറ്റ് മധുരമോ ചേര്‍ക്കേണ്ടതില്ല. മാത്രമല്ല ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും മികച്ചതാണ് ഈന്തപ്പഴം ചേര്‍ത്ത ഓട്സ്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വയറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ഊര്‍ജ്ജവും കരുത്തും നല്കുന്നു.

ബദാം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈന്തപ്പഴത്തോടൊപ്പം ചേര്‍ക്കേണ്ട ഒന്നാണ് ബദാം. കാരണം ഇത് നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന നല്ലൊരു കോമ്പോ ആണ് എന്നതാണ് സത്യം. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു ബദാം മിക്സ് ചെയ്ത ഈന്തപ്പഴം, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും ഇത് മികച്ചതാണ്. ശരീരത്തിന് നല്കാവുന്ന എല്ലാ ഗുണങ്ങളും ഇത് കഴിക്കുന്നത് വഴി ലഭിക്കുന്നു. അത്രയധികം ഗുണാനുഭവങ്ങള്‍ ഇതിന് ലഭിക്കുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ക്ക് മികച്ചതാണ് ബദാം ഈന്തപ്പഴം.
ചോക്ലേറ്റ്
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ചോക്ലേറ്റിനുണ്ട്. എന്നാല്‍ ഇത് ഡാര്‍ക്ക് ചോക്ലേറ്റ് ആണെങ്കില്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അതിനോടൊപ്പം ഈന്തപ്പഴം കൂടി ചേരുമ്പോള്‍ അത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് സ്ഥിരമാക്കിയാല്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതോടൊപ്പം രക്തയോട്ടം സുഗമമാക്കാനും ചോക്ലേറ്റ് സഹായിക്കുന്നു എന്നതാണ്.
എങ്കിലും എന്തെങ്കിലും തരത്തിലുള്ള പുതിയ മാറ്റങ്ങള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തുകയാണെങ്കില്‍ കൃത്യമായി ഡോക്ടറെ കാണിക്കുകയും അതില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം മാത്രമേ എന്ത് മാറ്റങ്ങളായാലും ഭക്ഷണത്തില്‍ വരുത്താന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് ചെറിയ രീതിയിലെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











