Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
ഉപ്പൂറ്റി വേദന സ്ഥിരമാണോ? എന്നാല്‍ അത് ചില ലക്ഷണങ്ങളാണ് അവഗണിക്കരുത്
ദീര്‍ഘനേരം നിന്നാല്‍ അല്ലെങ്കില്‍ ചെരിപ്പില്ലാതെ നടന്നാല്‍ പലരിലും ഉപ്പൂറ്റി വേദന അനുഭവപ്പെടാറുണ്ട്. ഇതാകട്ടെ പലപ്പോഴും പലരും നിസ്സാരമായി അവഗണിച്ച് വിടുന്നു. എന്നാല്‍ ഇതിനെ പ്ലാന്റാര്‍ ഫേഷൈ്യറ്റിസ് എന്ന രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. കാല്‍പ്പാദത്തിന്റെ അടിഭാഗത്താണ് ഇത് പ്രധാനമായും ബാധിക്കുന്നത്. പലപ്പോഴും അതിനെ നിസ്സാരവത്കരിക്കുമ്പോള്‍ വേദനയുടെ കാഠിന്യം വര്‍ദ്ധിക്കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത്തരം വേദന സാധാരണമായി വരാം. എന്നാല്‍ നിരന്തരമായുണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ കൂടി സൂചനയായിരിക്കാം.
പ്ലാന്റാര്‍ ഫേഷൈ്യറ്റിസ് എന്ന രോഗാവസ്ഥ പലപ്പോഴും നിങ്ങളുടെ ഉപ്പൂറ്റി മുതല്‍ കാല്‍വിരലുകള്‍ വരെ നീളുന്ന പ്ലാന്റാര്‍ ഫേഷ്യ എന്ന കട്ടിയുള്ള നാരുകളുള്ള കലയില്‍ വീക്കമുണ്ടാവുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും പാദത്തിലെ എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ഒരു റബ്ബര്ബാന്ഡിന് സമാനമായാണ് പ്രവര്‍ത്തിക്കുന്നതും. പലരിലും കാലിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുകയോ അല്ലെങ്കില്‍ സ്ട്രെച്ച് ചെയ്യുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന വേദനയായി ഇത് മാറുന്നതാണ് ഉപ്പൂറ്റി വേദനയെ ഗുരുതരമാക്കുന്നത്. പത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഈ അവസ്ഥയുണ്ടാവാം.

കാരണങ്ങള്‍ എന്തെല്ലാം?
ദിവസം മുഴുവന്‍ നിങ്ങള്‍ നിന്ന് കൊണ്ട് ജോലി ചെയ്യുന്ന വ്യക്തിയാണോ എല്ലെങ്കില് ശരിയായ വാം അപ് ചെയ്യാതെ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് ദീര്‍ഘനേരം ചെരിപ്പില്ലാതെ നടക്കുകയോ അല്ലെങ്കില്‍ നില്‍ക്കുകയോ ചെയ്യുന്നത് എല്ലാം ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. പലപ്പോഴും അമിതവണ്ണവും പാദങ്ങളുടെ ആകൃതിയും എല്ലാം ഇതിന് കാരണമാകുന്നുണ്ട്. അമിതമായ സമ്മര്‍ദ്ദവും ഇതിന്റെ ഒരു കാരണമാണ്. പാദങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുമ്പോഴാണ് ഇത് അതിതീവ്രമായ വേദനയിലേക്ക് എത്തിക്കുന്നത്. അതിന്റെ ഫലമായി ദിവസവും എന്ന തരത്തില്‍ വേദനയുണ്ടാവുന്നു.
ടെസ്റ്റുകള്‍ എപ്രകാരം
രോഗാവസ്ഥയെ കണ്ടെത്തുന്നതിന് വേണ്ടിയും അതിന്റെ കാരണങ്ങള്‍ അറിയുന്നതിനും ആരോഗ്യവിദഗ്ധര്‍ സാധാരണയായി ഇമേജിംഗ് ടെസ്റ്റുകള്‍ നടത്തുന്നു. ഇത് കൂടാതെ വേദനയുള്ള ഭാഗം അമര്‍ത്തി നോക്കിയും രോഗകാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു. അധികം ഗുരുതരമല്ലാതെ ശരിയായ സമയത്ത് ചികിത്സിക്കേണ്ട ഒന്നാണ് പ്ലാന്റാര്‍ ഫേഷൈ്യറ്റിസ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിച്ചും ദിവസവും രണ്ടുതവണ 10-15 മിനിറ്റ് കോള്‍ഡ് കംപ്രഷന്‍ തെറാപ്പി ചെയ്തും രോഗത്തിന്റെ തീവ്രതയെ കുറയ്ക്കാവുന്നതാണ്.

പരിഹാരം ഇപ്രകാരം
വേദന കുറയ്ക്കുന്നതിനും പാദങ്ങളുടെ സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിനും വേണ്ടി നല്ല കുഷ്യനുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഇടക്കിടെ വളരെ മൃദുലമായ രീതിയില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. കൂടാതെ ചെറിയ സ്ട്രെച്ച് വ്യായാമങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സ്ഥിരമായി ഇത്തരത്തില്‍ ചെയ്യുന്നതിനും വേദന കുറയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് വഴിയും രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ചിലരില്‍ ഇത് വളരെ പെട്ടെന്ന് മാറുന്നു, എന്നാല്‍ ചിലര്‍ക്കാകട്ടെ ആഴ്ചകളോ മാസങ്ങളോ എടുത്താലാണ് രോഗം ഭേദമാവുന്നത്.
ഉണ്ടാവാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍
ഒരു വ്യക്തിയുടെ ഉപ്പൂറ്റി വേദനയുടെ കാരണങ്ങള്‍ ചില അവസ്ഥകളും ബുദ്ധിമുട്ടുകളും നിങ്ങള്‍ക്കുണ്ടാക്കുന്നു. അതിന്റെ ഫലമായി ദീര്‍ഘകാല ബുദ്ധിമുട്ടുകള്‍ പലരിലും ഉണ്ടാവുന്നു. നടത്തം വേഗത്തിലാവാതെ വളരെ സാവധാനത്തിലേക്ക് മാറുന്നു. കൂടാതെ വിട്ടുമാറാത്ത വീക്കം, ടിഷ്യൂ കേടുപാടുകള്‍ എന്നിവയും ഉപ്പൂറ്റി വേദനയുടെ ഭാഗമായി ഉണ്ടാവാം. ചിലരില്‍ ഇത് നാഡി സംബന്ധമായ പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടാക്കാം. നിങ്ങളുടെ ഇരുത്തം, നടത്തം എന്നിവ ശരിയല്ലെങ്കില്‍ അത് പലപ്പോഴും കാല്‍മുട്ട്, ഇടുപ്പ്, പുറം വേദന എന്നിവ ഉണ്ടാകാനുള്ള സാധ്യതയേയും വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
