Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
വിറ്റാമിന്‍ സി കുറവുള്ള സ്ത്രീകള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും ഈ പ്രശ്നങ്ങള്‍ മാറില്ല
ആരോഗ്യത്തിന് അനിവാര്യമായ ചില ശീലങ്ങള്‍, കാര്യങ്ങള്‍ നാം ചെയ്യേണ്ടതായുണ്ട്. അതില്‍ പലപ്പോഴും നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലം വരെ വില്ലനായി മാറുന്നു. നിങ്ങളുടെ ആരോഗ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ചില പോഷകങ്ങള്‍ ശരീരത്തില്‍ കുറവ് വരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു. പലപ്പോഴും ഗുരുതരമായ പല അവസ്ഥകളും നിങ്ങളില്‍ ഉണ്ടാവുന്നു. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം പോലും പ്രതിസന്ധിയില്‍ ആവുന്നു.
വിറ്റാമിന്‍ സി ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവ് പലരും നിസ്സാരമാക്കി വിടുന്നു. ഈ പോഷകത്തിന്റെ കുറവുണ്ടായാല്‍ ശരീരത്തില്‍ ചില ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത് പെട്ടെന്ന് മനസ്സിലാക്കാന്‍ സസാധിക്കുന്നു. ക്ഷീണം, അസ്വാസ്ഥ്യം, അലസത, അനോറെക്സിയ പോലുള്ള ഗുരുതരാവസ്ഥകള്‍ ഈ സമയം ഉണ്ടാവാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചര്‍മ്മം വരണ്ടിരിക്കുന്നു
സൗന്ദര്യത്തില്‍ ശ്രദ്ധിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്ന ധാരണയുണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്. കാരണം ചര്‍മ്മത്തിലെ ജലാംശത്തില്‍ മാറ്റം വരുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ ചര്‍മ്മത്തില്‍ പ്രകടമാവുന്നത്. ചര്‍മ്മത്തിലുണ്ടാവുന്ന ചില മാറ്റങ്ങള്‍ക്ക് കാരണം പലപ്പോഴും വിറ്റാമിന്‍ സി കുറയുന്നത് തന്നെയാണ്. പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തിളക്കം നല്‍കുന്നതിനും കൊളാജന്റെ ഉത്പാദനത്തിനും സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. ഈ പോഷകത്തിന്റെ കുറവ് വന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുന്നു.
മുറിവുകള്‍ മാറാതെ നില്ക്കുന്നു
പലപ്പോഴും ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ കുറവ് വന്നാല്‍ അത് നിങ്ങളുടെ ശരീരത്തില്‍ മുറിവുകള്‍ ഉണങ്ങുന്നതില്‍ കാലതാമസം വരുത്തുന്നു. പലപ്പോഴും ഇത് സുഖപ്പെടുത്തന്ന കാര്യത്തില്‍ വിറ്റാമിന്‍ സിയുടെ ഫലമായി ഉണ്ടാവുന്ന കൊളാജന്‍ സഹായിക്കും. എന്നാല്‍ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ആവശ്യത്തിന് വിറ്റാമിന്‍ സി ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ സംഭവിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്നു.
മോണയില്‍ രക്തസ്രാവവും മൂക്കില്‍ നിന്ന് രക്തസ്രാവവും
വിറ്റാമിന്‍ സിയുടെ അഭാവം ശരീരത്തില്‍ ഉണ്ടാവുമ്പോള്‍ അത് പലപ്പോഴും മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുന്നതിനും കാരണമാകുന്നു. വിറ്റാമിന്‍ സി പലപ്പോഴും ശരീരത്തില്‍ മോണയില്‍ നിന്നുള്ള രക്തസ്രാവത്തേയും മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തേയും എല്ലാം ഇല്ലാതാക്കുന്നു. എന്നാല്‍ പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമായ തോതില്‍ ലഭിക്കാതെ വരുമ്പോള്‍ പലപ്പോഴും അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കാം. അതുകൊണ്ട് തന്നെ ശരീരത്തിന് വിറ്റാമിന്‍ സി അനിവാര്യമാണ് എന്നതാണ് സത്യം.
ശരീരഭാരം വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പലപ്പോഴും വിറ്റാമിന്‍ സിയുടെ കുറവ് നിങ്ങളുടെ വയറ്റിലെ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കും എന്നതില്‍ സംശയം വേണ്ട. അപകടകരമായ അവസ്ഥയില്ലാതിരിക്കുന്നതിനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
ക്ഷീണം
പലപ്പോഴും അനാരോഗ്യകരമായ അവസ്ഥയുടെ തുടക്കമാണ് ക്ഷീണം എന്ന് പറയുന്നത്. ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിന് ആദ്യം വേണ്ടത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി അനിവാര്യമാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ സി അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
