Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ചീരയും തക്കാളിയും മാത്രമല്ല തൈരിനൊപ്പം ചേര്ക്കരുതാത്ത പച്ചക്കറികള് ധാരാളമാണ്
തൈര് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് തൈര് പ്രദാനം ചെയ്യുന്നത്. നമ്മുടെ അടുക്കളയില് സ്ഥിരമായി ഉപയോഗിക്കുന്നതാണ് തൈര്. ദഹനാരോഗ്യത്തിനും വയറിന്റെ മറ്റ് അസ്വസ്ഥതകള്ക്കും എല്ലാം നമുക്ക് തൈര് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. എന്നാല് ആയുര്വ്വേദ പ്രകാരം ചില ഭക്ഷണങ്ങളോടും പച്ചക്കറികളോടൊപ്പവും തൈര് ചേര്ക്കുമ്പോള് അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് തൈര് ഉപയോഗിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. എന്തിനോടൊപ്പം തൈര് ചേര്ക്കണം, എന്തിനൊടൊപ്പം തൈര് ചേര്ക്കരുത് എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. ആയുര്വ്വേദ പ്രകാരം തൈരിനോടൊപ്പം ചില ഭക്ഷണങ്ങള് ചേരുമ്പോള് അത് ദഹനപ്രശ്നങ്ങള്ക്കും ശരീരത്തിലെ ദോഷങ്ങളുടെ അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും.

Most read: ദഹനം എളുപ്പമാക്കും, കുടലിന്റെ ആരോഗ്യം സംരക്ഷിക്കും തേന്
ആയുര്വ്വേദ പ്രകാരം
ആയുര്വേദത്തില് തൈര് ശരീരത്തെ ചൂടാക്കുന്ന ഒരു പദാര്ത്ഥമായാണ് കണക്കാക്കുന്നത്. പലപ്പോഴും അമിതമായി അല്ലെങ്കില് അനുചിതമായി കഴിക്കുമ്പോള് അത് നിങ്ങളില് കഫ, പിത്ത ദോഷങ്ങള് വര്ദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ തൈര് മിതമായ അളവിലും അതിന്റെ ഗുണങ്ങള് പൂര്ത്തീകരിക്കുന്ന ഭക്ഷണങ്ങള്ക്കൊപ്പമേ കഴിക്കാന് പാടുകയുള്ളൂ. എന്നാല് തൈരിനോടൊപ്പം ചേര്ക്കാന് പാടില്ലാത്ത ചില ഭക്ഷണങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്നും കഴിക്കാന് പാടുന്ന ഭക്ഷണങ്ങള് എന്തൊക്കെയെന്നും നോക്കാം.
തൈര് പച്ചക്കറികളുമായി ചേര്ക്കുമ്പോള്
തൈര് ചീരയോ തക്കാളിയോ പോലുള്ള പച്ചക്കറികളുമായി കലര്ത്തി കഴിക്കരുതെന്ന് ആയുര്വേദം പറയുന്നു. ഈ കോമ്പിനേഷനുകള് ശരീരത്തില് ടോക്സിന് സൃഷ്ടിക്കുമെന്നാണ് ആയുര്വ്വേദം പറയുന്നത്. മാത്രമല്ല ഇത് പലപ്പോഴും ദഹനക്കേടുകളിലേക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കോ നയിക്കുന്നു. പകരം, ചോറ് അല്ലെങ്കില് പയര് പോലുള്ള ദഹനത്തിന് കൂടി സഹായിക്കുന്ന ഭക്ഷണങ്ങളുമായി തൈര് ചേര്ക്കണം.
കഴിക്കാന് പാടില്ലാത്തത്
തൈര് കഴിക്കുമ്പോള് അതിനോടൊപ്പം ഒരിക്കലും വെള്ളരിക്ക കഴിക്കരുതെന്ന് ആയുര്വ്വേദം പറയുന്നു. കാരണം ശരീരത്തില് ഇത് കൂടുതല് തണുപ്പ് നല്കുന്നു എന്നാണ് പറയുന്നത്. തക്കാളി കഴിക്കുന്നത് വഴി അസിഡിറ്റി വര്ദ്ധിക്കുന്നു എന്നതും ഒരു പ്രശ്നമാണ്. നേന്ത്രപ്പഴത്തോടൊപ്പവും തൈര് ചേര്ക്കുന്നത് കൂടുതല് ദഹന പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വഴുതനങ്ങയോടൊപ്പം തൈര് കഴിക്കുന്നത് ശരീരത്തില് ടോക്സിന് ഉണ്ടാക്കാന് കാരണമാകുന്നു.
തൈരിന്റെ ശരിയായ ഉപഭോഗം എങ്ങനെ?
തൈരിന്റെ ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നതിനായി നമ്മള് എപ്രകാരം തൈര് ഉപയോഗിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. രാത്രിയില് തൈര് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കാരണം ആയുര്വ്വേദ പ്രകാരം ദഹനം കൂടുതല് സജീവമാവുന്നത് പകല് സമയത്താണ്. അതുകൊണ്ട് തന്നെ പകല് സമയത്ത് ഇത് കഴിക്കണം. ജീരകം അല്ലെങ്കില് കുരുമുളക് പോലുള്ള മസാലകള് ചേര്ക്കുന്നത് അതിന്റെ ദഹനക്ഷമത വര്ദ്ധിപ്പിക്കും. കൂടാതെ, പുളിച്ചതോ പഴകിയതോ ആയ തൈരിനുപകരം പുതിയ തൈര് കഴിക്കുന്നതാണ് കൂടുതല് ആരോഗ്യ ഗുണങ്ങള് നല്കുന്നത്.
തൈരിന്റെ ആരോഗ്യ ഗുണങ്ങള്
ഈ നിയന്ത്രണങ്ങള് ഉണ്ടായിരുന്നിട്ടും, തൈര് നിരവധി ആരോഗ്യ ഗുണങ്ങള് വാഗ്ദാനം ചെയ്യുന്നു. ഇത് പ്രോബയോട്ടിക്കുകളാല് സമ്പുഷ്ടമാണ്. കൂടാതെ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. തൈര് കാല്സ്യം, പ്രോട്ടീന് തുടങ്ങിയ അവശ്യ പോഷകങ്ങളോടൊപ്പം മികച്ച മാറ്റങ്ങളാണ് നല്കുന്നത്. അത് മാത്രമല്ല കൃത്യമായി മനസ്സിലാക്കി കഴിക്കുമ്പോള് നല്ലൊരു സമീകൃതാഹാരം കൂടിയാണ് ശരീരത്തില് എത്തുന്നത്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
