Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
കൃത്യമായ ശരീരഭാരം നിലനിര്‍ത്താന്‍ രാവിലെയുള്ള ശീലങ്ങള്‍ ധാരാളം
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പല ആരോഗ്യപ്രശ്നങ്ങളുടേയും കാരണം പലപ്പോഴും ഇത്തരത്തില്‍ ശരീരഭാരത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലാണ്. ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമായി കണക്കാക്കുന്നത് ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലര്‍ എന്തെങ്കിലും ചെറിയ ഭക്ഷണം കഴിച്ചാല്‍ പോലും പെട്ടെന്ന് തടിക്കുന്നു. എന്നാല്‍ ചിലരാകട്ടെ എത്രയൊക്കെ കഴിച്ചാലും തടിക്കുന്നില്ല. ഈ രണ്ട് കൂട്ടരും ശരീരഭാരത്തില്‍ അല്പം ശ്രദ്ധിക്കണം.
നമ്മുടെ ചില രാവിലെ ശീലങ്ങള്‍ അമിതവണ്ണത്തില്‍ നിന്ന് തടയുന്നതാണ്. പക്ഷേ അവ എന്താണെന്നത് കൃത്യമായി അറിയില്ല എന്നതാണ് സത്യം. ആളുകള്‍ ദിവസവും പിന്തുടരേണ്ട് പ്രധാനപ്പെട്ട അഞ്ച് ശീലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുകയും അമിതവണ്ണത്തില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. അവ എന്തൊക്കെയെന്ന് അറിയാം.

നേരത്തെ എഴുന്നേല്ക്കുക
അമിതവണ്ണത്തേക്കാള്‍ കൃത്യമായ ശരീരഭാരം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് അതിരാവിലെ എഴുന്നേല്‍ക്കാം. കാരണം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നവരില്‍ നല്ലൊരു ശതമാനം ആളുകളും കൃത്യമായി 5.30 -6നും ഇടയില്‍ എഴുന്നേല്‍ക്കുന്നവരാണ്. അത് മാത്രമല്ല ഇവരുടെ ഉറക്കസമയം ചുരുങ്ങിയത് 8 മണിക്കൂറെങ്കിലൂം ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ബയോളജിക്കല്‍ ക്ലോക്കിനെ കൃത്യമാക്കുന്നു. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിച്ചാല്‍ തന്നെ ആരോഗ്യം മെച്ചപ്പെടുന്നു. കൂടാതെ 11 മണിക്ക് ശേഷം ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
വെള്ളം കുടിച്ച് തുടക്കം
ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളവര്‍ പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ കൃത്യമായ മാറ്റങ്ങള്‍ പിന്തുടരുകയില്ല. അതുകൊണ്ട് തന്നെ ഇവരുടെ ഭാരം കൂടിയും കുറഞ്ഞും ഇരിക്കുന്നു. എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആദ്യം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണം. അതിന് ശേഷം നട്സ് അല്പം കഴിക്കുക. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ ഉയര്‍ത്തുന്നു. കൂടാതെ ദിവസം മുഴുവന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതെല്ലാം മികച്ച മെറ്റബോളിസത്തിന് സഹായിക്കുന്നു.
ആരോഗ്യകരമായ പ്രഭാതഭക്ഷണം
ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി ഒഴിവാക്കേണ്ടതായ ഒരു കാര്യമാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം നിര്‍ബന്ധമാക്കുക. അതിനായി എപ്പോഴും സമീകൃതമായ പ്രഭാതഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ഉയര്‍ന്ന പ്രോട്ടീന്‍, മിതമായ കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം. എപ്പോഴും മുട്ട, തൈര്, അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ അമാന്തം വേണ്ട. ഇവയെല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണ്.
വ്യായാമം നിര്‍ബന്ധം
ആരോഗ്യ സംരക്ഷണത്തിന് വ്യായാമം അതിപ്രധാനമാണ്. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും അനാരോഗ്യകമായ അവസ്ഥകളെ പ്രതിരോധിക്കുന്നതിനും വ്യായാമം നിര്‍ബന്ധമാക്കുക. വേഗത്തിലുള്ള നടത്തം, പ്രഭാത ഓട്ടം, സൈക്ലിംഗ് അല്ലെങ്കില്‍ യോഗ എന്നിവയെല്ലാം തന്നെ ശരീരത്തിലെ പേശികള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതോടൊപ്പം വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. കൂടാതെ എയ്റോബിക് വ്യായാമങ്ങളും ചെയ്യുന്നത് മെറ്റബോളിസം കൃത്യമാക്കുന്നു. യോഗയും മെഡിറ്റേഷനും ചെയ്യുന്നത് വഴിയും ആരോഗ്യം മെച്ചപ്പെടുന്നു.
കൃത്യമായി പിന്തുടരുക
എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കൃത്യമായി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്തുടരുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് സ്ഥിരമായി പാലിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് അമിതവണ്ണത്തേയും അനാരോഗ്യത്തേയും ചെറുക്കുന്നതിനും കൃത്യമായ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും സാധിക്കുകയുള്ളൂ. ജോലിത്തിരക്കും, കുടുംബവും ഒരുമിച്ച് കൊണ്ട് പോവുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി ആര്ജ്ജിച്ചെടുക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications