Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
നടുവേദന സ്വിച്ചിട്ട പോലെ നില്‍ക്കുന്ന യോഗാസനങ്ങള്‍
യോഗ ആരോഗ്യ സംരക്ഷണത്തിന് എത്രത്തോളം സഹായിക്കുന്നതാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ കൃത്യമായ ശിക്ഷണമില്ലാതെ യോഗ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനീകരമായി മാറുന്നു. അത് ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ കൃത്യമായി പഠിച്ച യോഗ ചെയ്യുന്നതിന്റെ ഗുണം മറ്റൊന്നിനും ലഭിക്കുകയില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു യോഗ.
സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ ആരോഗ്യം അല്‍പം കൂടുതല്‍ തന്നെയായിരിക്കും എന്നതില്‍ തര്‍ക്കം വേണ്ട. എന്നാല്‍ ഓരോ ആസനത്തിനും ഓരോ തരത്തിലുള്ള ഗുണങ്ങളുണ്ട്. അതില്‍ തന്നെ നടുവേദന പോലുള്ളവ ചെയ്യുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ യോഗാസനത്തിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കും. നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ബാലാസനം
ബാലാസനം ചെയ്യുന്നതിലൂടെ നടുവേദന സ്വിച്ചിട്ട പോലെ നില്‍ക്കുന്നു. കാരണം ഈ ആസനം. നിങ്ങളുടെ താഴത്തെ പുറം, ഇടുപ്പ്, തുടകള്‍, കണങ്കാല്‍ എന്നിവയ്ക്ക് നല്ല സ്‌ട്രെച്ച് നല്‍കുന്നു.അതോടൊപ്പം തന്നെ നടുവിനും മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. സ്ഥിരമായി 30സെക്കന്റ് നേരമെങ്കിലും ബാലാസനത്തില്‍ ഇരിക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. നടുവേദന പമ്പ കടക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മാര്‍ജാര്യാസനം
മാര്‍ജാര്യാസനം ചെയ്യുന്നത് വഴിയും നിങ്ങളുടെ നടുവേദനയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. കാരണം ഈ ആസനം വഴി പലപ്പോഴും നട്ടെല്ലിന് മികച്ച സ്‌ട്രെച്ച് ലഭിക്കുന്നു. കൂടാതെ നട്ടെല്ലിന് ബലം നല്‍കുന്നതിനും ഇത് സഹായിക്കുന്നു. ശ്വാസം എടുക്കുന്നത് വഴി ശ്വസനാരോഗ്യവും മികച്ചതാവുന്നു. സ്ഥിരമായി ഒരു മിനിറ്റെങ്കിലും മാര്‍ജാര്യാസനത്തില്‍ നില്‍ക്കുക. ഇത് നിങ്ങളുടെ നടുവേദനക്ക് മികച്ച പരിഹാരമാണ്.
അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതിന് കാരണം ഈ ആസനം ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്‌ട്രെച്ച് തന്നെയാണ്. ഇത് നിങ്ങളുടെ ഇടുപ്പുകള്‍ക്കും മാറ്റങ്ങള്‍ നല്‍കുന്നു. തോളിന്റെ ആരോഗ്യത്തിനും ഇടുപ്പിന്റെ ആരോഗ്യത്തിനും പുറം ഭാഗത്തും നല്ല മാറ്റങ്ങള്‍ ഇത് വഴി ലഭിക്കുന്നു.
ശലഭാസനം
ശലഭാസനം ചെയ്യുന്നത് വഴി അത് നിങ്ങളുടെ പുറക് വശത്തെ നല്ലതുപോലെ സ്‌ട്രെച്ചിലേക്ക് എത്തിക്കുന്നു. കൂടാതെ വയറിന്റെ മസിലുകള്‍ക്ക് നല്ല കരുത്തും നല്‍കുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ താഴത്തെ വാരിയെല്ലുകള്‍ക്കും പുറക് ഭാഗത്തിനും കരുത്തും ആരോഗ്യവും നല്‍കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ശലഭാസനം. ഇത് സ്ഥിരമായി ഒരു മിനിറ്റ് വരെ ചെയ്യാവുന്നതാണ്.
ഏക പാദ രാജകപോതാസനം
പ്രാവിന്റെ പോസ് എന്നാണ് ഇതിനെ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും വേദന കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഇത് വഴി നിങ്ങള്‍ക്കുണ്ടാവുന്നു. നിങ്ങളുടെ കൈത്തണ്ടയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും കാല്‍മുട്ടുകള്‍ക്കും ഇടുപ്പിനും പുറം ഭാഗത്തിനും കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും ഈ ആസനം സഹായിക്കുന്നു.
സേതു ബന്ധാസനം
നടുവേദനയുള്ളവര്‍ സ്ഥിരമായി ചെയ്താല്‍ നടുവേദന കുറക്കുന്ന ഒരു യോഗാസനമാണ് ഇത്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ പുറകിലെ പേശികള്‍ക്ക് ശക്തി ലഭിക്കുകയും നട്ടെല്ലിലെ പിരിമുറുക്കം ഇല്ലാതാക്കുകയും ചെയ്യുന്നതിന് സാധിക്കുന്നു. മുപ്പത് സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ സേതുബന്ധാസനം ചെയ്യാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











