Latest Updates
-
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും!
സ്ഥിരമായി കറിവേപ്പില ചവച്ചരച്ച് കഴിക്കണം, രാവിലെയെങ്കില് ആരോഗ്യം കൂടെയുണ്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ പ്രമേഹവും, കൊളസ്ട്രോളും ഉള്‍പ്പടെ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ പലരും അനുഭവിക്കുന്നത്. എന്നാല്‍ അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. പലപ്പോഴും കറിവേപ്പില ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഈ ചോദ്യം പലര്‍ക്കും മനസ്സിലുള്ള ഒരു കാര്യമാണ്.
എന്നാല്‍ അത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ നമുക്ക് അകറ്റാന്‍ സാധിക്കുന്നു. കറികളില്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല പല വിധത്തിലുള്ള ഗുണങ്ങളും കറിവേപ്പിലക്ക് ഉണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഗുണങ്ങളും എപ്രകാരം ഉപയോഗപ്പെടുന്നു എന്നതും അറിയേണ്ടതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ

കറിവേപ്പിലയുടെ ഗുണങ്ങള്‍
കറിവേപ്പിലയില്‍ ആരോഗ്യത്തിന് ഉതകുന്ന പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. അതില്‍ പലപ്പോഴും സസ്യമൂലകങ്ങള്, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ആല്‍ക്കലോയിഡുകള്‍, ഫ്ലേവനോയിഡുകള്, കൂടാതെ വിറ്റാമിന്‍ എ, ബി, സി, കാല്‍സ്യം തുടങ്ങിയ പോഷകങ്ങളും ഇതില്‍ ധാരാളമുണ്ട് എന്നതാണ് സത്യം. ഇതില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിലും കറിവേപ്പില വളരെ പ്രധാനപ്പെട്ടതാണ്.
എപ്രകാരം പ്രമേഹം കുറയ്ക്കുന്നു?
എപ്രകാരം പ്രമേഹം കുറയ്ക്കുന്നു എന്നത് നമുക്ക് നോക്കാം. അതില്‍ തന്നെ ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി അത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. അതിന് കറിവേപ്പില വളരെയധികം സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കറിവേപ്പിലയിലെ ചില ഘടകങ്ങള്‍ പലപ്പോഴും ഭക്ഷണത്തിലെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന പ്രക്രിയയുടെ വേഗതയെ പ്രതിരോധിക്കുന്നു. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും.
വെറും വയറ്റില്‍ കറിവേപ്പില
വെറും വയറ്റില്‍ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇതിലുള്ള ഗുണകരമായ സംയുക്തങ്ങള്‍ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. അത് മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നതിനും സഹായിക്കും. എന്നാല്‍ കറിവേപ്പില മാത്രം കഴിച്ചത് കൊണ്ട് ആരോഗ്യം മികച്ചതാവണം എന്നില്ല. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും അതു പോലെ തന്നെ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം എന്തുകൊണ്ട്?
എന്തുകൊണ്ടാണ് പ്രമേഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും ഇതില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുണ്ട്. ദഹനാരോഗ്യത്തിനും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നതാണ് കറിവേപ്പില. അത് മാത്രമല്ല അമിത ഭാരത്തെ ഇല്ലാതാക്കുകയും അത് വഴി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഈ പ്രശ്നങ്ങള്‍ക്കുള്ള ഒരു സഹായകമായ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
എപ്രകാരം ഉപയോഗിക്കണം?
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എപ്രകാരം കറിവേപ്പില ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. അതില്‍ രാവിലെ വെറും വയറ്റില്‍ 5-10 പുതിയ കറിവേപ്പില ചവച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലതാണ്. അത് മാത്രമല്ല ഇത് സാവധാനം ചവച്ചരച്ച് കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചിലര്‍ കറിവേപ്പില ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നു. അതില്‍ നിന്നും ഫലം ലഭിക്കുന്നതിന് വേണ്ടി കൂടുതല്‍ സ്ഥിരമായ ഉപയോഗം അനിവാര്യമാണ്. നിങ്ങള്‍ ഉപയോഗം തുടങ്ങി അടുത്ത ദിവസം ഫലം ലഭിക്കുകയില്ല. മറിച്ച് ദീര്‍ഘകാല ഉപയോഗത്തിലൂടെയാണ് ഇതിന്റെ പ്രയോജനങ്ങള്‍ സാധാരണയായി കാണുന്നത്.
ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യണം. എന്നാല്‍ പൂര്‍ണമായും പ്രമേഹ പരിഹാരത്തിന് സാധിക്കുകയില്ല. അതിനായി ഡോക്്ടര്‍ നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകള്‍ക്കോ വൈദ്യോപദേശത്തിനോ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പ്രമേഹമുള്ള വ്യക്തികള്‍ ദിവസേനയുള്ള സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും പാലിക്കുകയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി സ്ഥിരമായി നിരീക്ഷിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications