Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ദിനവും ഒരു പ്രാവശ്യമെങ്കിലും നാരങ്ങ വെള്ളം ശീലമാക്കാം, ഗുണങ്ങള്‍ നിരവധി
നാരങ്ങ വെള്ളം ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് ദാഹം അകറ്റുന്നതിനും ആരോഗ്യത്തിനും ഉപയോഗിക്കുന്നത് പോലെ തന്നെ എല്ലാ സമയത്തും അല്പം നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. പലപ്പോഴും പാക്ക് ചെയ്ത ജ്യൂസുകളും സോഡകളും കുടിച്ച് ദാഹം മാറ്റുന്നവര്‍ ഇനിയെങ്കിലും മനസ്സിലാക്കണം ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം നല്കുന്ന ഗുണങ്ങള്‍.
ഇതിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. നാരങ്ങ വെള്ളം ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും ശാരീരികാരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നത് വഴി ശാരീരികമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും നാരങ്ങ വെള്ളം സഹായിക്കുന്നു. ദിനവും നാരങ്ങ വെള്ളം കുടിക്കുന്നത് വഴി എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് നാരങ്ങ വെള്ളം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന് മാത്രമല്ല അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നതുമാണ്. ഭക്ഷണത്തിന് മുന്‍പ് അല്പം നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഭക്ഷണം കഴിക്കുന്നതിന്റെ അളവില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എ്ന്ന കാര്യത്തില്‍ സംശയം വേണ്ട.
കിഡ്നി സ്റ്റോണ്‍ പരിഹരിക്കുന്നു
കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള സിട്രിക് ആസിഡ് ഘടകങ്ങള്‍ വൃക്കയിലെ കല്ലുകള്‍ ഉണ്ടാവുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ഇതിലുള്ള സിട്രേറ്റ്, മൂത്രത്തില്‍ കല്ലുകള്‍ ഇല്ലാതാക്കുന്നതിനും അതോടൊപ്പം തന്നെ ചെറിയ കല്ലുകളെങ്കില് അവ പുറത്ത് പോവുന്നതിനും സഹായിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിങ്ങള്‍ക്ക് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നാരങ്ങ നീര് ദിനവും കുടിക്കാവുന്നതാണ്.

ദഹനാരോഗ്യത്തിന് മികച്ചത്
ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് നാരങ്ങ വെള്ളം. അതിന് കാരണമാകുന്നത് പലപ്പോഴും നാരങ്ങ നിങ്ങളില്‍ ഗ്യാസ്ട്രിക് ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. ഇത് ആഹാരം വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ നെഞ്ചെരിച്ചില്‍, ഏമ്പക്കം, മലബന്ധം എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ദിവസവും അല്പം നാരങ്ങവെള്ളം ശീലമാക്കാം.
പല്ലുകളുടെ ആരോഗ്യത്തിന് മികച്ചത്
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നാരങ്ങവെള്ളം മികച്ചതാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ദാഹം വര്‍ദ്ധിപ്പിക്കുമ്പോള്‍ നാരങ്ങ വെള്ളം ദാഹം ശമിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഇത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും മോണയുടേയും പല്ലിന്റേയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഒരല്പം നാരങ്ങ വെള്ളത്തിലൂടെ ഉണ്ടാവുന്നത്.
വിറ്റാമിന്‍ സിയുടെ ഗുണങ്ങള്‍
നാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ കോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. അതോടൊപ്പം തന്നെ ശരീരത്തില്‍ വീക്കം ഉണ്ടാക്കുന്നതിനെ പ്രതിരോധിക്കുന്നു. കരള്‍ രോഗങ്ങള്‍, പ്രമേഹം, കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ഹോര്‍മോണ്‍ സന്തുലിതാവസ്ഥക്കും നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാണ് വിറ്റാമിന്‍ സി.
നാരങ്ങാവെള്ളം ഉണ്ടാക്കുന്ന വിധം
നാരങ്ങാവെള്ളം ഉണ്ടാക്കാന്‍ ഒരു ഗ്ലാസ് ചെറുചൂടുള്ളതോ തണുത്തതോ ആയ വെള്ളത്തില്‍ അര നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പുതിനയില, അല്പം തേന്‍, കറുവാപ്പട്ട, കുക്കുമ്പര്‍, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് അങ്ങനേയും കുടിക്കാം, ആവശ്യമെങ്കില്‍ ഐസ് ട്രേകളില്‍ ഒഴിച്ച് ഫ്രീസുചെയ്ത് ആവശ്യമുള്ളപ്പോള്‍ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുകയും ചെയ്യാവുന്നതാണ്. രോഗപ്രതിരോധ സംവിധാനം ആക്റ്റീവ് ആക്കുന്നതില്‍ നാരങ്ങ വളരെയധികം സഹായിക്കുന്നു എന്നതാണ് ഇതിനെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications